Connect with us

Breaking News

ഡിം അടിച്ചില്ലെങ്കിൽ നടപടി, പരിശോധനയുമായി മോട്ടോർവാഹന വകുപ്പ്

Published

on

Share our post

രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ്‌​ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ്‌ലൈറ്റുകളുടെ പ്രകാശം പലപ്പോഴും അസഹനീയമാണ്. പ്രകാശം കണ്ണിൽവീണ് ഡ്രൈവറുടെ കാഴ്ച മറഞ്ഞ് ഉണ്ടായ അപകടങ്ങളും ധാരാളം. എതിരെ വരുന്ന വാഹനങ്ങൾക്ക് ലൈറ്റ് ഡിം ചെയ്ത് കൊടുക്കാതിരിക്കുക, ഹെഡ്​ലൈറ്റുകളിൽ തീവ്രപ്രകാശം പുറപ്പെടുവിക്കുന്ന ബൾബുകൾ സ്ഥാപിക്കുക തുടങ്ങിയവയ്ക്കെതിരെ കർശന നടപടികളുമായി മോട്ടോർവാഹന വകുപ്പ്. ഇതിനായി ഓപ്പറേഷൻ ഫോക്കസ് എന്ന പേരിൽ പുതിയ പ്രചരണ പരിപാടി വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

വാഹനങ്ങളിൽ അനാവശ്യമായ വിവിധ വർണങ്ങളിലുള്ള തീവ്രപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിക്കുക, ലേസർ ലൈറ്റുകൾ വാഹനത്തിന് പുറത്തേക്കും മറ്റു വാഹനങ്ങളിലേക്കും പ്രകാശിപ്പിക്കുക തുടങ്ങിയവ എതിരെ വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പവും, കാഴ്ചയ്ക്ക് മങ്ങലുണ്ടാക്കുകയും, അപകടകാരണമാകുകയും ചെയ്യുന്നു. കൂടാതെ അടുത്തകാലത്തായി വിനോദയാത്ര പോകുന്ന വാഹനങ്ങളിലും മറ്റും കാണുന്ന അലങ്കാര ലൈറ്റുകളും, ചില വാഹനങ്ങളിലെ പ്രവർത്തനക്ഷമമല്ലാത്ത ഹെഡ്ലൈറ്റുകൾ, ബ്രേക്ക്, ഇൻഡിക്കേറ്റർ, പാർക്ക് ലൈറ്റുകൾ എന്നിവയും റോഡ് സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ്. ഇത്തരത്തിലുള്ള പ്രവർത്തികൾ മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന നിശബ്ദ കൊലയാളികളാണ് എന്നാണ് മോട്ടോർവാഹന വകുപ്പ് പറയുന്നത്. 

ഇവ കൂടാതെ പ്രവർത്തനക്ഷമമല്ലാത്ത ഹെഡ്‌ലാംപുകൾ, ബ്രേക്ക്, ഇൻഡിക്കേറ്റർ, പാർക്ക് ലൈറ്റുകൾ എന്നിവയും റോഡ് സുരക്ഷയ്ക്ക് കനത്ത ഭീഷണിയാണ്. സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന നിശബ്ദ കൊലയാളികളായ ഇത്തരം നിയമലംഘനങ്ങൾ തടയുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കർശന പരിശോധനകളുമായി മോട്ടോർ വാഹന വകുപ്പ് എത്തുന്നത്.

ഡിം അടിക്കൂ പ്ലീസ്

മോട്ടോർ വാഹന നിയമപ്രകാരം, നഗരവീഥികളിലും എതിരെ വാഹനം വരുമ്പോഴും ഡിം മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. രാത്രികാലങ്ങളിൽ ഓവർടേക്ക് ചെയ്യുമ്പോഴും വളവുകളിലും ഡിം – ബ്രൈറ്റ് മോഡുകള്‍ ഇടവിട്ട് ചെയ്യുക. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയിക്കാൻ വേണ്ടിയാണിത്. (രാത്രിയിൽ ഹോൺ ഉപയോഗിക്കുന്നത് ഡ്രൈവിങ് മര്യാദയല്ല). 

വാഹനങ്ങളിൽ ഫോഗ് ലാംപ് ഘടിപ്പിക്കുന്നതിന് ചില നിബന്ധനകളുണ്ട്. കടുത്ത മഞ്ഞുള്ള സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങളിൽ ഫോഗ് ലാംപ് ഉപയോഗിക്കാൻ അനുമതിയുള്ളൂ. അവ പകൽ സമയത്ത് പ്രകാശിപ്പിക്കാൻ പാടില്ല, മൂടിവെയ്ക്കണം എന്നാണ് നിയമം. ഹെഡ് ലൈറ്റിന് മുകളിൽ ഇത്തരം ലൈറ്റുകൾ ഘടിപ്പിക്കാനും പറ്റില്ല. ഗ്ലെയ്ർ അടിക്കാത്ത ഹെഡ്‌ലൈറ്റുകൾ മാറ്റി, തീവ്രപ്രകാശം ചൊരിയുന്ന കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ പിടിപ്പിക്കുന്നത് അനുവദനീയമല്ല. 

മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടമോ അസൗകര്യമോ ഉണ്ടാക്കുന്ന വിധം ലൈറ്റ് പ്രവർത്തിപ്പിക്കുന്നതും ഹെഡ് ലൈറ്റ് ഡിം ചെയ്യാതിരിക്കുന്നതും മോട്ടോര്‍ വാഹനനിയമമനുസരിച്ച് കുറ്റമാണ്. കൂടാതെ, ലൈറ്റുകളുടെ മേല്‍ അനുവദനീയമല്ലാത്ത നിറങ്ങള്‍ പൂശുകയോ സ്റ്റിക്കറുകള്‍ ഒട്ടിക്കുകയോ ചെയ്യുക, റജിസ്‌ട്രേഷന്‍ സമയത്തുണ്ടായിരുന്ന ലൈറ്റുകൾക്കു പുറമേ സ്‌പോട്ട് ലൈറ്റുകള്‍, കളര്‍ എല്‍ഇഡി ലൈറ്റുകള്‍ എന്നിവ ഉപയോഗിക്കുക, കൂടിയ പ്രകാശമുള്ള ഹൈ- ഇന്റന്‍സിറ്റി ബള്‍ബുകൾ ഹെഡ് ലൈറ്റുകളില്‍ ഉപയോഗിക്കുക എന്നിവ റജിസ്‌ട്രേഷന്‍ വ്യവസ്ഥകളുടെ ലംഘനമായതിനാൽ പിഴ ഈടാക്കാവുന്ന കുറ്റമാണ്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!