Connect with us

Breaking News

തദ്ദേശ സ്ഥാപനങ്ങളിൽ തീർപ്പാക്കാൻ 2 ലക്ഷം ഫയലുകൾ; അദാലത്ത് നാളെ മുതൽ

Published

on

Share our post

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലെ 2 ലക്ഷത്തോളം ഫയലുകൾ തീർപ്പാക്കാൻ തിങ്കളാഴ്ച മുതൽ അദാലത്ത്. കെട്ടിടനിർമാണ ചട്ടലംഘനം സംബന്ധിച്ച കേസുകളിൽ, നിയമപരമായി അനുവദനീയമെങ്കിൽ 20% വരെ ഇളവുകൾ (ടോളറൻസ്) നൽകാവുന്ന നടപടികളാകും ഇതിൽ പ്രധാനം. തദ്ദേശസ്ഥാപനം, ജില്ല, പഞ്ചായത്ത്/മുനിസിപ്പൽ ഡയറക്ടറേറ്റ് തലങ്ങളിൽ ഇത്തരം പരാതികൾ പരിഹരിക്കാൻ അധികാരമുള്ള സമിതികൾ രൂപീകരിച്ചു.

പഞ്ചായത്തുകളിൽ പ്രസിഡന്റ്, നഗരസഭകളിൽ ചെയർപഴ്സൻ, കോർപറേഷനുകളിൽ മേയർ എന്നിവരാണ് സമിതിയിലെ ആദ്യ അംഗം. വൈസ് പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി കൺവീനറാണ്. കൂടാതെ അസി. എൻജിനീയറും സമിതിയിലുണ്ട്. ഈ മൂന്നു പേർ അടങ്ങുന്നതാണ് തദ്ദേശസ്ഥാപനതലത്തിലെ അധികാരസമിതി. ജില്ലാതല സമിതിയിൽ ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ ചെയർമാനും ജോയിന്റ് ഡയറക്ടർ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ, ജില്ലാ ടൗൺ പ്ലാനർ എന്നിവർ അംഗങ്ങളുമാണ്. പ്രിൻസിപ്പൽ ഡയറക്ടർ, ഡയറക്ടർ (അർബൻ), ഡയറക്ടർ (റൂറൽ), ചീഫ് ടൗൺ പ്ലാനർ, ചീഫ് എൻജിനീയർ എന്നിവരാണ് ഡയറക്ടറേറ്റ് തലത്തിലെ സമിതിയിൽ.

കെട്ടിടനിർമാണ പെർമിറ്റിനായി മാത്രം 1.67 ലക്ഷം അപേക്ഷകൾ ഇനി തീർപ്പാക്കാനുണ്ടെന്നാണ് കണക്ക്. ക്ഷേമപെൻഷനുമായി ബന്ധപ്പെട്ടതും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മറ്റു സേവനങ്ങൾ സംബന്ധിച്ചതുമായ അപേക്ഷകളും അദാലത്തുകളിൽ പരിഹരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്/നഗരസഭകളിലും തദ്ദേശ വകുപ്പിന്റെ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റ് മുതൽ സെക്രട്ടേറിയറ്റ് വരെയും, ജനുവരി 31 വരെ സ്വീകരിച്ചതും തീർപ്പാക്കാൻ ബാക്കിയായ മുഴുവൻ ഫയലുകളിലും ഏപ്രിൽ 30നു മുൻപ് പരിഹാരമാണ് ലക്ഷ്യം. ഓഫിസിൽ തീർപ്പാക്കേണ്ടതും മറ്റൊരു ഓഫിസിലേക്കു റിപ്പോർട്ട് നൽകേണ്ടതും എന്നിങ്ങനെ രണ്ടായി ഫയലുകളെ തിരിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം മന്ത്രി എം.വി.ഗോവിന്ദൻ വിവിധ ജില്ലകളിൽ നടത്തിയ നവകേരള തദ്ദേശകം 2022 എന്ന പരിപാടിയുടെ തുടർച്ചയായാണ് ഫയൽ തീർപ്പാക്കൽ അദാലത്ത്. തദ്ദേശസ്ഥാപനതലത്തിൽ ഏപ്രിൽ 21, ജില്ലാതലത്തിൽ 23, ഡയറക്ടറേറ്റ് തലത്തിൽ 28, സർക്കാർ തലത്തിൽ 30 എന്നിങ്ങനെയാണു ഫയൽ തീർപ്പാക്കേണ്ട അവസാന തീയതികൾ. ഓഫിസിൽ തീർപ്പാകാത്ത ഫയലുകളിൽ തദ്ദേശസ്ഥാപനതലത്തിൽ 18 മുതൽ 21 വരെ തീയതികളിലും ജില്ലാതലത്തിൽ 22 മുതൽ 24 വരെ തീയതികളിലും ഡയറക്ടറേറ്റ്തലത്തിൽ 25 മുതൽ 28 വരെയും സർക്കാർതലത്തിൽ 29, 30 തീയതികളിലും ബന്ധപ്പെട്ട കക്ഷികളെ വിളിച്ച് ആവശ്യമെങ്കിൽ അദാലത്ത് നടത്തും.


Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!