Connect with us

Breaking News

രോഗികൾ അപകടത്തിൽപ്പെടാതിരിക്കാൻ തലശ്ശേരി ജനറൽ ആശുപത്രിക്ക് വേണം അടിയന്തര ചികിത്സ

Published

on

Share our post

തലശ്ശേരി : ജനറൽ ആശുപത്രിക്ക് വേണം അടിയന്തര ചികിത്സ. അല്ലെങ്കിൽ ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികൾ അപകടത്തിൽപ്പെടും. ആശുപത്രിയിലെ മെയിൻ ബ്ലോക്കിലെ മുകൾ നിലയിൽ കോൺക്രീറ്റിനുള്ളിലെ കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ച് അടർന്ന് നിൽക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് സൺഷെയ്ഡിൽ നിന്നു കൂറ്റൻ സിമന്റ് കട്ട താഴെ ഓക്സിജൻ പ്ലാന്റിന്റെ മേൽക്കൂരയിലേക്ക് വീണ് മുകളിലെ ഷീറ്റുകൾക്ക് കേടുപറ്റി. ആ സമയത്ത് പരിസരത്ത് ആളില്ലാത്തതിനാൽ ദുരന്തം ഒഴിവായി.

ഒന്നര മാസം മുൻപ് മെഡിക്കൽ വാർഡിലെ മേൽക്കൂരയിൽ നിന്ന് സിമന്റ് കട്ട അടർന്ന് വീണ് രോഗിയെ പരിചരിക്കാൻ നിന്ന സ്ത്രീക്ക് പരുക്കേറ്റ സംഭവമുണ്ടായിരുന്നു. ഏതാനും വർഷമായി കോടിക്കണക്കിന് രൂപ ചെലവഴിച്ച് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളും കെട്ടിടം മോടിപിടിപ്പിക്കലും നടന്നെങ്കിലും ആശുപത്രിയിലെ പ്രധാന ബ്ലോക്കിന്റെ നവീകരണം നടത്താനാകാതെ നിൽക്കുകയാണ്. മെയിൻ ബ്ലോക്കിലെ മുകൾ നിലയിൽ കയറി മുകളിലോട്ടു നോക്കിയാൽ പേടി തോന്നും. 

സിമന്റ് കട്ട അടർന്നു കമ്പികൾ പൂറത്തേക്കു തള്ളിയ നിലയിലാണ്. ഇതിനു പരിഹാരം പുതിയ കെട്ടിടം നിർമിക്കുകയെന്നതാണ്. എന്നാൽ, തൊട്ടടുത്ത് കോട്ടയുളളതിനാൽ പുരാവസ്തു വകുപ്പിന്റെ അനുവാദം ലഭിക്കാത്തതാണ് പ്രധാന തടസം. തലശ്ശേരി, ഇരിട്ടി, വടകര, കണ്ണൂർ താലൂക്കൂകളിലെ ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമാണ് തലശ്ശേരി ജനറൽ ആശുപത്രി. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിലുള്ള സൗകര്യങ്ങൾ അകത്ത് ഒരുക്കിയിട്ടുമുണ്ട്. എന്നാൽ, കെട്ടിടത്തിന്റെ അപകടാവസ്ഥക്ക് പരിഹാരം വേണമെന്നാണ് ഇവിടെ ചികിത്സ തേടി എത്തുന്നവരുടെ ആവശ്യം.  


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!