Connect with us

Kerala

‘എന്റെ കേരളം’: മികച്ച തീം സ്റ്റാൾ പുരസ്‌കാരം കേരള പൊലീസിന്

Published

on

Share our post

കണ്ണൂർ : രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് മൈതാനിയിൽ സംഘടിപ്പിച്ച ‘എന്റെ കേരളം’ എക്‌സിബിഷനിലെ മികച്ച തീം സ്റ്റാളായി കേരള പൊലീസിന്റെ സ്റ്റാൾ തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തിൽ മലബാർ കാൻസർ സെൻറർ രണ്ടും ജയിൽ വകുപ്പ് മൂന്നും സ്ഥാനം നേടി. മറ്റു പുരസ്‌കാരങ്ങൾ ഇവയാണ്.

മികച്ച ഡിസൈൻ: കിഫ്ബി. മികച്ച ആക്റ്റിവിറ്റി: പൊതുവിദ്യാഭ്യാസം. ജൂറി പ്രത്യേക പരാമർശം: ഐ.ഐ.എച്ച്.ടി, ആയുഷ് ഹോമിയോ, സിദ്ധ ചികിത്സ

സാങ്കേതികവിദ്യ വിഭാഗത്തിൽ മികച്ച സ്റ്റാളായി ഗവ.ഐ.ടി.ഐ കണ്ണൂരിന്റെ സ്റ്റാൾ തിരഞ്ഞെടുക്കപ്പെട്ടു.

സർക്കാർ വകുപ്പുകളിൽ ഏറ്റവും മികച്ച വിപണന സ്റ്റാൾ കാർഷിക വികസന-കർഷക ക്ഷേമ വകുപ്പ് ചന്തയാണ്. ഫിഷറീസ് സ്റ്റാൾ രണ്ടും ഖാദി ബോർഡ് മൂന്നും സ്ഥാനം നേടി.

മൃഗസംരക്ഷണ വകുപ്പിന്റെ മുണ്ടയാട് കോഴി വളർത്തൽ കേന്ദ്രത്തിന്റേതാണ് ഏറ്റവും നല്ല ജന സൗഹൃദ സ്റ്റാൾ.

 മറ്റ് ഏജൻസികളിൽ ഏറ്റവും മികച്ച വിപണന സ്റ്റാളായി ദിനേശ് തെരഞ്ഞെടുക്കപ്പെട്ടു. കുടുംബശ്രീക്കാണ് രണ്ടാം സ്ഥാനനം.

ഏറ്റവും കൂടുതൽ വിപണനം നടത്തിയ കൈത്തറി സ്റ്റാൾ കാഞ്ഞിരോട് കൈത്തറി സംഘത്തിന്റേതാണ്. ചിറക്കൽ കൈത്തറി സംഘം രണ്ടും ചൊവ്വ കൈത്തറി സംഘം മൂന്നും സ്ഥാനം നേടി.

ഏറ്റവും കൂടുതൽ വിപണനം നടത്തിയ എം.എസ്.എം.ഇ സ്റ്റാൾ പപ്പുവാൻ. 

ഫുഡ് കോർട്ടുകളിൽ മികച്ച സ്റ്റാൾ കഫേ കുടുംബശ്രീയുടേതാണ്. ദിനേശ് ഫുഡ്‌സിനാണ് രണ്ടാം സ്ഥാനം. 

ശുചിത്വം, വേയ്സ്റ്റ് മാനേജ്‌മെന്റ് തുടങ്ങിയവയിലുള്ള മികവിന് കെ.ടി.ഡി.സി – പുട്ടോപ്പിയ സ്റ്റാൾ പുരസ്‌കാരം നേടി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്റെ നേതൃത്വത്തിൽ ആകാശവാണി മുൻ അസി. സ്‌റ്റേഷൻ ഡയറക്ടർ ബാലകൃഷ്ണൻ കൊയ്യാൽ, മലയാള മനോരമ സീനിയർ ഫോട്ടോഗ്രാഫർ സമീർ.എ.ഹമീദ് എന്നിവരടങ്ങിയ ജഡ്ജിങ്ങ് കമ്മിറ്റിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. പുരസ്‌ക്കാരങ്ങൾ വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.


