Connect with us

Breaking News

സെറ്റ് അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി ഏപ്രിൽ 30-വരെ ദീർഘിപ്പിച്ചു

Published

on

Share our post

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയം ഏപ്രിൽ 30 വരെ നീട്ടി.

അടിസ്ഥാന യോഗ്യത

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും,

ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

എൽ.ടി.ടി.സി, ഡി.എൽ.ഇ.ഡി തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കും.

എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ല്യൂ.ഡി വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5 ശതമാനം മാർക്കിളവ് അനുവദിച്ചിട്ടുണ്ട്

അടിസ്ഥാന യോഗ്യതയിൽ ഒന്നുമാത്രം നേടിയവർക്ക് താഴെ പറയുന്ന നിബന്ധനകൾ പ്രകാരം സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്‌സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം.

അവസാന വർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സ് പഠിക്കുന്നവർക്ക് ബി.എഡ് ബിരുദം ഉണ്ടായിരിക്കണം.

മേൽ പറഞ്ഞ നിബന്ധന (1 & 2) പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി/ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കുന്നതല്ല. 30.04.2022 വരെ രജിസ്റ്റർ ചെയ്യാം.

ഫീസ്

ജനറൽ/ഒ.ബി.സി വിഭാഗങ്ങളിൽ 1,000 രൂപ

എസ്.സി/ എസ്.ടി/ പി.ഡബ്ല്യൂ.ഡി എന്നീ വിഭാഗങ്ങളിൽ 500 രൂപ 

പി.ഡബ്ല്യൂ.ഡി വിഭാഗത്തിൽപ്പെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി/ എസ്.ടി/ വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി, നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2021 ഏപ്രിൽ 7നും 2022 ഏപ്രിൽ 25നും ഇടയിൽ ലഭിച്ചതായിരിക്കണം) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. 


Share our post

Breaking News

പടിയൂർ ഊരത്തൂരിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

ഇരിട്ടി : യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് പേരിയ സ്വദേശിനി രജനി ആണ് മരിച്ചത്. ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് യുവതിയുടെ മരണം വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇരിക്കൂര്‍ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമായിട്ടില്ല. പടിയൂർ ഊരത്തൂരിലാണ് സംഭവം. ആദിവാസി വിഭാഗത്തിലുള്ള കുടുംബമാണ് ഇവിടെ താമസിക്കുന്നത്.


Share our post
Continue Reading

Breaking News

പോലീസിനെ കണ്ട് എം.ഡി.എം.എ പൊതി വിഴുങ്ങിയ യുവാവ് മരിച്ചു

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് എം.ഡി.എം.എ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എം.ഡി.എം.എ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു. ഉടൻ താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.പൊലീസിനെ കണ്ട യുവാവ് ഓടുന്നതിനിടയില്‍ഒരു പാക്കറ്റ് വിഴുങ്ങുന്നത് പൊലീസ് കണ്ടിരുന്നു. ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ വയറില്‍ ചെറിയ വെള്ളത്തരികള്‍ കാണുകയായിരുന്നു. അപ്പോഴാണ് വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് വ്യക്തമായത്. ശസ്ത്രക്രിയയിലൂടെ പാക്കറ്റ് പുറത്തെടുക്കാനായിരുന്നു തീരുമാനം.


Share our post
Continue Reading

Breaking News

കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം

Published

on

Share our post

കണ്ണൂർ: കണ്ണൂരിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷം. ലഹരിക്കെതിരെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്.സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി, ജില്ലാ പ്രസിഡന്റ് എം.സി. അതുൽ, ഹരികൃഷ്‌ണൻ പാളാട് ഉൾപ്പെടെയുള്ള നേതാക്കളെ അറസ്‌റ്റുചെയ്തു.നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിനെതിരെ അർജുൻ കോറോമിൻ്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ  സജീവ് ജോസഫ് എം.എൽ.എ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!