Connect with us

Breaking News

സംരക്ഷണഭിത്തി നിർമാണം പാതിവഴിയിൽ: ഇരിട്ടി പാലത്തിന് സമീപം അപകടക്കെണി

Published

on

Share our post

ഇരിട്ടി : സംരക്ഷണഭിത്തി നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിൽ ഇരിട്ടി പാലത്തിന് സമീപം ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥ. കാൽനടയാത്രക്കാരുടേയോ വാഹനഡ്രൈവർമാരുടേയൊ ശ്രദ്ധ അൽപ്പം പാളിയാലുണ്ടാവുക വലിയ അപകടം. റോഡിൽനിന്ന് 10 മീറ്റർപോലും ഇല്ലാതെ വെള്ളം കെട്ടിനിന്ന വൻ കുഴിയാണ് അപകടഭീഷണിയാകുന്നത്. റോഡിലെ ചെറിയ വളവിൽ കലുങ്കിന് സമീപമാണ് പഴശ്ശിപദ്ധതിയുടെ വെള്ളം കെട്ടിനിൽക്കുന്ന കുഴിയുള്ളത്.

റോഡും കുഴിയും തമ്മിലുള്ള അകലം നാൾക്കുന്നാൾ കുറഞ്ഞുവരികയാണ്. പഴശ്ശിപദ്ധതി സ്ഥലത്ത് വെള്ളം കെട്ടിനിൽക്കുമ്പോൾ കലുങ്ക് വഴി വെള്ളം റോഡരികിലെ കുഴിയിലും അതിനോടനുബന്ധിച്ചുള്ള പദ്ധതി പ്രദേശത്തെ നിരപ്പായ സ്ഥലത്തും നിറഞ്ഞുനിൽക്കും. ഇവിടെ റോഡിന് ഇരുവശവും കാൽനടയാത്രയ്ക്കുള്ള ഇടമില്ല. കാൽനടയാത്രക്കാർ ഇരുഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ശ്രദ്ധിച്ച് റോഡിലൂടെയാണ് നടക്കുന്നത്. ഇരുഭാഗങ്ങളിൽനിന്നും ഒരേസമയം വലിയ രണ്ട് വാഹനങ്ങൾ വന്നാൽ വളരെ ശ്രദ്ധയോടെ ഓടിച്ചില്ലെങ്കിൽ അപകടം ഉറപ്പാണ്.

റോഡ് കഴിഞ്ഞുള്ള ഭാഗം ഇവിടെ ഇല്ലെന്നുതന്നെ പറയാം. റോഡ് നവീകരണത്തിന്റെ ഭാഗമായി പഴയ കലുങ്ക് പൊളിച്ച് വീതികൂട്ടി പുതിയൊരെണ്ണം സ്ഥാപിക്കേണ്ടതായിരുന്നു. എന്നാൽ, ഇതിനുള്ള നടപടി ഉന്നത ഉദ്യോഗസ്ഥരിൽനിന്നുമുണ്ടായില്ല. പ്രദേശത്തെ കാട് വെട്ടിത്തെളിച്ചപ്പോഴാണ് അപകടസാധ്യത ബോധ്യമാകുന്നത്. കലുങ്ക് വീതികൂട്ടാനായി ഇരുവശങ്ങളിലും കോൺക്രീറ്റ് ഭിത്തി കെട്ടിപ്പൊക്കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ആറുമാസമായി മറ്റ് പ്രവർത്തനങ്ങൾ നടക്കുന്നുമില്ല. പൊതുമരാമത്തുവകുപ്പിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് പ്രദേശവാസികളും പറയുന്നത്.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!