ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
ജി.എസ്.ടി : അഞ്ചു ശതമാനം നികുതി സ്ലാബ് ഇല്ലാതായേക്കും

ന്യൂഡൽഹി: ജി.എസ്.ടി സ്ലാബിലെ അഞ്ചു ശതമാനം നികുതി ഒഴിവാക്കുന്നത് ജി.എസ്.ടി കൗൺസിൽ പരിഗണനയിലേക്ക്. അഞ്ചു ശതമാനം നികുതി സ്ലാബ് ഒഴിവാക്കി ആ ഗണത്തിൽ വരുന്നവയെ തരംതിരിച്ച് മൂന്നു ശതമാനം, എട്ട് ശതമാനം എന്നിങ്ങനെ നികുതി ഏർപ്പെടുത്താനാണ് ആലോചന. വൻ തോതിൽ ഉപഭോഗം ചെയ്യപ്പെടുന്നവയെ മൂന്നു ശതമാനത്തിലും ബാക്കിയുള്ളവയെ എട്ടു ശതമാനത്തിലും ഉൾപ്പെടുത്തും.
നിലവിൽ 5, 12, 18, 28 എന്നീ ശതമാനങ്ങളിൽ നാലു തലങ്ങളുള്ള ഘടനയാണ് ജി.എസ്.ടി.ക്കുള്ളത്. പുതിയ രീതി നടപ്പായാൽ അഞ്ചു സ്ലാബുകൾ ആകും. സ്വർണത്തിനും സ്വർണഭരണങ്ങൾക്കും മൂന്നു ശതമാനം നികുതിയുണ്ട്. കൂടാതെ, ബ്രാൻഡ് ചെയ്യാത്തതും പായ്ക്ക് ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കൾ പോലുള്ള നികുതി ഒഴിവാക്കപ്പെട്ടവയുടെ പട്ടികയും ഉണ്ട്.
അതേസമയം, വരുമാനം വർധിപ്പിക്കാൻ നികുതി ഒഴിവാക്കപ്പെട്ടിരിക്കുന്ന പട്ടികയിലെ ചില ഇനങ്ങളെ മൂന്നു ശതമാനം നികുതിയിലേക്കു കൊണ്ടുവരുന്നത് കൗൺസിൽ പരിഗണിച്ചേക്കും. ചില ഭക്ഷ്യേതര ഇനങ്ങളെ മൂന്നു ശതമാനം സ്ലാബിൽ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.
അഞ്ചു ശതമാനം സ്ലാബ് ഏഴോ എട്ടോ ഒൻപതോ ശതമാനമായി ഉയർത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര-സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ഉൾപ്പെടുന്ന ജി.എസ്.ടി കൗൺസിൽ അന്തിമ തീരുമാനം എടുക്കുമെന്നും ജി.എസ്.ടി വൃത്തങ്ങൾ അറിയിച്ചു.
ഇപ്പോൾ കണക്കാക്കുന്നത് അനുസരിച്ച്, പ്രധാനമായും പാക്കേജ് ചെയ്ത ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുന്ന അഞ്ചു ശതമാനം സ്ലാബിലെ ഓരോ ഒരു ശതമാനം വർധനയും ഏകദേശം 50,000 കോടി രൂപയുടെ അധിക വരുമാനം പ്രതിവർഷം നൽകും.
വിവിധ ഓപ്ഷനുകൾ പരിഗണനയിലുണ്ടെങ്കിലും നിലവിൽ അഞ്ചു ശതമാനം നികുതി ചുമത്തുന്ന മിക്ക ഇനങ്ങൾക്കും എട്ടു ശതമാനം ഏർപ്പെടുത്താനാണ് സാധ്യത കൂടുതൽ. അവശ്യ സാധനങ്ങളെ ഒഴിവാക്കുകയോ ഏറ്റവും കുറഞ്ഞ നികുതി ചുമത്തുകയോ ആണ് നിലവിൽ ചെയ്യുന്നത്. അതേസമയം, ആഡംബര ഇനങ്ങൾ ഏറ്റവും ഉയർന്ന നികുതി പേറുന്നു.
ഏറ്റവും ഉയർന്ന 28 ശതമാനം സ്ലാബിനു മുകളിൽ ചില വസ്തുക്കൾക്ക് സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നടപ്പാക്കുന്നതു മൂലമുള്ള വരുമാന നഷ്ടം നികത്താനാണ് ഈ സെസ് ഉപയോഗിക്കുന്നത്. ജി.എസ്.ടി നഷ്ടപരിഹാര വ്യവസ്ഥ ജൂണിൽ അവസാനിക്കാനിരിക്കെ, സംസ്ഥാനങ്ങൾ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണ്.
നികുതി നിരക്കുകൾ യുക്തിസഹമാക്കിയും നികുതി ഘടനയിലെ അപാകതകൾ തിരുത്തിയും വരുമാനം വർധിപ്പിക്കാനുള്ള വഴികൾ നിർദേശിക്കാനായി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിമാരുടെ സമിതിയെ കൗൺസിൽ കഴിഞ്ഞ വർഷം രൂപീകരിച്ചിരുന്നു.
അടുത്ത മാസം ആദ്യത്തോടെ മന്ത്രിമാരുടെ സംഘം ശിപാർശകൾ സമർപ്പിച്ചേക്കും. അത് അന്തിമ തീരുമാനത്തിനായി മേയ് പകുതിയോടെ കൗൺസിലിനു മുമ്പാകെ വയ്ക്കും. 2017 ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പാക്കിയ സമയത്ത്, 2022 ജൂൺ വരെ അഞ്ച് വർഷത്തേക്ക് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും 2015-16ലെ അടിസ്ഥാന വർഷ വരുമാനത്തേക്കാൾ 14 ശതമാനം വാർഷിക വരുമാനം ഉറപ്പാക്കാനും കേന്ദ്രം സമ്മതിച്ചിരുന്നു.
കഴിഞ്ഞ വർഷങ്ങളിൽ ജിഎസ്ടി കൗൺസിൽ പലപ്പോഴും വ്യാപാര- വ്യവസായ മേഖലകളുടെ ആവശ്യങ്ങൾക്കു വഴങ്ങുകയും നികുതി നിരക്കുകൾ കുറയ്ക്കുകയും ചെയ്തു. ഉദാഹരണത്തിന്, ഏറ്റവും ഉയർന്ന 28 ശതമാനം നികുതി ചുമത്തുന്ന ചരക്കുകളുടെ എണ്ണം 228ൽനിന്ന് 35ൽ താഴെയായി.
ജിഎസ്ടി നഷ്ടപരിഹാരം അഞ്ച് വർഷത്തിനപ്പുറം നീട്ടില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിൽക്കുമ്പോൾ, ഉയർന്ന നികുതികളിലൂടെ വരുമാനം കൂട്ടുക എന്നത് മാത്രമാണ് കൗൺസിലിന് മുന്നിലുള്ള ഏക പോംവഴിയെന്നു സംസ്ഥാനങ്ങൾ കരുതുന്നു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്