Connect with us

Breaking News

നീന്തലറിയില്ലെങ്കിൽ വെള്ളത്തിലിറങ്ങരുത്: നീന്തൽ പരിശീലനത്തിൽ ആലച്ചേരി മാതൃക

Published

on

Share our post

കണ്ണൂർ : അവധിക്കാലത്ത് നീന്തലറിയാത്ത കുട്ടികൾ പുഴകളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും ഉല്ലസിക്കാനുമിറങ്ങി അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. സംസ്ഥാനത്ത് ശരാശരി 1500-ൽപ്പരം പേർ ഒരുവർഷം മുങ്ങിമരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞവർഷം ഇരുന്നൂറോളം പേർ മുങ്ങിമരിച്ചു. കാലവർഷക്കെടുതിയിൽപ്പെടുന്നവരും അപരിചിതമായ സ്ഥലത്ത് കുളിക്കാനിറങ്ങി അപകടത്തിൽപ്പെടുന്നവരും ഇക്കൂട്ടത്തിൽപ്പെടും.

വിഷുപ്പിറ്റേന്ന് അപകടമുണ്ടായത് നാദാപുരത്താണ്. ബന്ധുവീട്ടിലെത്തിയ സഹോദരിമാരുടെ മക്കളും വിദ്യാർഥികളുമായ ഹൃദ്വിൻ (21), ആഷ്മിൻ (14) എന്നിവരാണ് ശനിയാഴ്ച വിലങ്ങാട് പുഴയിൽ മുങ്ങിമരിച്ചത്. നീന്തലറിയാത്ത കുട്ടികൾ ഒന്നിച്ച് ജലാശയത്തിലിറങ്ങുമ്പോൾ അപകട സാധ്യതയേറെയാണ്. ഒരാൾ കയത്തിലകപ്പെടുമ്പോൾ മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കും. മുങ്ങിക്കൊണ്ടിക്കുന്നവരുടെ ‘മരണപ്പിടിത്ത’ത്തിൽ അവരും കയത്തിലകപ്പെടും.

ചെറുപ്പത്തിൽതന്നെ നീന്തൽ പഠിക്കലാണ് ഇത്തരം ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം. 10 ദിവസം ഓരോ മണിക്കൂർ പരിശീലിച്ചാൽ നീന്തൽ പഠിക്കാം. നല്ല നീന്തൽക്കാരായില്ലെങ്കിലും രക്ഷപ്പെടാൻ അത്രയും പഠിച്ചാൽ മതിയാകും. പരിശീലിച്ചാൽ എത്ര സമയം വേണമെങ്കിലും വെള്ളത്തിൽ മലർന്ന് കിടക്കാം.

സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ നീന്തൽപരിശീലനത്തിന് തയ്യാറായാൽ ഉപകരണങ്ങൾ നൽകുന്നതും പരിശീലകരെ അയക്കുന്നതും ഉൾപ്പെടെ എല്ലാ സഹായങ്ങളും നൽകുമെന്ന് റീജണൽ ഫയർ ഓഫീസർ പി.രഞ്ജിത്തും ജില്ലാ ഫയർ ഓഫീസർ ബി.രാജും പറഞ്ഞു.

സ്വീകരിക്കേണ്ടത് ആലച്ചേരി മാതൃക

കുട്ടിക്കാലത്തുതന്നെ നീന്തൽ പഠിക്കുന്നതിന് പ്രോത്സാഹനം നൽകാൻ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് ഏർപ്പെടുത്തിയിട്ടും നീന്തൽ പഠനം ഇതുവരെയും വ്യാപകമായില്ല. നീന്തൽ പഠിപ്പിക്കാൻ വാർഡുതലത്തിൽത്തന്നെ സംവിധാനമേർപ്പെടുത്താൻ പഞ്ചായത്തുകൾക്ക് സർക്കാർ നിർദേശമുണ്ട്.

ഇക്കാര്യത്തിലാണ് കോളയാട് പഞ്ചായത്തിലെ ആലച്ചേരി ഗ്രാമം മാതൃക തീർത്തത്. ജില്ലാ അക്വാട്ടിക്‌ അസോസിയേഷൻ ഭാരവാഹിയും വിമുക്തഭടനും അഗ്നിരക്ഷാസേനയിലെ ഹോംഗാർഡുമായ രമേഷ് ആലച്ചേരി മുൻകൈയെടുത്ത് സ്വപ്ന ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 2013 മുതൽത്തന്നെ നീന്തൽപരിശീലനം ആരംഭിച്ചിരുന്നു. ആലച്ചേരി പുഴയിൽ ആഴംകുറഞ്ഞ ഭാഗത്തുനിന്നാണ് പരിശീലനം. ആദ്യം 132 പേരെയാണ് നീന്തൽ പഠിപ്പിച്ചത്. പിന്നീട് പല ഭാഗത്തുനിന്നുള്ളവർ പരിശീലനം നേടി. സ്ത്രീകളെ പരിശീലിപ്പിക്കാൻ സ്ത്രീകളെത്തന്നെ ഏർപ്പെടുത്തി.

പിന്നീട് കണിച്ചാർ, പേരാവൂർ, മാലൂർ, മുഴക്കുന്ന്, കേളകം, കോളയാട് എന്നീ മലയോരപ്പഞ്ചായത്തുകളിലും നീന്തൽ പരിശീലനം വ്യാപിപ്പിച്ചു. ഗ്രാമപ്പഞ്ചായത്തുകളുടെയും സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിലാണ് ഇത് നടന്നത്. രമേശ് ആലച്ചേരിയുടെ നേതൃത്വത്തിൽ രണ്ടായിരത്തിൽപ്പരം പേർക്ക് ഇതുവരെയായി നീന്തൽ പരിശീലനം നൽകി.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!