Breaking News
പുരപ്പുറ സോളാർ പ്ലാന്റിന് കെ.എസ്.ഇ.ബി പാര; ആനയുണ്ട്, തോട്ടിയില്ല
തിരുവനന്തപുരം: പുരപ്പുറ സോളാർ വൈദ്യുതി പ്രോത്സാഹിപ്പിക്കുമെന്ന് വകുപ്പ് മന്ത്രി പറയും. വീട്ടാവശ്യത്തിൽ കൂടുതൽ ഉത്പാദനമുണ്ടെങ്കിൽ അതിനു പണം കിട്ടുമെന്ന് വാഗ്ദാനവും. ഇതൊക്കെ കേട്ട് 2.51 ലക്ഷം മുടക്കിയപ്പോൾ, വെറും 2000 രൂപയുടെ നെറ്റ്മീറ്റർ സ്റ്റോക്കില്ലെന്നു പറഞ്ഞ് കെ.എസ്.ഇ.ബിയുടെ തരികിട.
പുരപ്പുറ സോളാർ പ്ലാന്റിനെ കെ.എസ്.ഇ.ബി ഗ്രിഡുമായി ബന്ധിപ്പിച്ച്, പ്ലാന്റിൽ നിന്ന് ഗ്രിഡിലേക്ക് നൽകുകയും ഗ്രിഡിൽ നിന്ന് വീട്ടാവശ്യത്തിന് സ്വീകരിക്കുകയും ചെയ്യുന്ന വൈദ്യുതിയുടെ യൂണിറ്റ് അളവ് രേഖപ്പെടുത്തുന്ന ടൂ വേ മീറ്ററാണിത്. ഈ മീറ്റർ റീഡിംഗിന്റെ അടിസ്ഥാനത്തിലാണ് ഉപഭോക്താവിന്റെ ബിൽ തയ്യാറാക്കുന്നത്. നെറ്റ് മീറ്റർ ഘടിപ്പിക്കാതെ പ്ലാന്റ് പ്രവർത്തനം തുടങ്ങാനാവില്ല.തിരുവനന്തപുരത്ത് സ്റ്റാച്യുവിനടുത്ത് താമസിക്കുന്ന കൊല്ലം എസ്.എൻ കോളേജ് മുൻ പ്രിൻസിപ്പലും ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗവുമായിരുന്ന ഡോ.ആർ.ജയപ്രകാശിനാണ് ഈ ദുരനുഭവം. ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ഇത്തരം കുരുക്കുകളിൽ ഉഴലുന്നത്.
പുരപ്പുറത്ത് 5 കിലോവാട്ട് സോളാർ നിലയം സ്ഥാപിക്കാൻ മാർച്ചിൽ അപേക്ഷ നൽകി. കോയമ്പത്തൂരിലെ കോണ്ടാസ് ഓട്ടോമേഷൻ എന്ന കമ്പനിക്ക് കെ.എസ്.ഇ.ബി വഴി കരാറും നൽകി. സോളാർ പാനലും അനുബന്ധ സംവിധാനങ്ങളും സ്ഥാപിച്ച് ടെസ്റ്റും നടത്തി. നെറ്റ്മീറ്റർ പൊതുവിപണിയിൽ നിന്ന് വാങ്ങി നൽകാമെന്ന് കെ.എസ്.ഇ.ബിയെ അറിയിച്ചെങ്കിലും അനുവദിച്ചില്ല.കെ.എസ്.ഇ.ബി ഓഫീസിൽ നേരിട്ടും ഫോണിലും പല തവണ ബന്ധപ്പെട്ടു. എൻജിനിയർ ലീവിലാണെന്ന് ആദ്യം പറഞ്ഞു. അദ്ദേഹം സമരത്തിലാണെന്നും സമരമൊക്കെ കഴിഞ്ഞ് വരണമെന്നുമായി പിന്നീട്. വിടുന്ന ലക്ഷണമില്ലെന്ന് കണ്ടപ്പോഴാണ് നെറ്റ് മീറ്റർ സ്റ്റോക്കില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ചത്. ഇത്രയുമധികം ആളുകൾ സോളാർ പാനൽ വാങ്ങുമെന്ന് കരുതിയില്ലത്രേ. സ്റ്റോക്കുണ്ട്, അന്വേഷിച്ച് നടപടി സോളാർ പ്ളാന്റ് ഗ്രിഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളെല്ലാം ഒരുക്കിയെന്ന് സോളാർ എനർജിയുടെ ചുമതലയുള്ള റീസ് വിഭാഗം ഡയറക്ടർ ആർ.സുകു പറയുന്നു.
തിരുവനന്തപുരത്ത് മാത്രം 45 മീറ്റർ സ്റ്റോക്കുണ്ട്. തെക്കൻ മേഖലയിൽ 658 എണ്ണം ഉൾപ്പെടെ സംസ്ഥാനത്ത് 2872 മീറ്റർ ഇപ്പോഴുണ്ട്. എന്നിട്ടും ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നതിനെതിരെ ഇടപെടും. അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യും.4909 വീടുകളിൽ സോളാർ 26,614 പേരാണ് സോളാർ പദ്ധതിക്കായി ഇതുവരെ അപേക്ഷിച്ചത് 4909 വീടുകളിൽ സോളാർ പ്ലാന്റ് സ്ഥാപിച്ച് ഉത്പാദനം തുടങ്ങി 60.587 മെഗാവാട്ടായി സോളാർ വൈദ്യുതി ഉത്പാദനം.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
Breaking News
പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.
വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്റെ പിതാവ് അഷ്റഫ് പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു