Connect with us

Breaking News

‘എം.മുകുന്ദൻ പാർക്ക്’ മെയ് 1ന് തുറക്കും

Published

on

Share our post

ന്യൂമാഹി : ജില്ലാ പഞ്ചായത്ത് ന്യൂമാഹിയിൽ നിർമിച്ച ‘എം. മുകുന്ദൻ പാർക്ക്’ തുറക്കാൻ തീരുമാനമായി. വിസ്മയ പാർക്ക് സംരഭകരായ മലബാർ ടൂറിസം ഡെവലപ്മെന്റ്‌സാണ്‌ (എം.ടി.ഡി.സി.) പാർക്കിന്റെ നടത്തിപ്പ് ഏറ്റെടുത്തത്. മേയ് ഒന്നിന് പാർക്ക് തുറക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അറിയിച്ചു. 2020 നവംബറിൽ നിർമാണം പൂർത്തിയാക്കി പാർക്ക് ഉദ്ഘാടനം ചെയ്തെങ്കിലും കോവിഡ് പ്രതിസന്ധി കാരണം തുറന്നുകൊടുത്തിരുന്നില്ല.

ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടിയിൽ പഞ്ചായത്ത് കാര്യാലയത്തോട് ചേർന്നുള്ള മയ്യഴിപ്പുഴയോരത്തെ ജില്ലാ പഞ്ചായത്തിന്റെ 1.12 ഹെക്ടർ സ്ഥലത്താണ് പാർക്ക് നിർമിച്ചത്. മയ്യഴിയുടെ കഥാകാരൻ എം. മുകുന്ദനോടുള്ള ആദരസൂചകമായാണ് പാർക്കിന് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുള്ളത്.

2008-ൽ ജില്ലാ പഞ്ചായത്ത് പാർക്കിനുവേണ്ടി സ്ഥലമേറ്റെടുക്കുകയും 2010-ൽ ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുകയും ചെയ്തു. 2018-ലാണ് പ്രവൃത്തി തുടങ്ങിയത് നിർമിതികേന്ദ്രയാണ് പാർക്ക് നിർമിച്ചത്. കോഴിക്കോട്ടെ ശില്പി ബാലൻ താനൂരാണ് പ്രവേശനകവാടം ഉൾപ്പെടെ പാർക്ക് രൂപകല്പന ചെയ്തത്. പാർക്കിന് സമീപം പഞ്ചായത്ത് കാര്യാലയത്തിന് പിറകിൽ മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായുള്ള ബോട്ട് ജെട്ടിയും നിർമിച്ചിട്ടുണ്ട്.

പഞ്ചായത്ത് ഓഫീസിന്റെ വലതുഭാഗത്താണ് കുട്ടികളുടെ പാർക്ക്. ഓപ്പൺ സ്റ്റേജ്, പ്രകൃതിദത്തമായ ശിലകൾ കൊണ്ടുള്ള ശില്പങ്ങൾ, വിശാലമായ കളിസ്ഥലം, കളിയുപകരണങ്ങൾ, 25 പേർക്കിരിക്കാവുന്ന മൂന്ന് പവലിയനുകൾ, പൂന്തോട്ടം, നടപ്പാതകൾ, ചെറിയ കുളം, പാർക്കിന് കുറകെയുള്ള തോടിന് മുകളിൽ മൂന്നിടത്ത് മേൽപ്പാലങ്ങൾ, മരച്ചോട്ടിൽ ഒരുക്കിയ ഇരിപ്പിടങ്ങൾ, വിശ്രമിക്കാനുള്ള മൂന്ന് കുടിലുകൾ, കാന്റീൻ സൗകര്യം, കുടിവെള്ളം, വൈദ്യുതവിളക്കുകൾ, ശൗചാലയങ്ങൾ എന്നിവയാണ് പാർക്കിലുള്ളത്.

ചെറിയ സംഗമങ്ങൾക്കും പരിപാടികൾക്കുള്ള വേദിയായും പാർക്കിനെ ഉപയോഗിക്കാനാവും. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് പാർക്ക് പ്രവർത്തിക്കുക. കുട്ടികൾക്കും വയോജനങ്ങൾക്കും പ്രവേശന ഫീസിൽ ഇളവുണ്ടാകും. മേയ് ഒന്നിന് അഞ്ചിന് പാർക്ക് തുറന്നുകൊടുക്കും. തുടർന്ന് നടക്കുന്ന സാംസ്കാരികസമ്മേളനം എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. ഗസൽ സന്ധ്യയും ഉണ്ടാകും.


Share our post

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Trending

error: Content is protected !!