Connect with us

Breaking News

ഇരിട്ടി താലൂക്കില്‍ 394 പേര്‍ കൂടി ഭൂവടമകളായി  

Published

on

Share our post

ഇരിട്ടി : ഇരിട്ടി താലൂക്ക് ഓഫീസ് കെട്ടിട നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി റവന്യൂ വകുപ്പില്‍ ‘100 ദിനം 200 പദ്ധതികള്‍’ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഇരിട്ടി താലൂക്ക്തല പട്ടയമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പയഞ്ചേരിയില്‍ നിര്‍മ്മാണ പ്രവൃത്തിക്ക് കഴിഞ്ഞവര്‍ഷം തറക്കല്ലിട്ടെങ്കിലും സാങ്കേതിക തടസ്സം കാരണം നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനായിട്ടില്ല. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഇരിട്ടി താലൂക്ക് ഓഫീസ് നിര്‍മ്മാണം യാഥാര്‍ഥ്യമാക്കി മിനി സിവില്‍ സ്റ്റേഷനായി മാറ്റുമെന്നും മന്ത്രി പറഞ്ഞു. പട്ടയത്തിന്റെ അപേക്ഷകരെ അന്വേഷിച്ച് പോകും. ഭൂരഹിതരില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പട്ടയമേളയുടെ സമാപനത്തില്‍ ജില്ലയിലെ മൂവായിരം കുടുംബങ്ങള്‍ക്കു കൂടി പട്ടയം വിതരണം ചെയ്യാനുള്ള നടപടികള്‍ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചാവശ്ശേരിയിലെ ടി.പി. ജിറിഷക്ക് ആദ്യപട്ടയം നല്‍കി മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചു. 34 ലക്ഷം വീട് പട്ടയമടക്കം താലൂക്കിലെ 394 പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തത്.

ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍  സണ്ണി ജോസഫ് എം.എല്‍.എ അധ്യക്ഷനായി. പി സന്തോഷ്‌കുമാര്‍ എം.പി വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ബിനോയ് കുര്യന്‍, അംഗങ്ങളായ ജൂബിലി ചാക്കോ, ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ. സുധാകരന്‍ (പേരാവൂര്‍), കെ. വേലായുധന്‍ (ഇരിട്ടി), ഇരിട്ടി നഗരസഭാ അധ്യക്ഷ കെ ശ്രീലത, അംഗം വി പി അബ്ദുല്‍റഷീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ പി രാജേഷ് (ആറളം), കുര്യാച്ചന്‍ പൊമ്പള്ളിക്കുന്നേല്‍ (അയ്യന്‍കുന്ന്), റോയി നമ്പുടാകം(കൊട്ടിയൂര്‍), ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, തലശ്ശേരി സബ്കലക്ടര്‍ അനുകുമാരി, എഡിഎം കെ കെ ദിവാകരന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സക്കീര്‍ ഹുസൈന്‍, ബാബുരാജ് പായം, പി കെ ജനാര്‍ദനന്‍, എം എം മജീദ്, ബെന്നിച്ചന്‍ മഠത്തിനകം, മുഹമ്മദലി, ബാബുരാജ് ഉളിക്കല്‍, വത്സന്‍ അത്തിക്കല്‍, താജുദീന്‍ മട്ടന്നൂര്‍, രാജു മൈലാടിയില്‍, എ.കെ. ഇബ്രാഹിം, ജയ്‌സണ്‍ ജീരകശേരി, കെ. ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!