Connect with us

Breaking News

കായികതാരങ്ങൾക്ക്‌ കോൺസ്‌റ്റബിൾ തസ്‌തികയിൽ നിയമനം

Published

on

Share our post

മലപ്പുറം : കായികമേഖലയിൽ കൂടുതൽ കരുത്താർജിക്കാൻ കേരള പൊലീസ്‌ കോൺസ്‌റ്റബിൾ തസ്‌തികയിലും സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന്‌ ഒരുങ്ങുന്നു. ഇതിനായി കേരള പൊലീസ്‌ സബോർഡിനേറ്റ്‌ സർവീസ്‌ ചട്ടം ഭേദഗതി ചെയ്യും. കായികതാരങ്ങൾക്കായി 128 കോൺസ്‌റ്റബിൾ തസ്‌തിക സൃഷ്ടിക്കും. 146 ഹവിൽദാർ തസ്‌തികയും ആലോചനയുണ്ട്‌. വിശദ ശുപാർശ സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്ത്‌ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി ടി കെ ജോസിന്‌ സമർപ്പിച്ചു. പൊലീസിൽ കൂടുതൽ കായികതാരങ്ങൾക്ക്‌ നിയമനം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

ആദ്യമായാണ്‌ എൻട്രി കേഡറിൽ കായികതാരങ്ങളെ നേരിട്ട്‌ നിയമിക്കുന്നത്‌. ഹവിൽദാർ റാങ്കിലാണ്‌ നിലവിൽ എടുക്കുന്നത്‌. ആംഡ്‌ ബെറ്റാലിയൻ സബ്‌ ഇൻസ്‌പെക്ടർ, അസി. സബ്‌ ഇൻസ്‌പെക്ടർ തസ്‌തികയിലും അപൂർവമായി നേരിട്ട്‌ നിയമനം നടക്കാറുണ്ട്‌. പുതിയ ശുപാർശപ്രകാരം എഎസ്‌ഐ തസ്‌തികയിൽ ഇനി നേരിട്ട്‌ നിയമിക്കില്ല. എസ്‌.ഐ, ഹവിൽദാർ തസ്‌തികയിൽ പത്ത്‌ ശതമാനം വീതവും കോൺസ്റ്റബിൾ തസ്‌തികയിൽ രണ്ട്‌ ശതമാനവും കായിക താരങ്ങൾക്കായി മാറ്റിവയ്‌ക്കും. ഹവിൽദാർ, കോൺസ്‌റ്റബിൾ തസ്‌തികയിൽ ഓരോന്നിലും 150ൽ കൂടരുതെന്നും ശുപാർശയിലുണ്ട്‌. 

അന്താരാഷ്‌ട്ര മീറ്റിൽ പങ്കെടുത്തിരിക്കണമെന്നതാണ്‌ എസ്‌.ഐ തസ്‌തികയിൽ നിയമനത്തിനുള്ള യോഗ്യത. ടീം ഇനങ്ങളിലും അന്താരാഷ്‌ട്ര മീറ്റിൽ പങ്കെടുക്കണം. ഹവിൽദാർ, കോൺസ്‌റ്റബിൾ തസ്‌തികയിലേക്ക്‌ സംസ്ഥാന, ദേശീയ മീറ്റിൽ വ്യക്തിഗത ഇനത്തിൽ ഒന്നോ രണ്ടോ സ്ഥാനം നേടണം. റിലേയിൽ ഒന്നാംസ്ഥാനം നേടിയ ടീമിലോ കായിക ഇനത്തിൽ ദേശീയ മീറ്റിൽ ഒന്ന്‌, രണ്ട്‌ സ്ഥാനം നേടിയ ടീമിലോ അംഗമാകണം. ബോർഡ്‌ സെലക്‌ഷനുശേഷം കായികക്ഷമത പരീക്ഷയും വിജയിക്കണം.

ഇനി വനിതാ ഫുട്‌ബോൾ ടീമും

കേരള പൊലീസിന്‌ വനിതാ ഫുട്‌ബോൾ ടീമും. പുതിയ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിൽ 18 വനിതാ ഫുട്‌ബോൾ താരങ്ങളെയാകും നിയമിക്കുക. ഹോക്കി (പുരുഷ), ഫെൻസിങ്‌ (പുരുഷ), ജൂഡോ (വനിതാ), ആർച്ചറി (പുരുഷ, വനിത), ഷൂട്ടിങ്‌ (പുരുഷ, വനിത) ടീമുകളും കേരള പൊലീസ്‌ പുതുതായി ഉണ്ടാക്കും. ഹോക്കിയിൽ 18 പുരുഷന്മാരെയും ജൂഡോയിൽ പത്ത്‌ വനിതകളെയും സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കും.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!