Connect with us

Breaking News

‘കണ്ണൂർ ബ്രാൻഡ്‌’ ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ

Published

on

Share our post

‘കണ്ണൂർ : ‘കണ്ണൂർ ബ്രാൻഡ്‌’ ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ. ജില്ലാമിഷൻ രൂപീകരിച്ച വനിതകളുടെ കാർഷിക മൂല്യവർധിത യൂണിറ്റുകളുടെ കൺസോർഷ്യത്തിന്റെ പത്ത്‌ ഉൽപ്പന്നങ്ങളാണ്‌ വിപണിയിലിറക്കിയത്‌. നാലു തരം ചിപ്‌സുകളും ആറുതരം അച്ചാറുകളും ഇനി കണ്ണൂർ ബ്രാൻഡിൽ ലഭിക്കും.

കാർഷികമേഖലയിൽമാത്രം അയ്യായിരത്തിലധികം കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളുണ്ട്‌. വിളവെടുപ്പ്‌ സീസണുകളിൽ, മാർക്കറ്റിൽ ഉൽപ്പന്നങ്ങളുടെ വർധിച്ച ലഭ്യതകാരണം നഷ്ടം സഹിച്ചാണ്‌ പലരും ഉൽപ്പന്നങ്ങൾ വിൽക്കുന്നത്‌. ഇതിനൊരു പരിഹാരമായാണ്‌ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനായി സൂക്ഷ്‌മസംരംഭങ്ങൾ ആരംഭിച്ചത്‌. ജില്ലാതലത്തിൽ ഇവയുടെ കൺസോർഷ്യം രൂപീകരിച്ച്‌ ബ്രാൻഡ്‌ ചെയ്‌ത്‌ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കാൻ ശ്രമം തുടങ്ങിയത്‌. ഇത്തരത്തിൽ കാർഷിക ഉൽപ്പന്ന സംസ്‌കരണ മേഖലയിൽ പ്രവർത്തിക്കുന്ന 35 സംരംഭയൂണിറ്റുകൾ രൂപീകരിച്ച്‌ ഇവയെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു. ഇവരുടെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ പത്ത്‌ ഉൽപ്പന്നങ്ങളാണ്‌ ബ്രാന്റിങ്ങിന്‌ തെരഞ്ഞെടുത്തത്‌.

ബനാന ചിപ്‌സ്‌, വറുത്തുപ്പേരി, ശർക്കര വരട്ടി, കിഴങ്ങ്‌ വറുത്തത്‌ എന്നിവയും മാങ്ങ, കണ്ണിമാങ്ങ, ചേന, ചെറുനാരങ്ങ, വെളുത്തുള്ളി, കാന്താരി, ബിരിയാണി അച്ചാറുകളുമാണ്‌ വിപണിയിലിറക്കിയത്‌. അച്ചാറുകളിൽ ഉൾപ്പെടെ കേടുകൂടാതിരിക്കാനുള്ള പ്രിസർവേറ്റീവ്‌സും ചേർത്തിട്ടില്ല. ചിപ്‌സുകൾക്ക്‌ 45 ദിവസവും അച്ചാറുകൾക്ക്‌ മൂന്ന്‌ മാസവുമാണ്‌ പരമാവധി ഉപയോഗപരിധി നിശ്‌ചയിച്ചത്‌.

സംരംഭ യൂണിറ്റുകളിൽ അംഗങ്ങളായ 125 കുടുംബശ്രീ പ്രവർത്തകർക്ക്‌ ഉപജീവനമാർഗം ലഭിച്ചു. വിദഗ്‌ധ പരിശീലനവും അടിസ്ഥാനസൗകര്യവും ലഭ്യമാക്കി. 3.5ലക്ഷം രൂപയാണ്‌ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക്‌ കുടുംബശ്രീ മിഷൻ ചെലവഴിച്ചത്‌. കുടുംബശ്രീ ബ്രാൻഡഡ്‌ ഉൽപ്പന്നങ്ങളുടെ വിതരണോദ്‌ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പത്മനാഭൻ ഉൽപ്പന്നം ഏറ്റുവാങ്ങി. ഊർജശ്രീ ന്യൂടിമിക്സ് യൂണിറ്റിന്റെ പാലട, ആറളം ട്രൈബൽ യൂത്ത് നിർമിച്ച ട്രൈ സ്റ്റാർ എൽ.ഇ.ഡി ബൾബ് എന്നിവയും വിപണിയിലിറക്കി. വ്യവസായ ഉപഡയറക്ടർ രവീന്ദ്രകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. എം. സുർജിത്ത്‌ എന്നിവർ സംസാരിച്ചു.


Share our post

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!