Breaking News
ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി: മൂല്യനിർണയത്തിൽ പ്രതിഷേധിച്ച് അധ്യാപകർ

കണ്ണൂർ : ഹയർ സെക്കൻഡറി പരീക്ഷപേപ്പറുകളുടെ മൂല്യനിർണയത്തിൽ വരുത്തിയ മാറ്റത്തിനെതിരെ കടുത്ത പ്രതിഷേധവുമായി അധ്യാപകർ. ഒരു ദിവസം നോക്കേണ്ടുന്ന ഉത്തരക്കടലാസുകളുടെ എണ്ണം വർദ്ധിപ്പിച്ചതിനെതിരെയാണ് സംഘടനാ വ്യത്യാസമില്ലാതെ അധ്യാപകർ ഒന്നടങ്കം പ്രതിഷേധമുയർത്തിയിരിക്കുന്നത്.
ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ കഴിഞ്ഞ വർഷം വരെ ദിവസം 26 ഉത്തരക്കടലാസ് വീതമായിരുന്നു മൂല്യനിർണയം നടത്തിയിരുന്നത്. 30 മാർക്കുള്ള ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്ക് 40 ഉത്തരക്കടലാസുകളാണ് പരിശോധിക്കേണ്ടിയിരുന്നത്. എന്നാൽ പുതുക്കിയ മാനദണ്ഡപ്രകാരം സമയ ദൈർഘ്യത്തിലോ, ആകെ മാർക്കിലോ വ്യത്യാസം വരുത്താതെ തന്നെ, മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം യഥാക്രമം ഹ്യൂമാനിറ്റീസിന് 34, സയൻസിന് 50 എന്നിങ്ങനെയായി ഉയർത്തുകയായിരുന്നു. പ്രായോഗിക പരീക്ഷയുള്ള വിഷയങ്ങൾക്ക് അറുപതു മാർക്കിന്റെ രണ്ടു മണിക്കൂർ പരീക്ഷയാണുള്ളത്. പ്രായോഗിക പരീക്ഷയില്ലാത്ത ഭാഷാവിഷയങ്ങൾക്കും മാനവിക വിഷയങ്ങൾക്കും എൺപതു മാർക്കുള്ള രണ്ടര മണിക്കൂർ പരീക്ഷയും. എൺപത് മാർക്കുള്ള പരീക്ഷകൾക്ക് 35 ചോദ്യങ്ങളുണ്ടാകും. അറുപത് മാർക്കുള്ള പരീക്ഷയ്ക്ക് 36 ചോദ്യങ്ങളും മുപ്പത് മാർക്കുള്ള പരീക്ഷകൾക്ക് 24 ചോദ്യങ്ങളുമാണുണ്ടാകുക. ആറുമണിക്കൂറാണ് മൂല്യനിർണയ ക്യാമ്പിൽ ഒരു ദിവസം അധ്യാപകർക്ക് നൽകുന്നത്.
ഒരു ഉത്തരക്കടലാസിന് പത്തുമിനിറ്റ് ലഭിക്കും. നേരത്തെ ഇത് പതിനഞ്ച് മിനിറ്റായിരുന്നു. ബയോളജിക്ക് ഇനി മുതൽ ഏഴുമിനിറ്റാണ് ഒരു പേപ്പറിന് ലഭിക്കുന്നത്. ഒരു പേപ്പർ മൂല്യ നിർണയത്തിനും ഫേസിംഗ് ഷീറ്റിൽ മാർക്ക് രേഖപ്പെടുത്തുന്നതിനുമായി ഒരധ്യാപകൻ ചെലവഴിക്കേണ്ട സമയം 15 മിനിട്ടാണ്. അത്തരത്തിൽ 34 പേപ്പർ നോക്കാൻ 9 മണിക്കൂർ സമയമെടുക്കും. ഉത്തരക്കടലാസ് സമാധാനമായി വായിച്ചു നോക്കാൻ പോലും സമയം കിട്ടില്ല. ഇത് മൂല്യനിർണയത്തിന്റെ കൃത്യതയെ ബാധിക്കുമെന്നാണ് അധ്യാപകരുടെ പരാതി.
പേപ്പറുകളുടെ എണ്ണം കൂട്ടിയാൽ മൂല്യനിർണയത്തിന്റെ കൃത്യതയെ ബാധിക്കുമെന്നാണ് അധ്യാപകരുടെ പരാതി.തങ്ങളെ സമ്മർദ്ദത്തിലാക്കുന്നതിനും മാർക്ക് ദാനത്തിനും ഇത് കാരണമാകുമെന്നും ഇവർ പറയുന്നു. കഴിഞ്ഞ വർഷം രണ്ടു മാർക്ക് വ്യത്യാസം വന്നതിനെ തുടർന്ന് അധ്യാപകർക്കെതിരെ നടപടിയെടുത്തിരുന്നു. മൂല്യനിർണയത്തിൽ ഉണ്ടാവുന്ന ചെറിയ മാർക്ക് വ്യത്യാസങ്ങൾക്ക് പോലും കടുത്ത ശിക്ഷാനടപടികൾ വരുന്ന സാഹചര്യത്തിൽ നിശ്ചിത സമയത്തിനുള്ളിൽ പരാതിയില്ലാതെ മൂല്യനിർണയം പൂർത്തീകരിക്കാൻ ഉദാരമായി മാർക്ക് നൽകേണ്ടിവരുമെന്നും അധ്യാപകർ വാദിക്കുന്നു.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Breaking News
എക്സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്സാലോജിക് സി.എം.ആര്.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്നാടന് എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്, വീണാ വിജയന് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്വെയര് സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്