Breaking News
കോവിഡ്–19: മുതിര്‍ന്നവരില്‍ പുതിയതരം ക്ഷീണം കണ്ടുവരുന്നതായി റിപ്പോര്‍ട്ട്
കോവിഡ് അണുബാധയുടെ പൊതുവായ ലക്ഷണങ്ങളില്‍ ഒന്നായിരുന്നു അത്യധികമായ ക്ഷീണം. കൊറോണ വൈറസ് ബാധിച്ചവരില്‍ ഭൂരിപക്ഷത്തിനും അണുബാധയുടെ കാലയളവിലും രോഗമുക്തിക്കു ശേഷവും ജീവിതനിലവാരത്തെതന്നെ ബാധിക്കുന്ന തരത്തിലുള്ള ക്ഷീണമുണ്ടായി. ചിലരില്‍ ഇത് സ്ത്രീപുരുഷഭേദമന്യേ മാസങ്ങളോളം തുടര്‍ന്നു. എന്നാല്‍ ശാരീരികമായ ഈ ക്ഷീണത്തിന് പുറമേ ഒരു പുതിയ തരം ക്ഷീണവും മടുപ്പുമെല്ലാം കോവിഡുമായി ബന്ധപ്പെട്ട് ജനങ്ങളില്‍, പ്രത്യേകിച്ച് പ്രായമായവരില്‍ ഉണ്ടാകുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കോവിഡ് വാക്സീനുമായി ബന്ധപ്പെട്ട ഈ മടുപ്പിന് വാക്‌സിന്‍ ആലസ്യം (Vaccine Fatigue) എന്നാണ് പേരിട്ടിരിക്കുന്നത്.
വാക്‌സിന്‍റെ കാര്യക്ഷമത, ലഭ്യത, ബൂസ്റ്റര്‍ ഡോസുകളുടെ ആവശ്യകത എന്നിവയെ പറ്റിയെല്ലാമുള്ള ചര്‍ച്ചകളുടെ ഫലമായിട്ടാണ് പലരിലും വാക്സീന്‍ ആലസ്യം ഉണ്ടാകുന്നത്. 50 വയസ്സിന് മുകളിലുള്ളവരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നതെന്ന് ഫ്രോണ്ടിയേഴ്സ് ഇന്‍ ഇമ്മ്യൂണോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിന്‍റെ ഫലമായി പലരും ബൂസ്റ്റര്‍ ഡോസ് വാക്സീന്‍ എടുക്കാനുള്ള താത്പര്യമില്ലായ്മ കാണിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത് മുതിര്‍ന്നവരെ ഭാവിയിലെ അണുബാധകളില്‍ നിന്ന് രക്ഷിക്കാത്ത സാഹചര്യമുണ്ടാകും.
എന്നാല്‍ വാക്‌സിന്‍ ആലസ്യത്തിലേക്ക് നയിക്കുന്ന കൃത്യമായ കാരണങ്ങളോ അതിനുള്ള പ്രതിവിധികളോ പഠനം ചൂണ്ടിക്കാണിക്കുന്നില്ല. പഠനത്തില്‍ രേഖപ്പെടുത്തുന്ന പോലുള്ള വാക്സീന്‍ ആലസ്യം യാഥാര്‍ഥ്യമാണെങ്കില്‍ ഇത് ആശങ്കപ്പെടുത്തുന്ന സാഹചര്യമാണ്. കൊറോണവൈറസ് ഇനിയും ഭൂമിയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ സുരക്ഷിതരായിരിക്കാന്‍ മുതിര്‍ന്നവരടക്കം എല്ലാവരും ബൂസ്റ്റര്‍ വാക്സീന്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന അടക്കമുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. വാക്‌സിന്‍ വൈറസില്‍ നിന്ന് പൂര്‍ണമായ സംരക്ഷണം നല്‍കിയേക്കില്ലെങ്കിലും അണുബാധയുടെ തീവ്രതയും ആശുപത്രിവാസ സാധ്യതയും കുറയ്ക്കാന്‍ ഇത് മൂലമാകും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു