Connect with us

Breaking News

ഗ്രാമീണ വികസന പദ്ധതികളുടെ ഭാഗമാകാന്‍ താത്പര്യമുണ്ടോ?; എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പ്

Published

on

Share our post

പ്രവർത്തനപരിചയമുള്ള നോൺ ഗവൺമെൻറൽ ഓർഗനൈസേഷനുകളുമൊത്ത് (എൻ.ജി.ഒ.കൾ), ഗ്രാമീണ വികസന പദ്ധതികളിൽ 13 മാസത്തോളം പ്രവർത്തിക്കാൻ യുവജനങ്ങൾക്ക് അവസരമൊരുക്കുന്ന എസ്.ബി.ഐ. ഫൗണ്ടേഷന്റെ എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പിലേക്ക് അപേക്ഷിക്കാം.

തിരഞ്ഞെടുക്കപ്പെടുന്നവർ, ഗ്രാമങ്ങളിൽ താമസിച്ച്, സമൂഹ പുരോഗതിക്കായി, നിശ്ചിത മേഖലകളിലെ ഒരു പദ്ധതി നടപ്പാക്കാനോ മുമ്പ് തുടങ്ങിെവെച്ച, പദ്ധതി പൂർത്തിയാക്കോനോ ഒരു എൻ.ജി.ഒ.യുമായി സഹകരിച്ച് പ്രവർത്തിക്കണം. പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രമേയങ്ങളിൽ വിദ്യാഭ്യാസം, വനിതാ ശാക്തീകരണം, ജലം, പരമ്പരാഗത കരകൗശലം, സാങ്കേതികവിദ്യ, സാമൂഹിക സ്വയംസംരഭകത്വം, ഗ്രാമീണ ഉപജീവനം, ജനായത്തഭരണം, ആരോഗ്യം, വനിതാ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവ ഉൾപ്പെടുന്നു. ഓരോ പ്രമേയത്തിന്റെയും വിശദാംശങ്ങൾ www.youthforindia.org യിൽ ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം, ലിവിങ് എക്സ്പെൻസസ് ആയി 15,000 രൂപയും പ്രതിമാസ യാത്രാച്ചെലവായി 1000 രൂപയും ലഭിക്കും. കൂടാതെ ഹെൽത്ത് ആക്സിഡൻ്റ് ഇൻഷുറൻസ് പോളിസിയും യാത്രച്ചെലവുകളും. ഫെലോഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റീ അഡ്ജസ്റ്റ്മെൻ്റ് അലവൻസ് ആയി 50,000 രൂപയും സാക്ഷ്യപത്രവും നൽകും.

പ്രോഗ്രാം തുടങ്ങുന്ന ഒക്ടോബർ ഒന്നിനകം കുറഞ്ഞത് ബിരുദമെങ്കിലും എടുത്തിരിക്കണം. പ്രിലിമിനറി ആപ്ലിക്കേഷൻ you4.in/yfiorg വഴി നൽകാം. അവസാന തീയതി മേയ് രണ്ട്. വിവരങ്ങൾക്ക്: youthforindia.org


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!