Breaking News
ആധുനിക ജീവൻ രക്ഷാ ഉപകരണങ്ങളുമായി അഡ്വാൻസ് റസ്ക്യു ടെൻഡർ വാഹനം തളിപ്പറമ്പിലും
തളിപ്പറമ്പ് : അഗ്നിരക്ഷാ സേനയിൽ ആധുനിക ജീവൻ രക്ഷാ ഉപകരണങ്ങളുമായി അഡ്വാൻസ് റസ്ക്യൂ ടെൻഡർ വാഹനം തളിപ്പറമ്പിലും എത്തി. തീ പിടുത്ത രംഗത്ത് അല്ലാതെ ജീവൻ രക്ഷിക്കാൻ ആവശ്യമായ 165 ഉപകരണങ്ങൾ വഹിക്കുന്ന വാഹനമാണ് തളിപ്പറമ്പിൽ അനുവദിച്ച അഡ്വാൻസ് റസ്ക്യൂ ടെൻഡറിൽ ഉള്ളത്.
വാതക ചോർച്ച ഉണ്ടായാൽ തിരിച്ചറിയാൻ സാധിക്കുന്ന ഗ്യാസ് ഡിറ്റക്ടർ, രാസവസ്തുക്കൾ ചോർന്നാൽ ഉപയോഗിക്കുന്ന കെമിക്കൽ സ്യൂട്ട്, മറിഞ്ഞ് കിടക്കുന്ന വാഹനങ്ങൾ എളുപ്പത്തിൽ ഉയർത്താൻ ഉപയോഗിക്കുന്ന എയർബാഗുകൾ, ലിഫ്റ്റുകളിൽ ആളുകൾ കുടുങ്ങിയാൽ തുറക്കാൻ സഹായിക്കുന്ന ലിഫ്റ്റ് കീ, കിണറുകളിലും കെട്ടിടങ്ങൾക്കുള്ളിലും കെട്ടി കിടക്കുന്ന പുകയും വിഷവാതകങ്ങളും പുറത്തേക്ക് അടിച്ച് കളയാനുള്ള ബ്ലോവർ, കെട്ടിടങ്ങളിലും മറ്റ് ഉയർന്ന സ്ഥലങ്ങളിലും നിന്ന് ചാടുന്നവരെയും വീഴുന്നവരെയും രക്ഷിക്കാനുള്ള വല, കട്ടിയേറിയ ലോഹ പാളികളും മറ്റും മുറിക്കാനും അകറ്റാനും ഉള്ള ഹൈഡ്രോളിക് കട്ടർ, സ്പ്രെഡർ തുടങ്ങിയവ ഇതിലെ ചില ഉപകരണങ്ങളാണ്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് ഇന്ന് 4ന് തളിപ്പറമ്പ് അഗ്നിരക്ഷാ കേന്ദ്ര പരിസരത്ത് മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിക്കും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു