Connect with us

Breaking News

പെൺകുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താന്‍ രണ്ടുവഴി; ദൗത്യസംഘം ശുപാര്‍ശ സമര്‍പ്പിച്ചു

Published

on

Share our post

ന്യൂഡൽഹി: പെൺ കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുന്നത് രണ്ടുവിധത്തിൽ നടപ്പാക്കാമെന്ന് കേന്ദ്രസർക്കാർ നിയോഗിച്ച ദൗത്യസംഘം ശുപാർശചെയ്തു. നിയമം ആദ്യം വിജ്ഞാപനംചെയ്യുക, തുടർന്ന് രണ്ടുവർഷത്തിനുശേഷം പ്രാബല്യത്തിൽ വരുത്തുക എന്നതാണ് ഒന്നാമത്തെ മാർഗം. വിവാഹപ്രായം ഓരോ വർഷവും ഓരോവയസ്സുകൂട്ടി വിജ്ഞാപനംചെയ്ത് മൂന്നുവർഷത്തിനുള്ളിൽ പരിധി 21 ആക്കുകയാണ് രണ്ടാമത്തെ വഴി.

നിയമത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയും സമൂഹത്തിന്റെ സ്വീകാര്യത ഉറപ്പാക്കുകയും വേണമെന്ന് സമത പാർട്ടി മുൻഅധ്യക്ഷ ജയ ജെയ്റ്റ്‌ലി അധ്യക്ഷയായ ദൗത്യസംഘത്തിന്റെ ശുപാർശയിൽ പറഞ്ഞു. പ്രധാനമന്ത്രിക്ക്‌ സമർപ്പിച്ച റിപ്പോർട്ട് പരിശോധനയ്ക്കായി പാർലമെന്ററിസമിതിക്ക്‌ വിട്ടു. സമിതിയുടെ അന്തിമറിപ്പോർട്ടനുസരിച്ച് പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ബില്ലുവരാനാണ് സാധ്യത. വനിതാ എം.പി.മാരോടും സംഘടനകളോടുമൊക്കെ സമഗ്ര ചർച്ച നടത്തി മാത്രമേ വിവാഹപ്രായം ഉയർത്താവൂവെന്ന് വനിത-ശിശുക്ഷേമ പാർലമെന്ററി സമിതിക്കു മുമ്പാകെ ടി.എൻ. പ്രതാപൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ പ്രതിനിധികൾ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസം പൂർത്തിയാക്കി പക്വതനേടാൻ വിവാഹപ്രായം ഉയർത്തുന്നത്‌ സഹായിക്കുമെന്നാണ് ദൗത്യസംഘത്തിന്റെ നിരീക്ഷണം. ലിംഗ അസമത്വം വലിയതോതിൽ സമൂഹത്തിലുണ്ട്. പെൺകുട്ടികൾക്ക് വ്യക്തിപരമായി മുന്നേറാനുള്ള അവസരങ്ങളുടെ അഭാവം, പുരുഷമേധാവിത്വം, പാരമ്പര്യരീതികൾ, ദരിദ്രമായ കുടുംബസാഹചര്യം തുടങ്ങിയവയാണ് ശൈശവ വിവാഹങ്ങൾക്കു കാരണം. ഇവ ഗൗരവമായി കാണണം. വിദ്യാഭ്യാസം, ആരോഗ്യം, ജീവനോപാധി, ജീവിതത്തിലെ നിർണായക തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവയിൽ ആൺകുട്ടികൾക്കുതുല്യമായ അവകാശം പെൺകുട്ടികൾക്കുണ്ടാവണം. പ്രായപൂർത്തിക്കുമുമ്പുള്ള വിവാഹം പെൺകുട്ടികളുടെ ആരോഗ്യത്തെ മാത്രമല്ല, വിദ്യാഭ്യാസത്തെയും വ്യക്തിവികാസത്തെയും ബാധിക്കുന്നുണ്ട്. ഇതിനൊക്കെ മാറ്റം കൊണ്ടുവരാൻ 2006-ലെ ശൈശവവിവാഹ നിരോധനനിയമത്തിൽ ഭേദഗതി അനിവാര്യമാണ് -സമിതി വ്യക്തമാക്കി.

മറ്റു പ്രധാന ശുപാർശകൾ

* വിവാഹം കഴിക്കാത്ത 18 വയസ്സുവരെയുള്ള പെൺകുട്ടികൾക്കായുള്ള സാമ്പത്തികാനുകൂല്യങ്ങൾ 21 വയസ്സുവരെയാക്കുക.

* ഉഡാൻ, പ്രഗതി പദ്ധതികളിൽ എൻജിനിയറിങ്, സാങ്കേതിക വിദ്യാഭ്യാസ സ്കോളർഷിപ്പ് ഒരു വിദ്യാർഥിനിക്ക് 10,000 രൂപയാക്കുക.

* ഉന്നതവിദ്യാഭ്യാസത്തിന് ഒരു പെൺകുട്ടിക്ക് 5000 രൂപ എന്ന നിലയിൽ മെരിറ്റ് കം മീൻസ് സ്കോളർഷിപ്പ് നൽകുക

* സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാർഥിനികൾക്ക് സൗജന്യയാത്ര, യാത്രാ ഇളവ് നൽകുക

* പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷത്തിന്റെ സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുക

* കേന്ദ്ര-സംസ്ഥാന സർവകലാശാലകളിൽ മാനേജ്മെന്റ്, നിയമം ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്സുകളിൽ വനിതാക്വാട്ട അനുവദിക്കുക.

* പെൺകുട്ടികൾക്ക് ടാബ്‌ലെറ്റും ലാപ്ടോപ്പും ലഭ്യമാക്കുക.

* ഉന്നത വിദ്യാഭ്യാസത്തിൽ വഴികാട്ടാൻ കൗൺസലിങ് ഹെൽപ്പ്‌ലൈൻ, ഓൺലൈൻ കൗൺസലിങ് പോർട്ടൽ, മെന്ററിങ് പ്രോഗ്രാം തുടങ്ങിയവ നടപ്പാക്കുക


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!