Breaking News
കോപ്പിയടിച്ചാൽ ക്ലാസിൽ നിന്നും ഇറക്കി വിടില്ല; ഇനിമുതൽ പുസ്‌തകം തുറന്നും ഉത്തരമെഴുതാം
തിരുവനന്തപുരം: സർവകലാശാലാ പരീക്ഷകൾ ഓർമ്മ പരിശോധനയിൽ നിന്ന് അറിവ് പരിശോധനയിലേക്ക് മാറ്റാനും ഇന്റേണൽ മാർക്ക് 40 ശതമാനമാക്കി വർദ്ധിപ്പിക്കാനും പരീക്ഷാ പരിഷ്കരണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച എം.ജി സർവകലാശാലാ പി.വി.സി ഡോ.സി.ടി. അരവിന്ദകുമാർ സമിതി സർക്കാരിന് ഇടക്കാല ശുപാർശ നൽകി. മൂല്യനിർണയരേഖ ആർക്കും പരിശോധിക്കാവുന്ന പൊതുരേഖയായി കോളേജിൽ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്.
വിദ്യാർത്ഥിയെ അദ്ധ്യാപകൻ നിരന്തരമായി വിലയിരുത്തുന്ന കണ്ടിന്യുവസ് ഇവാലുവേഷൻ സംവിധാനം ഏർപ്പെടുത്തണം. ഇതിന് അദ്ധ്യാപകർക്ക് പരിശീലനം നൽകണം. ഇന്റേണൽ മാർക്ക് 50 ശതമാനമാക്കണം. ഓപ്ഷനുകളിൽനിന്ന് ഉത്തരം തിരഞ്ഞെടുക്കുന്ന ഒബ്ജക്ടീവ് രീതിയിലേക്ക് പരീക്ഷകൾ മാറ്റണം.
പ്രവേശനപരീക്ഷകളും ജോലിക്കായുള്ള പരീക്ഷകളുമെല്ലാം ഈ രീതിയിലാണ്. മിനി പ്രോജക്ടുകളും സെമിനാറുകളും നിർബന്ധമാക്കും. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഓപ്പൺബുക്ക് പരീക്ഷകൾ നടപ്പാക്കണം.
ബിരുദകോഴ്സുകളിൽ ആദ്യ സെമസ്റ്ററുകളുടെയും പി.ജി കോഴ്സുകളിൽ ഒന്നിടവിട്ട സെമസ്റ്ററുകളുടെയും പരീക്ഷാ നടത്തിപ്പും മൂല്യനിർണയവും കോളേജുകൾക്ക് നൽകണം. ചോദ്യപേപ്പർ തയ്യാറാക്കുന്നത് സർവകലാശാല. മൂല്യനിർണയം കോളേജുകളിലെ അദ്ധ്യാപകർ.
ക്രമക്കേട് തടയാൻ ഇതിൽ 20ശതമാനം ഉത്തരക്കടലാസുകൾ സർവകലാശാല പുറത്ത് പരിശോധിക്കണം. പ്രവേശനത്തിനും കോഴ്സ് വിജയിക്കാനും രണ്ടുവട്ടം നിലവിൽ ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇതൊഴിവാക്കി ചട്ടങ്ങൾ ഏകീകരിക്കണം. സർവകലാശാലകളിലെ കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റണം. നിരന്തര മൂല്യനിർണയത്തിനുള്ള ഘടകങ്ങൾ സെമസ്റ്ററിന്റെ തുടക്കത്തിൽ പ്രസിദ്ധീകരിക്കണം.
* കോപ്പിയടി
കോപ്പിയടി പിടികൂടിയാൽ കുട്ടിയെ പരീക്ഷാഹാളിൽ നിന്ന് ഇറക്കിവിടരുത്. ക്രമക്കേട് കാട്ടിയ ഉത്തരക്കടലാസ് വാങ്ങി പകരം മറ്റൊന്ന് നൽകണം. ബാക്കി ചോദ്യങ്ങൾക്ക് ഉത്തരമെഴുതാൻ അനുവദിക്കണം.
അന്വേഷണത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ആ പേപ്പറിന്റെ പരീക്ഷ മാത്രം റദ്ദാക്കണം. നിലവിൽ എല്ലാ പരീക്ഷകളും റദ്ദാക്കുകയാണ് ചെയ്യുക. ആറു മാസത്തേക്ക് പരീക്ഷകളിൽ വിലക്കേർപ്പെടുത്തുന്നത് സർവകലാശാലകൾക്ക് തീരുമാനിക്കാം.
* 30 ദിവസത്തിനകം ഫലം
പരീക്ഷ കഴിഞ്ഞ് 30 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കണം. പുനർമൂല്യനിർണയം 15 ദിവസത്തിനകം പൂർത്തിയാക്കണം. ഏത് സർട്ടിഫിക്കറ്റും അപേക്ഷിച്ച് 15 ദിവസത്തിനകം ലഭ്യമാക്കണം. യു.ജി.സി അംഗീകാരമുള്ള സർവകലാശാലകൾ പരസ്പരം അംഗീകരിച്ച് തുല്യതാ, യോഗ്യതാ സർട്ടിഫിക്കറ്റ് നൽകണം.
ഇന്റേണൽ മാർക്ക് കുറവാണെങ്കിൽ ആദ്യം പഠനവകുപ്പിനും പിന്നീട് കോളേജ് പ്രിൻസിപ്പലിനും പരാതി നൽകാം. പരിഹാരമായില്ലെങ്കിൽ സിൻഡിക്കേറ്റിലോ പരീക്ഷാ കൺട്രോളറോടോ പരാതിപ്പെടാനാവണം. ഇന്റേണൽ, എഴുത്തുപരീക്ഷാ മാർക്കുകളിൽ വലിയ വ്യത്യാസമുണ്ടെങ്കിൽ പുനർമൂല്യനിർണയം നടത്തണം.
എല്ലാ കോഴ്സുകൾക്കും ചോദ്യപേപ്പർ ബാങ്കിൽ നിന്നാവണം ചോദ്യങ്ങൾ. ഉത്തരക്കടലാസുകൾ പരീക്ഷാകേന്ദ്രത്തിൽ നിന്ന് സ്കാൻ ചെയ്ത് മൂല്യനിർണയത്തിന് ഡിജിറ്റലായി അദ്ധ്യാപകർക്ക് അയച്ചുകൊടുക്കുകയും, അവർ ഡിജിറ്റലായി മാർക്കിടുകയും ചെയ്യുന്ന ഓൺസ്ക്രീൻ ഇവാലുവേഷൻ നടപ്പാക്കണം.
ഇങ്ങനെയായാൽ ഉത്തരക്കടലാസ് നഷ്ടമാവുന്ന പ്രശ്നമുണ്ടാവില്ല. പുനർമൂല്യനിർണയവും പൂർണമായി ഓൺസ്ക്രീനാക്കണം. അപേക്ഷിക്കുന്നവരുടെ ഉത്തരക്കടലാസ് സ്കാൻ ചെയ്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അദ്ധ്യാപകരുടേതടക്കം അഭിപ്രായം തേടിയ ശേഷംവിദ്യാർത്ഥിക്ക് പണമടയ്ക്കാം. പുനർമൂല്യനിർണയത്തിന്റെ വിശ്വാസ്യത ഉയരാനും മൂല്യനിർണയം കാര്യക്ഷമമാക്കാനും ഇത് സഹായിക്കും. അന്തിമറിപ്പോർട്ട് അടുത്തമാസം നൽകും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു