Connect with us

Breaking News

കാട്ടിലിറങ്ങി ആനയോട് കളിച്ചു; പണി പാളി, പിഴയും കിട്ടി

Published

on

Share our post

ബത്തേരി: കാട്ടിലിറങ്ങി കാട്ടാനയുടെ മുൻപിൽ അഭ്യാസം കാട്ടിയ യുവാക്കളെ കാട്ടാന ഓടിച്ചതിനു പുറമേ വനപാലകർ പിടികൂടി പിഴയുമിട്ടു. വയനാട് അതിർത്തിയിലെ കർണാടക ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ ദേശീയപാത 766ൽ മദൂരിനടുത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

കോഴിക്കോട്ടു നിന്ന് മൈസൂരു ഭാഗത്തേക്ക് കാറിൽ പോവുകയായിരുന്നു യുവാക്കൾ. വഴിയരികിൽ കാട്ടാന നിൽക്കുന്നത് കണ്ടപ്പോൾ കാർ നിർത്തി 3 പേർ പുറത്തിറങ്ങി. കാറിനടുത്ത് നിന്ന് രണ്ടു പേർ ചിത്രങ്ങളും വിഡിയോയും പകർത്തിക്കൊണ്ടിരുന്നപ്പോൾ മൂന്നാമൻ കാട്ടിനുള്ളിലേക്ക് ഇറങ്ങി നടന്നു. പിന്നിലെ വാഹനത്തിൽ എത്തിയ യാത്രക്കാരിലൊരാൾ യുവാക്കളുടെ ചെയ്തികളെല്ലാം പകർത്തുന്നുണ്ടായിരുന്നു.

യുവാക്കൾ ദൃശ്യങ്ങളും സെൽഫിയുമൊക്കെ എടുക്കുന്നതിനിടെ കാട്ടാന കാറിനടുത്തേക്ക് കുതിച്ചെത്തി. പുറത്തിറങ്ങി നിന്നവർ കാറിനകത്തേക്കു കയറിയതോടെ, കാട്ടിലേക്ക് നടന്നയാളുടെ പിന്നാലെ കാട്ടാന ചിന്നം വിളിച്ച് ഇരമ്പിയെത്തി. റോഡിനു കുറുകെ ഓടിയെത്തിയ ആന മൂന്നാമനെ തട്ടിയെറിയുമെന്ന നിലയിലെത്തിയെങ്കിലും ആനയെ വെട്ടിച്ച് റോഡിലേക്കു വീണ്ടും ഓടാനായതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കാറിനടുത്തേക്ക് യുവാവ് ഓടിയെത്തുന്നതിനിടെ ആനയും തൊട്ടുപിന്നാലെയെത്തി.
കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ ആന അടുത്തെത്തിയതോടെ കാർ മുന്നോട്ടെടുത്തു. നിലത്തു വീണു പോയ മൂന്നാമൻ ഒരു വിധത്തിൽ പിന്നീട് കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.

യുവാക്കൾ പിന്നീട് വാഹനമോടിച്ചെത്തിയത് കർണാടകയുടെ മദൂർ ചെക്പോസ്റ്റിലേക്കാണ്. അതിനകം സംഭവം അറിഞ്ഞിരുന്ന വനപാലകർ കാർ തടഞ്ഞു. വനത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെന്നും പറയുന്നുണ്ട്. പട്രോളിങ്ങിലുണ്ടായിരുന്ന വനപാലകർ ഒരു തവണ യുവാക്കൾക്ക് മുന്നറിയിപ്പ് നൽകിയതുമാണത്രെ. നിരോധനമുള്ള സ്ഥലത്ത് വാഹനം നിർത്തി ഇറങ്ങിയതിനാണ് പിഴയിട്ടത്.‌


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!