Breaking News
അനധികൃതമായി ഭൂമി കൈവശം വെച്ചാൽ കർശന നടപടി: മന്ത്രി കെ. രാജൻ

മലപ്പട്ടം : അനധികൃതമായി ഭൂമി കൈവശം വെക്കുന്നത് എത്ര ഉന്നതരായാലും നടപടി സ്വീകരിക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. മലപ്പട്ടം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമിയും വീടില്ലാത്ത മുഴുവൻ പേർക്കും വീടും നൽകുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. സർക്കാർ ഓഫീസുകളെ സ്മാർട്ടാക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. തളിപ്പറമ്പിൽ റവന്യു ടവർ നിർമ്മാണം വൈകാതെ നടക്കുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
2018-19 വർഷത്തെ പ്ലാൻ സ്കീമിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചിലവിലാണ് വില്ലേജ് ഓഫീസിനായി റവന്യു വകുപ്പ് ഇരുനില കെട്ടിടം നിർമ്മിച്ചത്. താഴത്തെ നിലയിൽ ഡോക്യുമെന്റ് സ്റ്റോർ, ഡൈനിംഗ് സ്‌റ്റെയർ റും എന്നിവയും ഒന്നാം നിലയിൽ ഓഫീസ്, വില്ലേജ് ഓഫീസറുടെ മുറി, കാത്തിരിക്കാനുള്ള ഇടം എന്നിവയുമാണ് ഒരുക്കിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
മലപ്പട്ടം പഞ്ചായത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം വീട് നിർമ്മാണം പൂർത്തിയാക്കിയവർക്കുള്ള താക്കോൽ ദാനവും പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള യുണിഫോം വിതരണവും മന്ത്രി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ. ജിഷാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ്, മലപ്പട്ടം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രമണി, കളക്ടര്‍ എസ്. ചന്ദ്രശേഖർ, മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ. ചന്ദ്രന്‍, വാര്‍ഡ് അംഗം ടി.കെ. സുജാത, എ.ഡി.എം.കെ കെ. ദിവാകരൻ, തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി. മേഴ്‌സി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ മലപ്പട്ടം പ്രഭാകരന്‍ , പി.വി. ലക്ഷ്മണന്‍ (സി.പി.എം), പി.പി. നാരായണന്‍ (സി.പി.ഐ), എം.പി. രാധാകൃഷ്ണ്‍ (കോണ്‍ഗ്രസ്), കെ. സാജന്‍ (ജെ.ഡി.എസ്), കെ.പി. ഹസ്ബുള്ള തങ്ങള്‍ (മുസ്ലിം ലീഗ്), ടി.പി. പുരുഷോത്തമന്‍ (എല്‍.ജെ.ഡി) എന്നിവര്‍ പങ്കെടുത്തു.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്