Breaking News
യു.എ.ഇ–ഇന്ത്യ വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന
അബുദാബി : പെരുന്നാൾ പ്രമാണിച്ച് യു.എ.ഇ.യിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വർധന. രണ്ടു വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷം നാട്ടിൽ പെരുന്നാൾ ആഘോഷിക്കാനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത മലയാളി കുടുംബങ്ങൾക്കും കൈ പൊള്ളി. 10 ദിവസത്തിനിടക്ക് റോക്കറ്റ് വേഗത്തിൽ ഉയർന്ന ടിക്കറ്റ് നിരക്ക് കണ്ട് യാത്ര വേണ്ടെന്ന് വച്ചവരും ഉണ്ട്. കോവിഡ് നിയന്ത്രണം മാറി സാധാരണ എയർലൈനുകൾ സർവീസ് ആരംഭിച്ചാൽ നിരക്കു കുറയുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഇരുട്ടടി. തിരക്ക് കൂടുമ്പോൾ നിരക്ക് വർധിപ്പിക്കുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല.
ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വൺവേയ്ക്ക് ശരാശരി 450 ദിർഹമാണ് (7729 രൂപ) ടിക്കറ്റ് നിരക്കെങ്കിൽ പെരുന്നാളിന് തൊട്ടു മുൻപ്, അതായത് ഈ മാസം 30ന് 1550 ദിർഹം (32227 രൂപ) ആയി വർധിച്ചു. ഒരാൾക്ക് നാട്ടിൽ പോയി ഒരാഴ്ചയ്ക്കകം തിരിച്ചുവരണമെങ്കിൽ കുറഞ്ഞത് 2500 ദിർഹം (52000) രൂപ കൊടുക്കണം. പോകാനും വരാനും വ്യത്യസ്ത എയർലൈനുകളിൽ സീറ്റ് തരപ്പെടുത്തിയാലേ ഈ നിരക്കിൽ യാത്ര ചെയ്യാനൊക്കൂ. ഒരേ എയർലൈനിലാണെങ്കിൽ ചിലപ്പോൾ നിരക്ക് ഇനിയും കൂടും.
മേയ് 2ന് പെരുന്നാൾ ആകാനാണ് സാധ്യത. പെരുന്നാൾ അവധി പ്രയോജനപ്പെടുത്തി ഒരാഴ്ചത്തേക്ക് നാട്ടിലേക്ക് പോയി വരാൻ നാലംഗ കുടുംബത്തിന് കുറഞ്ഞത് 9500 ദിർഹം (2 ലക്ഷത്തോളം രൂപ) നൽകണം. ഇത്ര തുക കൊടുത്താൽ പോലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റ് ലഭിക്കില്ല. മണിക്കൂറുകളുടെ ഇടവേളകളിൽ മറ്റേതെങ്കിലും രാജ്യം വഴി കണക്ഷൻ വിമാനമാണ് ലഭിക്കുക. നേരിട്ട് വിമാനത്തിൽ സീറ്റ് ലഭിക്കുകയാണെങ്കിൽ അഞ്ചിരട്ടി തുക കൊടുക്കേണ്ടിവരും.
ഇന്നു ദുബായിൽനിന്ന് കൊച്ചിയിലേക്ക് ഒരാൾക്ക് (വൺവേ) വിവിധ എയർലൈനുകൾ ഈടാക്കുന്ന ശരാശരി നിരക്ക്. പെരുന്നാൾ പ്രമാണിച്ച് നാട്ടിലേക്ക് കൂടുതൽ പേർ യാത്ര ചെയ്യാനിരിക്കുന്ന ഏപ്രിൽ 30ലെ നിരക്ക് (രൂപയിൽ) ബ്രാക്കറ്റിൽ. എയർ ഇന്ത്യാ എക്സ്പ്രസ് 11864 (32227) ദിർഹം), എയർ അറേബ്യ 7729 (40143), എയർ ഇന്ത്യ 7729 (40143), ഇൻഡിഗൊ 9412 (37172), സ്പൈസ് ജെറ്റ് 9213 (38066), ഫ്ലൈദുബായ് 10348 (31541). യാത്ര അബുദാബിയിൽനിന്നാണെങ്കിൽ 1500–2000 രൂപ അധികം നൽകണം.
കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ സെക്ടറുകളിൽ തിരക്കിന് അനുസരിച്ച് ടിക്കറ്റ് നിരക്കിൽ നേരിയ ഏറ്റക്കുറച്ചിലുണ്ട്. കോവിഡിനെ തുടർന്ന് യാത്ര മാറ്റിവച്ച പലരും യാത്രാ ഇളവ് വന്നതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ തുടങ്ങിയിരുന്നു. ഇതോടെ വിമാന ടിക്കറ്റ് നിരക്കും വർധിപ്പിച്ചു. ഇതേസമയം കഴിഞ്ഞ രണ്ടു വർഷം വിമാന കമ്പനികൾക്കുണ്ടായ നഷ്ടത്തിന് ഈ വർധനയൊന്നും പകരമാകില്ലെങ്കിലും വർധിച്ചുവരുന്ന ഇന്ധനവില വർധനയിൽ പ്രവർത്തന ചെലവ് കണ്ടെത്താനാകുമെന്ന ആശ്വാസത്തിലാണ് എയർലൈനുകൾ.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Breaking News
പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു