Breaking News
ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും: സിലബസ് വെട്ടിച്ചുരുക്കില്ല, ഫോക്കസ് ഏരിയയും ഉണ്ടാകില്ല

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനവും നടത്തിപ്പും ഏകരൂപത്തിലേക്ക്. വേർതിരിവുകൾ ഇല്ലാത്ത അക്കാദമിക പ്രവർത്തനം ഉറപ്പാക്കാൻ പ്രവർത്തന മാന്വൽ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചില സ്‌കൂളുകളിൽ പി.ടി.എ ഭാരവാഹികൾ പ്രധാനാധ്യാപകരെ നിയന്ത്രിക്കുന്നതായും ചിലയിടങ്ങളിൽ പ്രധാനാധ്യാപകർ പി.ടി.എ,- എസ്.എം.സി കമ്മിറ്റികളെ അവഗണിക്കുന്നതായുമുള്ള പരാതിയെത്തുടർന്നാണ് നടപടി. കരട് പൊതുവിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കും. പൊതുനിർദേശങ്ങളും പരിഗണിച്ചാകും അന്തിമ മാന്വൽ. സ്കൂൾ എന്ത്, എങ്ങനെയാകണം, വേണ്ട ഘടകങ്ങൾ, അവ വിഭാവനം ചെയ്തിരിക്കുന്നത് എങ്ങനെ, അവയുടെ പ്രവർത്തനം എന്നിവ കൈപ്പുസ്തകത്തിൽ വിവരിക്കും.
ജൂൺ ഒന്നിന് തുറക്കും
വിദ്യാലയങ്ങൾ ജൂൺ ഒന്നിന് തുറക്കും. സംസ്ഥാന, ജില്ലാ, ഉപജില്ലാ, സ്‌കൂൾതല പ്രവേശനോത്സവങ്ങളുണ്ടാകും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരത്ത്. അടുത്ത അധ്യയനവർഷത്തേക്കുള്ള ആദ്യ വോള്യ പാഠപുസ്‌തകങ്ങൾ ജില്ലാ ഹബ്ബുകളിൽ എത്തിച്ചുകഴിഞ്ഞു. സംസ്ഥാനതല വിതരണോദ്ഘാടനം 28ന് രാവിലെ 10ന് തിരുവനന്തപുരം കരമന ഹയർസെക്കൻഡറി സ്കൂളിൽ. 2,84,22,066 പുസ്തകമാണ് തയ്യാറാക്കിയത്. ഇവ സ്‌കൂളുകളിൽ എത്തിക്കാൻ കുടുംബശ്രീ പ്രവർത്തകരുടെ സഹായവും ഉറപ്പാക്കി.
പ്ലസ് ടു ഫലം ജൂൺ പകുതിയോടെ
രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷകൾ 26ന് പൂർത്തിയാകും. 28 മുതൽ 80 കേന്ദ്രത്തിൽ മൂല്യനിർണയ ക്യാമ്പുകൾ. മേയിൽ പ്രാക്ടിക്കൽ പരീക്ഷയുള്ളതിനാൽ രണ്ടു ഘട്ടമായാണ് മൂല്യനിർണയം. ഫലം ജൂൺ പകുതിയോടെ പ്രസിദ്ധീകരിക്കും. പ്ലസ് വൺ മോഡൽ പരീക്ഷ ജൂൺ രണ്ടുമുതൽ ഏഴുവരെയും പൊതുപരീക്ഷ ജൂൺ 13മുതൽ 30വരെയും നടത്തും. രണ്ടാംവർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ജൂലൈ ഒന്നിന് ആരംഭിക്കും. പരിഷ്‌കരിച്ച ഹയർസെക്കൻഡറി പരീക്ഷാ മാന്വലിന്റെ മാതൃകയിൽ എസ്.എസ്.എൽ.സി പരീക്ഷാ മാന്വൽ തയ്യാറാക്കാൻ നടപടി പുരോഗമിക്കുന്നു. ഇനി സിലബസ് വെട്ടിച്ചുരുക്കുകയോ ഫോക്കസ് ഏരിയ ഉണ്ടാകുകയോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്