Breaking News
സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ഏപ്രിൽ മൂന്നിന് കണ്ണൂരിൽ
കണ്ണൂർ: നവകേരളത്തിനായി പുതിയ വികസന ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ പോലീസ് മൈതാനിയിൽ ഏപ്രിൽ മൂന്ന് ഞായറാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പോലീസ് മൈതാനിയിൽ ഏപ്രിൽ മൂന്ന് മുതൽ 14 വരെ നടക്കുന്ന ‘എന്റെ കേരളം’ മെഗാ എക്‌സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
മെയ് 20നാണ് വാർഷിക ദിനം. അതുവരെ നീളുന്ന വാർഷികാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ ജില്ലകളിലും ‘എന്റെ കേരളം’ എന്ന പ്രദർശന മേള നടക്കും. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ അതിവിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മെയ് 20നായിരിക്കും വാർഷികാഘോഷ പരിപാടികളുടെ സമാപനം.സർക്കാറിന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളും ഭാവി കാഴ്ച്ചപ്പാടും പ്രതിഫലിക്കുന്ന രീതിയിലാണ് പ്രദർശനം സജ്ജമാക്കിയിട്ടുള്ളത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ പങ്കാളിത്തത്തോടെ സർക്കാറിന്റെ വിവിധ വകുപ്പുകൾ ചേർന്നാണ് പ്രദർശനം ഒരുക്കുന്നത്.ഉദ്ഘാടന ചടങ്ങിന് ശേഷം, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ മിഥുൻ ജയരാജ് അവതരിപ്പിക്കുന്ന ‘ശ്രുതി മധുരം’ മിഥുൻ ജയരാജ് ഷോ അരങ്ങേറും.
‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ
സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും സ്പർശിച്ചു നടത്തിവരുന്ന വികസനപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയ്‌ക്കൊപ്പം കേരളത്തെ അടുത്തറിയാൻ കൂടിയുള്ളതായിരിക്കും ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ. കേരളത്തിന്റെ തനത് കാഴ്ചകൾ ആവിഷ്‌ക്കരിക്കുന്ന ടൂറിസം വകുപ്പിന്റെ ‘കേരളത്തെ അറിയാം’ തീം പവലിയൻ, കേരളത്തിന്റെ ചരിത്രവും വർത്തമാനവും ഭാവിയുടെ സ്വപ്നസാധ്യതകളും അണിനിരത്തുന്ന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ‘എന്റെ കേരളം’ തീം പവലിയൻ, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പ് സംരംഭങ്ങളുടെയും സ്റ്റാളുകൾ അടങ്ങിയ ടെക്‌നോളജി പവലിയൻ, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ തുറന്ന പവലിയൻ, കിഫ്ബി സ്റ്റാൾ എന്നിവ എക്‌സിബിഷന്റെ ആകർഷണമാവും. കൈത്തറി ഉൽപ്പന്നങ്ങളുമായി ഹാൻടെക്‌സും ഹാൻവീവും കൈത്തറി സൊസൈറ്റികളും മേളയിൽ അണിനിരക്കും. കുടുംബശ്രീ മിഷൻ, കെടിഡിസി, കണ്ണൂർ സെൻട്രൽ ജയിൽ, സാഫ്, മിൽമ, ദിനേശ് ഫുഡ്‌സ്, ഇന്ത്യൻ കോഫി ഹൗസ് എന്നിവയുടെ ഫുഡ് കോർട്ടുകളുണ്ടാവും.
സർക്കാറിന്റെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്കായി ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനൊപ്പം ഉത്പന്നങ്ങളെ പരിചയപ്പെടുത്തുകയും വിപണനം നടത്തുകയും ചെയ്യും. റവന്യു വകുപ്പ്, അക്ഷയ കേന്ദ്ര, ആരോഗ്യ വകുപ്പ്, സിവിൽ സപ്ലൈസ് വകുപ്പ്, ഭൂഗർഭജല വകുപ്പ്, ജില്ലാ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച്, തൊഴിൽ വകുപ്പ്, ജില്ലാ പഞ്ചായത്തിന്റെ ഇൻവെസ്‌റ്റേഴ്‌സ് ഡെസ്‌ക്, കണ്ണൂർ സെൻട്രൽ ജയിൽ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ്, വിദ്യാഭ്യാസ വകുപ്പ്, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, മലബാർ കാൻസർ സെൻറർൽ കെഎസ്ഇബി, പോലീസ്, തോട്ടട ഐഐഎച്ച്ടി, ഐഎസ്എം തുടങ്ങിയ സ്റ്റാളുകൾ ഉണ്ടാവും. മേളയിൽ പ്രവേശനം സൗജന്യമായിരിക്കും.
