Breaking News
പ്രമേഹക്കാർക്ക് ആശ്വാസം പഞ്ചസാരയുടെ ഈ പകരക്കാരന്‍

ബിടെക് കഴിഞ്ഞു. മെക്കാനിക്കൽ എൻജിനീയറായി ഗൾഫ് ജീവിതം. കുടുംബപരമായി യാതൊരു ബിസിനസ് പശ്ചാത്തലവുമില്ല. എന്നിട്ടും, എങ്ങനെയാണ് കോഴിക്കോട്ടുകാരൻ സാജിദ് ഒരു മികച്ച സംരംഭകനായത്? ബി -ടെക് പാസായി പ്രവാസജീവിതം ആരംഭിച്ചെങ്കിലും നാട്ടിലുള്ള മാതാപിതാക്കളുടെ പ്രമേഹരോഗത്തിന് പ്രകൃതിദത്തമായൊരു പരിഹാരം കണ്ടെത്താനുള്ള ഉദ്യമം തുടർന്നു. ഭക്ഷണമാകണം മരുന്ന് എന്നൊരു താൽപര്യം കൂടിയുണ്ടായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് ഗോതമ്പും ചോളവും മാത്രമല്ല, മധുരതുളസിയെന്ന മാന്ത്രികച്ചെടിയും പഞ്ചാബിന്റെ മണ്ണിൽ വളരുന്നുണ്ടെന്ന് അറിഞ്ഞത്.
നേരെ അങ്ങോട്ടു വിട്ടു. ഇലകളിൽ പഞ്ചസാരയ്ക്ക് സമാനമായ മധുരമുള്ള ചെടിയാണ് മധുരതുളസി (STEVIA). ഇതുപയോഗിച്ച് പഞ്ചസാരക്ക് പകരക്കാരനെ സൃഷ്ടിക്കാനുള്ള ശ്രമമായി പിന്നീട്. ഗൾഫിലെ ജോലി മതിയാക്കി നാട്ടിലെത്തി മധുരതുളസി കൊണ്ട് പലവിധ പരീക്ഷണങ്ങൾ. നമ്മുടെ നിത്യാഹാരത്തിന്റെ ഭാഗമായ പഞ്ചസാരയുടെ സ്ഥാനം എങ്ങനെ മധുരതുളസിക്ക് നല്‍കാമെന്നായിരുന്നു സാജിദ് അന്വേഷിച്ചത്. അവസാനം തികച്ചും വ്യത്യസ്തമായൊരു ഉല്‍പന്നം, പഞ്ചസാരയുടെ പകരക്കാരൻ, പിറവിയെടുത്തു.
തീരെ മത്സരം കുറഞ്ഞ വിപണിയാണ് ഈ ഉൽപന്നത്തിന്റേത്. ആളുകൾക്കിടയിൽ പരിചിതമായി വരുന്നതേയുള്ളൂ. എങ്കിലും, ഏറെ ആവശ്യക്കാരുള്ളതിനാൽ വിപണിയിൽ നന്നായി വിറ്റുപോകുമെന്നും മികച്ച ലാഭവിഹിതം കിട്ടുമെന്നും മനസ്സിലാക്കിയപ്പോൾ ബിസിനസാക്കി മാറ്റി. മധുരതുളസിയുടെ ഇല ഉണക്കിയതും അതു പൊടിച്ചെടുത്ത് പൗഡറായും സംസ്കരിച്ച് ദ്രാവകരൂപത്തിലാക്കിയും വിപണിയിലെത്തിക്കുന്നുണ്ട്. സീറോ കാലറിയുള്ള ഉൽപന്നങ്ങളാണിത്. ‘എക്കോഹീൽ അഗ്രോ പ്രോഡക്ട്സ്’ എന്നാണ് ഈ സംരംഭത്തിനു പേരു നൽകിയിരിക്കുന്നത്. സ്വന്തം സ്ഥലത്ത് മധുരതുളസി കൃഷി ചെയ്തുവരുന്നു. അവിടെനിന്ന് ഉണക്കിയ ഇല ഏജന്റുമാർ എത്തിച്ചു തരും. മൊത്തമായും ചില്ലറയായും ലഭിക്കും. ഇതു ഗ്രേഡ് തിരിച്ച് പാക്ക് ചെയ്തു പ്ലാസ്റ്റിക് ടിന്നുകളിലാക്കി ലേബലൊട്ടിച്ച് വിൽപനയ്ക്ക് എത്തിക്കുന്നു. ഉണക്കു പോരെന്നു തോന്നിയാൽ സ്വന്തമായി സ്ഥാപിച്ച ഡ്രയറിൽ ഒന്നുകൂടി ഉണക്കുകയാണ് പതിവ്. മൈക്രോ ബയോളജിക്കൽ ലാബിലെ പരിശോധന പൂർത്തിയാക്കിയാണ് വിപണിയിലെത്തിക്കുക. ഫുഡ് സപ്ലിമെന്റ് എന്ന നിലയിൽ കാര്യമായ നിക്ഷേപം ഇല്ലാതെ തുടങ്ങാൻ കഴിയുന്നൊരു ബിസിനസാണ് ഇതെന്ന് സാജിദ് പറയുന്നു.
നാട്ടിലെ ബേക്കറികളിലും ടീഷോപ്പുകളിലും സാധാരണ കുടുംബങ്ങളിലുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ സ്റ്റോറുകൾ വഴിയും വിവിധ സൂപ്പർ മാർക്കറ്റ് ശൃംഖലകൾ വഴിയും മികച്ച വിൽപന. ലഭിക്കുന്നു. മെഡിക്കൽ ഷോപ്പുകൾ, വിതരണക്കാർ വഴിയും കച്ചവടമുണ്ട്. സ്വന്തം വെബ്സൈറ്റായ http://www.eccoheal.in വഴിയും വിൽപന നടക്കുന്നു.
നിലവിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ വിതരണക്കാർ ഉണ്ട്. മറ്റു ജില്ലകളിലും വന്നുകൊണ്ടിരിക്കുന്നു. ഓൺലൈൻ വഴി കേരളത്തിന് അകത്തും പുറത്തും വിൽപന കിട്ടുന്നു. ബേക്കറി, ഹോട്ടൽ പോലുള്ള ഭക്ഷ്യസ്ഥാപനങ്ങൾക്ക് മൊത്തമായി വിറ്റുവരുന്നുണ്ട്. ഇലയ്ക്ക് 50 ഗ്രാമിന് 110 മുതൽ 150 രൂപ വരെയാണ് വില വരുന്നത്.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്