Connect with us

Breaking News

കൊട്ടിയൂർ വൈശാഖ മഹോത്സവം ഹരിത ഉത്സവമാക്കി നടത്തും

Published

on

Share our post

കൊട്ടിയൂർ : കൊട്ടിയൂർ പഞ്ചായത്തും ഹരിതകേരളമിഷനുമായി സഹകരിച്ചുകൊണ്ട് ഈ വർഷത്തെ വൈശാഖമഹോത്സവം ഹരിത ഉത്സവമാക്കിമാറ്റാൻ ദേവസ്വം ചെയർമാന്റെ ചേമ്പറിൽ ചേർന്ന യോഗം തീരുമാനിച്ചു. ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക്-ഡിസ്പോസബിൾ വസ്തുക്കൾക്ക് നിരോധനം ഏർപ്പെടുത്തും, ഒഴിവാക്കപെടുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ നിക്ഷേപിക്കാൻ പഞ്ചായത്ത് നേതൃത്വത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും. ജൈവ-അജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയെയും ശുചിത്വതൊഴിലാളികളെയും ഉപയോഗിച്ച് അതാത് ദിവസം ശേഖരിക്കും.

പഞ്ചായത്ത് കവാടങ്ങളിലും ക്ഷേത്രപരിസരത്തും സൂചനബോർഡുകൾ സ്ഥാപിക്കും, അജൈവ- ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ക്ഷേത്രപരിസരത്തെ കച്ചവടക്കാരിൽ നിന്നും യൂസർഫീ ഈടാക്കും. തുടർന്ന് ലഭിക്കുന്ന മാലിന്യം തരം തിരിച്ചു സൂക്ഷിച്ച് ക്ളീൻ കേരള കമ്പനിക്ക് കൈമാറും.  മാലിന്യശേഖരണ തരംതിരിവ് പരിശീലനം ഹരിതകേരള മിഷൻ നേതൃത്വത്തിൽ ബന്ധപ്പെട്ടവർക്ക് നൽകും സന്നദ്ധ സംഘടനകളുടെയും വ്യാപാരി സംഘടനകളുടെയും സഹായം തേടും.

അക്കരെ ക്ഷേത്രത്തിലേക്ക് ഒരു കാരണവശാലും പ്ലാസ്‌റ്റിക് കടത്തിവിടില്ല. പഞ്ചായത്ത് വിജിലൻസ് സ്‌ക്വാഡിന്റെ
നേതൃത്വത്തിൽ കർശന പരിശോധന നടത്തും. യോഗത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടകം അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ. സോമശേഖരൻ പദ്ധതി വിശദീകരിച്ചു. ദേവസ്വം ചെയർമാൻ സുബ്രഹ്മണ്യൻ, എക്‌സികുട്ടീവ് ഓഫീസർ ഗോകുൽ, ദേവസ്വം ട്രസ്റ്റിമാർ, ജീവനക്കാർ, കൊട്ടിയൂർ വികസനകാര്യ അധ്യക്ഷൻ ഷാജി പൊട്ടയിൽ, ബ്ലോക്ക് ആസൂത്രണസമിതി ഉപാധ്യക്ഷൻ വിനോദ്,  ഹരിത കേരളമിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ എന്നിവർ യോഗത്തിൽ സംബന്ധിച്ചു. 


Share our post

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Breaking News

കലോത്സവത്തിനിടെ ദ്വയാര്‍ഥ പ്രയോഗം; റിപ്പോര്‍ട്ടർ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോക്സോ കേസ്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടെ നടത്തിയ ദ്വയാര്‍ഥ പ്രയോഗത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ പോക്‌സോ കേസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ കെ. അരുണ്‍കുമാര്‍, റിപ്പോര്‍ട്ടര്‍ ഷഹബാസ്, കണ്ടാല്‍ അറിയുന്ന മറ്റൊരു റിപ്പോര്‍ട്ടര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. ഇതില്‍ അരുണ്‍കുമാറാണ് ഒന്നാംപ്രതി.വനിതാ-ശിശുവികസന ഡയറക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ്‌ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്‌. പോക്‌സോ വകുപ്പിലെ 11, 12 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.കലോത്സവത്തില്‍ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതില്‍ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ നടത്തുന്ന സംഭാഷണത്തിന്മേലായിരുന്നു ദ്വയാര്‍ഥ പ്രയോഗം. തുടര്‍ന്ന് ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസ് എടുക്കുകയും ചാനല്‍ മേധാവിയില്‍നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയില്‍നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!