Share our post

Kerala

വയനാട് ടൗൺ ഷിപ്പ് : പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കൽ തടയണം, എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ

Published

on

Share our post

വയനാട് : വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗൺ ഷിപ്പ് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കൽ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റ് സുപ്രീം കോടതിയിൽ ഹർജി നൽകി. എസ്റ്റേറ്റ് ഏറ്റെടുക്കാൻ അനുവദിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യം. ഭൂമി ഏറ്റെടുക്കാനുള്ള സർക്കാറിന്റെ ഉത്തരവ് ഏകപക്ഷീയവും നിയമവിരുദ്ധവും ആണെന്ന് ആണ് എൽസ്റ്റൺ എസ്റ്റേറ്റിന്റ വാദം. ഏറ്റെടുക്കുകയാണെങ്കിൽ 2013 ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭിക്കണമെന്നും എൽസ്റ്റൺ എസ്റ്റേറ്റ് ഹർജിയിൽ ആവശ്യപ്പെടുന്നു.നിലവിൽ ഭുമി ഏറ്റെടുക്കലിനായി നഷ്ടപരിഹാരമായി കണക്കാക്കുന്നത് 26 കോടി രൂപയാണ് ഇത് അപര്യാപ്തമാണെന്നും പകരം 549 കോടി രൂപ ലഭിക്കണമെന്നും എസ്റ്റേറ്റ് നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.


Share our post
Continue Reading

Kerala

ഹെൽമെറ്റും സീറ്റ് ബെൽറ്റും മറക്കണ്ട, അമിത വേഗം വേണ്ടേ വേണ്ട, നിരത്തിൽ പൊലീസുണ്ട്

Published

on

Share our post

തിരുവനന്തപുരം: റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ചരക്കുനീക്കം സുഗമമാക്കാനും കേരള പൊലീസിന്‍റെ ട്രാഫിക് ആന്‍റ് റോഡ് സേഫ്റ്റി മാനേജ്മെന്‍റ് വിഭാഗത്തിന്‍റെ പരിശോധന. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32.49 ലക്ഷം രൂപ പിഴ ഈടാക്കി. 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഏപ്രില്‍ 8 മുതല്‍ 14 വരെ ഏഴ് ദിവസം നീണ്ട പരിശോധനാ കാലയളവില്‍ 40,791 വാഹനങ്ങള്‍ പരിശോധിക്കുകയും 10,227 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. സംസ്ഥാന പാതകളില്‍ 3760, ദേശീയ പാതകളില്‍ 2973, മറ്റ് പാതകളില്‍ 3494 എന്ന രീതിയിലാണ് നിയമലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുള്ളത്. അശ്രദ്ധമായ ഡ്രൈവിംഗിനും അമിത വേഗതക്കും 1211 പേര്‍ക്കും അനധികൃത പാര്‍ക്കിങിന് 6685 പേര്‍ക്കും പിഴ ചുമത്തി.


Share our post
Continue Reading

Kerala

എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

Published

on

Share our post

നാലാം ക്ലാസ് ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. ഏപ്രിൽ അവസാനത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഫലപ്രഖ്യാപന തീയതി അറിയിക്കാതെ പരീക്ഷ ഭവന്റെ വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുകയാണ് ചെയ്യുക. ഫെബ്രുവരി 27നാണ് നാലാം ക്ലാസ് (LSS), ഏഴാം ക്ലാസ് (USS) പരീക്ഷകൾ നടന്നത്. വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം https:// bpekerala.in വഴി അറിയാം. രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലം അറിയാം. കഴിഞ്ഞ വർഷം ഏപ്രിൽ 27നാണ് എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചത്.


Share our post
Continue Reading

Trending

error: Content is protected !!