പൊലീസ് മൈതാനിയിലെ എന്റെ കേരളം അരങ്ങിൽ എല്ലാ ദിവസവും വൈകീട്ട് ആറ് മണിക്ക് കലാ സാംസ്‌കാരിക സന്ധ്യ അരങ്ങേറും. കലാപരിപാടികൾ:
ഏപ്രിൽ 4 തിങ്കൾ: ആരോസ് കൊച്ചി അവതരിപ്പിക്കുന്ന സൂപ്പർ ഡാൻസ് ഷോ
ഏപ്രിൽ 5 ചൊവ്വ: സ്മൃതി മധുരം. രതീഷ് പല്ലവി നയിക്കുന്ന ഗാനമേള
ഏപ്രിൽ 6 ബുധൻ: ഡിടിപിസി കണ്ണൂർ അവതരിപ്പിക്കുന്നു ബിഹു ഡാൻസ് അസമീസ് നാടോടി നൃത്തരൂപം
ഏപ്രിൽ 7 വ്യാഴം: സംസ്ഥാന ഗവ. ജീവനക്കാർ അവതരിപ്പിക്കുന്ന ഒപ്പന, തിരുവാതിര, ഗാനമേള. തുടർന്ന് ജനകീയ കലാസമിതി ചെറുകുന്ന് അവതരിപ്പിക്കുന്ന നാടകം ‘പൊക്കൻ’
ഏപ്രിൽ 8 വെള്ളി: കർണാടിക് ഫ്യൂഷൻ അവതരണം: ജയശ്രീ രാജീവ്
ഏപ്രിൽ 9 ശനി: ഡിടിപിസി കണ്ണൂർ അവതരിപ്പിക്കുന്നു സൂഫി കാവ്യാലാപനത്തിൽ പതിറ്റാണ്ട് പിന്നിട്ട ഗായകർ സമീർ ബിൻസി, ഇമാം മജ്ബൂർ പാടുന്നു. സൂഫീ ഗസലുകളും ഖവ്വാലികളും.
ഏപ്രിൽ 10 ഞായർ: കേരള ഫോക്ലോർ അക്കാദമി അവതരിപ്പിക്കുന്നു ‘ഗോത്രായനം’. നഞ്ചിയമ്മയുടെ നേതൃത്വത്തിൽ വിവിധ ഗോത്ര വിഭാഗങ്ങളുടെ വംശീയ ഗോത്ര ഗീതങ്ങൾ, ഗാനങ്ങൾ. അട്ടപ്പാടി ഇരുള ഗോത്ര വിഭാഗത്തിന്റെ ‘ഇരുള നൃത്തം’. മാവില ഗോത്ര വിഭാഗത്തിന്റെ മുടിയാട്ടം, മംഗലം കളി, എരുതു കളി, മുളം ചെണ്ട
ഏപ്രിൽ 11 തിങ്കൾ: കെപിഎസിയുടെ നാടകം മരത്തൻ-1892. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ കണ്ണൂർ സ്വദേശി പോത്തേരി കുഞ്ഞമ്പു രചിച്ച ‘സരസ്വതീവിജയം’ എന്ന നോവലിന് കെപിഎസിയുടെ നാടകഭാഷ്യം. നാടകരചന: സുരേഷ് ബാബു ശ്രീസ്ഥ. സംവിധാനം: മനോജ് നാരായണൻ
ഏപ്രിൽ 12 ചൊവ്വ: യുവനർത്തകിമാരിൽ ശ്രദ്ധേയയായ ഡോ. ദിവ്യ നെടുങ്ങാടി അവതരിപ്പിക്കുന്ന മോഹിനിയാട്ടം
ഏപ്രിൽ 13 ബുധൻ: ശ്രദ്ധേയയായ യുവനർത്തകി ജാനറ്റ് ജെയിംസ്, കലാക്ഷേത്ര ചെന്നൈ അവതരിപ്പിക്കുന്ന
ഭരതനാട്യം
ഏപ്രിൽ 14, വ്യാഴം: കണ്ണൂർ ഷെരീഫ് നൈറ്റ്. കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടുകൾ
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു