Connect with us

Breaking News

കുറഞ്ഞ നിരക്ക്‌; എന്തിനാണ് സ്വിഫ്റ്റിനെ ഭയക്കുന്നത്, ആര്‍ക്കാണ് ഭയം? കുറിപ്പുമായി കെ.എസ്.ആര്‍.ടി.സി

Published

on

Share our post

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യുടെ പുത്തന്‍ സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ ബസ് സര്‍വീസായ സ്വിഫ്റ്റിനെ കുറിച്ചുള്ള നിരവധി വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വരുന്നത്. ഭൂരിഭാഗവും സര്‍വീസിനെതിരെയുള്ളവയും. ആദ്യ ദിവസങ്ങളില്‍ തന്നെ നിരവധി അപകടങ്ങളാണ് സ്വിഫ്റ്റ് സര്‍വീസിനിടെ ഉണ്ടായത്. എന്നാല്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സര്‍വീസ് ആരംഭിച്ചത് മുതല്‍ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ചില നീക്കങ്ങള്‍ നടക്കുന്നവെന്നാണ് കെഎസ്ആര്‍ടിസി ആരോപിക്കുന്നത്.

സ്വിഫ്റ്റ് സര്‍വീസ് സാധാരണക്കാര്‍ക്ക് ഒരു താങ്ങായി മാറുമ്പോള്‍ അത് കൊള്ള ലാഭം കൊയ്യുന്നവര്‍ക്ക് ഒരു തിരിച്ചടിയാണ്. ആരാണ് സ്വിഫ്റ്റ് സര്‍വീസിനെ ഭയക്കുന്നത്. എന്തിനാണ് ഇവരുടെ ഭയം എന്നിവ അക്കമിട്ട നിരത്തി മറുപടി നല്‍കിയിരിക്കുകയാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പിലൂടെ കെ.എസ്.ആര്‍.ടി.സി.

കെ.എസ്.ആര്‍.ടി.സി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്? 

കെ.എസ്.ആര്‍.ടി.സി- സിഫ്റ്റ് സര്‍വ്വീസ് ഏപ്രില്‍ 11 ന് ബഹു: മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത് ആരംഭം കുറിച്ചു. സര്‍ക്കാര്‍ പദ്ധതി വിഹിതം ഉപയോഗിച്ച് വാങ്ങിയ 116 ബസ്സുകള്‍ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കി ഇതിനോടകം സര്‍വീസ് ആരംഭിച്ചു വരുന്നു. 116 ബസ്സുകളില്‍ 28 എ.സി ബസ്സുകളും. 8 എണ്ണം എ.സി സ്ലീപ്പറുകളും, 20 എ.സി സെമിസ്ലീപ്പറുകളുമാണ്. കേരള സര്‍ക്കാര്‍ ആദ്യമായാണ് സ്ലീപ്പര്‍ സംവിധാനമുള്ള ബസ്സുകള്‍ നിരത്തിലിറക്കുന്നത്. ഇനി കാര്യത്തിലേയ്ക്ക് വരാം! 

കെ.എസ്.ആര്‍.ടി.സി- സിഫ്റ്റ് സര്‍വ്വീസ് ആരംഭിച്ചതുമുതല്‍ മുന്‍വിധിയോടുകൂടി ചില മാധ്യമങ്ങളിലും, നവമാധ്യമങ്ങളിലും ഈ പ്രസ്ഥാനത്തെ തകര്‍ക്കുവാനുള്ള മനപൂര്‍വ്വമായ ശ്രമം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ?കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാ ചൂഷണങ്ങള്‍ പത്ര-മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളതാണ്. ഉദാഹരണം ഇന്ന് സ്വകാര്യ ബസ് കമ്പനികള്‍ ഈടാക്കുന്ന ബാഗ്ലൂര്‍ -എറണാകുളം റേറ്റുകള്‍ പരിശോധിച്ചാല്‍ നിങ്ങളെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ പൂര്‍ണ്ണരൂപം ലഭിക്കും. ഇതിനൊരു പരിഹാരമെന്നരീതിയിലാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് എന്ന ആശയത്തില്‍ കേരള സര്‍ക്കാര്‍ എത്തിയത്.

കെഎസ്ആര്‍ടിസി- സിഫ്റ്റ് ബസ്സിനെതിരെ ചില മാദ്ധ്യമങ്ങളില്‍ സംഘടിത വാര്‍ത്ത വരുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടെയുണ്ട് ഉണ്ട്. എന്താണെന്നോ? സ്വിഫ്റ്റിന്റെ റൂട്ടുകള്‍ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളാണ്. വന്‍കിട ബസ് കമ്പനികള്‍ അടക്കി വാഴുന്ന റൂട്ട്. കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ നല്‍കുന്ന സര്‍വ്വീസ് പോലെയല്ല സ്വിഫ്റ്റ്, അത് ലക്ഷ്വറി സ്ലീപ്പറുകളാണ്. പ്രൈവറ്റ് ഓപ്പറേറ്റര്‍മാര്‍ ചെയ്യുന്നത് യാത്രക്കാര്‍ കൂടുതല്‍ ഉള്ള ദിവസങ്ങളില്‍ രണ്ടും മൂന്നും ഇരട്ടി ചാര്‍ജ്ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസ്സാണ്. ഉദാഹരണത്തിന് സാദാരണ ദിവസം ബാംഗ്ലൂര്‍-എറണാകുളം സെക്ടറില്‍ AC സ്ലീപ്പറിന് തിരക്ക് കുറയുന്ന സമയങ്ങളില്‍ നിരക്ക് കുറച്ച്, തിരക്ക് കടുതലുള്ള ദിവസങ്ങളില്‍ മൂന്നിരട്ടിയോളം നിരക്ക് വാങ്ങി കൊള്ള നടത്തുന്നു. അതായത്,

14/04/2022 ( ഇന്നേദിവസം)

ബാഗ്ലൂര്‍ -എറണാകുളം
A/C volvo Sleeper (2:1)
സ്വകാര്യ ബസ് കെ -സ്വിഫ്റ്റ്
RS:2800. RS: 1264
A/C volvo Semi Sleeper (2:2)
സ്വകാര്യ ബസ് കെ -സ്വിഫ്റ്റ്
RS:1699 RS: 1134

എന്നാല്‍ സ്വിഫ്റ്റിന് എല്ലാ ദിവസവും ഒരേ റേറ്റ് ആണ്. സ്വാഭാവികമായും പ്രൈവറ്റുകാരുടെ വെള്ളി-ഞായര്‍ കൊള്ള യാത്രക്കാര്‍ എളുപ്പത്തില്‍ തിരിച്ചറിയും. കേരളത്തില്‍ നിന്നും പ്രൈവറ്റ് ഓപ്പറേറ്റര്‍മാരുടെ ആയിരക്കണക്കിന് ബസ്സുകള്‍ ഇങ്ങനെ സര്‍വ്വീസ് നടത്തുന്നുണ്ട്. ഒരു ബസ്സിന് 1000 രൂപ വച്ച് കുട്ടിയാല്‍ തന്നെ കോടികളുടെ തട്ടിപ്പാണ് നടന്നു വരുന്നത് എന്ന യാഥാര്‍ഥ്യം നമ്മള്‍ തള്ളിക്കളയേണ്ടതില്ല. കെ.എസ്.ആര്‍.ടി.സി- സിഫ്റ്റ് എന്നും യാത്രക്കാര്‍ക്കൊപ്പം, യാത്രക്കാര്‍ക്ക് സ്വന്തം. 


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!