Breaking News
ഇ-വാഹനം വാങ്ങാന്‍ താത്പര്യമുണ്ടോ? ബില്ലടയ്ക്കുമ്പോള്‍ കെ.എസ്.ഇ.ബി ചോദിക്കുന്നു; 50,000 രൂപ ഒന്നാം സമ്മാനം
തിരുവനന്തപുരം: താങ്കള്‍ക്ക് ഇ-വാഹനം വാങ്ങാന്‍ താത്പര്യമുണ്ടോ? ചോദിക്കുന്നത് വാഹന നിര്‍മാതാക്കളല്ല, വൈദ്യുതി ബോര്‍ഡ്. കെ.എസ്.ഇ.ബി.യുടെ വെബ്സൈറ്റില്‍ ഓണ്‍ലൈനായി ബില്ലടയ്ക്കാന്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ ഇപ്പോള്‍ തെളിഞ്ഞുവരുന്നത് ഉപഭോക്തൃ സര്‍വേക്കുള്ള ചോദ്യാവലിയാണ്. 15 ചോദ്യങ്ങള്‍. അതിലൊന്നാണ് ഇ-വാഹനം വാങ്ങി ഉപയോഗിക്കാന്‍ താത്പര്യമുണ്ടോയെന്നത്.
പുരപ്പുറത്ത് സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നോ എന്ന ചോദ്യവുമുണ്ട്. മറ്റു ചോദ്യങ്ങള്‍ ബോര്‍ഡ് നല്‍കുന്ന സേവനങ്ങളെപ്പറ്റി നമ്മുടെ അഭിപ്രായം അറിയാനാണ്.
ചോദ്യാവലി പൂരിപ്പിക്കുന്നത് നിര്‍ബന്ധമല്ല. പക്ഷേ, പൂരിപ്പിച്ചാല്‍ സമ്മാനം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഓരോ ഡിവിഷനിലും നറുക്കെടുപ്പില്‍ 1000 രൂപ ഒന്നാംസമ്മാനം. സംസ്ഥാനതല നറുക്കെടുപ്പില്‍ 50,000 രൂപ ഒന്നാം സമ്മാനം. രണ്ടാംസമ്മാനം 25,000.
Want To Buy An E-Vehicle? KSEB asks when paying the bill; The first prize is Rs 50,000
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു