Breaking News
പൈതൃക ക്വിസും കയാക്കിങ് മത്സരവുമായി കണ്ണൂർ ഡി.ടി.പി.സി; ഇപ്പോൾ രജിസ്‌റ്റർ ചെയ്യാം
കണ്ണൂർ : അന്താരാഷ്‌ട്ര പൈതൃക ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പൈതൃക ക്വിസ് മത്സരം നടത്തും. ആദ്യമത്സരം 15ന് കലക്ടറുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ ഓൺലൈനായി നടക്കുമെന്ന് തലശേരി സബ് കലക്ടർ അനുകുമാരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെടുന്നവർ 18ന് വൈകീട്ട് പയ്യാമ്പലം ബീച്ച് പാർക്കിൽ നടക്കുന്ന ഫൈനലിൽ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ ക്വിസ് ഫെസ്‌റ്റിവലിനുള്ള ലോക റെക്കോഡ് സ്വന്തമാക്കിയ ക്യൂ ഫാക്ടറി നോളജ് സർവീസസാണ് മത്സരം നടത്തുന്നത്. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. വിജയികൾക്ക് ക്യാഷ്‌പ്രൈസ് ലഭിക്കും. കലക്ടറുടെയും കണ്ണൂർ ഡിടിപിസിയുടെയും ഫെയ്‌സ്‌ബുക്ക് പേജിലെ ഗൂഗിൾ ലിങ്കിലൂടെ മത്സരാർഥികൾക്ക് രജിസ്‌റ്റർ ചെയ്യാം. സമയപരിധി 14ന് പകൽ മൂന്നുവരെ. ഫോൺ: 9544337578, 8078732320, info@dtpckannur.com.
ഡിടിപിസിയുടെ ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പ് 24ന് നടക്കും. പറശിനിക്കടവ് മുതൽ അഴീക്കൽവരെയാണ് കയാക്കിങ്. സിംഗിൾ, ഗ്രൂപ്പ് ഇനങ്ങളിലായുള്ള മത്സരം രാവിലെ ഏഴിന് തുടങ്ങും. ഓൺലൈനായി ഡിടിപിസിയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ആയിരം രൂപയാണ് ഫീസ്. കയാക്കിങ് രംഗത്ത് കണ്ണൂരിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക കൂടിയാണ് ചാമ്പ്യൻഷിപ്പിന്റെ ലക്ഷ്യം. ഒന്നാം സമ്മാനമായി 25,000 രൂപയും രണ്ടാം സമ്മാനമായി 15,000 രൂപയും ലഭിക്കും.
ഗ്രൂപ്പ് ഇനത്തിൽ മിക്‌സഡ് മത്സരവുമുണ്ടാകും. ഈ കാറ്റഗറിയിൽ ഒന്നാം സമ്മാനമായി അമ്പതിനായിരവും രണ്ടാം സമ്മാനമായി മുപ്പതിനായിരവും ക്യാഷ് പ്രൈസ് ലഭിക്കും. വാർത്താസമ്മേളനത്തിൽ ഡി.ടി.പി.സി സെക്രട്ടറി കെ.കെ. ജിജേഷ് കുമാർ, ക്യൂ ഫാക്ടറി ചീഫ് പ്രൊജക്ട് ഓഫീസർ എസ്.ബി. ഷബ്‌ന എന്നിവരും പങ്കെടുത്തു.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു