Connect with us

Breaking News

അവധിക്കാലത്ത് പഠനവിടവ് നികത്താൻ ‘വായനച്ചങ്ങാത്തം’ വായനശാലകളിലേക്ക്

Published

on

Share our post

കണ്ണൂര്‍ : കുട്ടികളിലെ സ്വതന്ത്ര വായന പരിപോഷിപ്പിക്കാൻ സമഗ്ര ശിക്ഷാ കേരളം വിദ്യാലയങ്ങളിൽ നടപ്പാക്കിയ വായനച്ചങ്ങാത്തം പരിപാടി ഇനി ജില്ലയിലെ എല്ലാ വായനശാലകളിലേക്കും. കോവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചിട്ടതിനാൽ എഴുത്തിലും വായനയിലും ഉണ്ടായ വിടവുകൾ പരിഹരിക്കാൻ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലാണിത്. പഠനമികവുകൾ ഉറപ്പിക്കാൻ വായനച്ചങ്ങാത്തം പദ്ധതി ഏറെ സഹായിച്ചിട്ടുണ്ടെന്ന കണ്ടെത്തലിലാണ് പദ്ധതി വ്യാപിപ്പിക്കുന്നത്.

സ്കൂൾതലങ്ങളിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും നേരത്തേ പരിശീലനം നൽകിയിട്ടുണ്ട്. അവധിക്കാലത്ത് പഠനവിടവില്ലാതാക്കൽ സജീവമാക്കാനാണ് എസ്.എസ്.കെ.യുമായി ചേർന്ന് ലൈബ്രറി കൗൺസിൽ പദ്ധതി നടപ്പാക്കുക. ഗ്രന്ഥശാലാപ്രവർത്തകർ, അധ്യാപകർ, സമഗ്ര ശിക്ഷാ പ്രവർത്തകർ തുടങ്ങിയവരുടെ സഹകരണവുമുണ്ടാകും.

പദ്ധതി നടപ്പാക്കുന്ന വിധം

ആഴ്ചയിൽ മൂന്നുദിവസങ്ങളിൽ ഒന്നോ രണ്ടോ മണിക്കൂർ കുട്ടികൾ വായനശാലയിലെത്തണം. ഗ്രന്ഥാലയത്തിന്റെ പിന്തുണയോടെ സമഗ്ര ശിക്ഷപിന്തുണാ പ്രവർത്തനങ്ങൾ നടപ്പാക്കും. സ്വതന്ത്രവായന, ആവിഷ്കാരം, അനുഭവം പങ്കുവെക്കൽ, അവതരണം എന്നിവ നടത്തും. കുട്ടികൾ വായിച്ച കൃതികൾ പരിചയപ്പെടുത്തൽ, രചനോത്സവം, കൈയെഴുത്ത് മാസിക തയ്യാറാക്കൽ തുടങ്ങിയവയും നടത്തും. ഏപ്രിൽ മൂന്നാംവാരത്തോടെ ജില്ലയിലെ എല്ലാ വായനശാലകളിലും പദ്ധതി നടപ്പാക്കുമെന്ന് എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഇ.സി. വിനോദ് അറിയിച്ചു.

Share our post

Breaking News

മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

Published

on

Share our post

മട്ടന്നൂർ:കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. വെമ്പടി കാട്യംപുറം സ്നേഹ തീരത്ത് എ.കെ.ദീക്ഷിതാണ്((12) മരിച്ചത് ചൊവ്വ വൈകിട്ട് നാലരയോടെ നെല്ലൂന്നി അങ്കണവാടി കുളത്തിലാണ് അപകടം. നെല്ലൂന്നിയിലെ അച്ഛൻ്റെ കുടുംബവീട്ടിലെത്തിയ ദീക്ഷിത് വൈകിട്ടോടെ സഹോദരനോടും സുഹൃത്തുക്കളോടുമൊപ്പം കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ മുങ്ങിത്താഴ്ന്ന ദീക്ഷിതിനെ പുറത്തെടുത്ത് ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരിയാരം യുപി സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛൻ: എം വി മനോജ്. അമ്മ: എ.കെ. വിജിന. സഹോദരങ്ങൾ: നന്ദന (പ്ലസ്ടു വിദ്യാർത്ഥി ചാവശേരി എച്ച്എസ്എസ്), ദർശിത് (വിദ്യാർത്ഥി പരിയാരം യുപി സ്കൂൾ).


Share our post
Continue Reading

Breaking News

മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു

Published

on

Share our post

കണിച്ചാർ: മലയാംപടിയിൽ ഐറിസ് ഓട്ടോമറിഞ്ഞ് പരിക്കേറ്റ ഒരാൾ മരിച്ചു. മണത്തണ ഓടംന്തോട് സ്വദേശിനി വെള്ളരിങ്ങാട്ട് പുഷ്‌പ (52) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ കണ്ണൂരിലേക്ക് കൊണ്ടും പോകുമ്പോഴാണ് മരണം സംഭവിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം. മലയാംപടിയിലേക്ക് പോയ ഓട്ടോ ടാക്സി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് ഓടംതോട് സ്വദേശികൾക്കാണ് പരിക്കേറ്റത്.പരിക്കേറ്റ മറ്റുള്ളവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിലൂം , ചുങ്കക്കുന്നിലെ സ്വകാര്യആസ്പത്രിയിലും പ്രവേശിപ്പിച്ചു.


Share our post
Continue Reading

Breaking News

മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു

Published

on

Share our post

തലശേരി : മംഗലാപുരത്ത് ബൈക്ക് അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പിണറായി പാറപ്രത്തെ ശ്രീജിത്തിൻറെയും കണ്ണൂർ എകെജി ആശുപത്രി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദുവിന്റെയും മകൻ BDS വിദ്യാർത്ഥി ടിഎം സംഗീർത്ത്, കയ്യൂർ പാലോത്തെ കെ.ബാബുവിൻ്റെയും രമയുടെയും മകൻ ധനുർവേദ് എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം.സംഗീർത്തിന്റെ മൃതദേഹം ബുധനാഴ്ച്‌ച രാവിലെ പാറപ്രത്തെ വീട്ടിൽ എത്തിക്കും.


Share our post
Continue Reading

Trending

error: Content is protected !!