Breaking News
തിരക്കിൽ കുരുങ്ങി, ചൂടിൽ ഉരുകി കൂത്തുപറമ്പ് നഗരം

കൂത്തുപറമ്പ് : ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കൂത്തുപറമ്പ് നഗരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത വാഹനത്തിരക്കാണ് ടൗണിൽ. 2 ദിവസത്തെ പണിമുടക്കിനുശേഷം വാഹനങ്ങളുമായി ജനം നഗരത്തിലേക്ക് ഇറങ്ങിയതാണ് ഇന്നലെ വലിയ കുരുക്കിന് കാരണമായത്. പ്രധാന റോഡിന്റെ ഇരുവശങ്ങളിലും അലക്ഷ്യമായി വാഹനങ്ങൾ നിർത്തി ഇടുന്നതും കുരുക്കിന് ഇടയാക്കുന്നു. ഒപ്പം ചൂടും കൂടി ആയതോടെ കൊടും ദുരിതമായിരിക്കുകയാണ്.
കണ്ണൂർ റോഡ് കവലയിൽ ട്രാഫിക് ഐലൻഡ് നിർമിക്കുന്നതിന് വേണ്ടി വീപ്പ നിരത്തി ഉണ്ടാക്കിയ ക്രമീകരണമാണ് നഗരമധ്യത്തിലെ വാഹന കുരുക്കിന് കാരണമെന്ന് നഗരത്തിലെ ഓട്ടോ ഡ്രൈവർമാരും സമീപത്തെ വ്യാപാരികളും പറയുന്നു. ഇന്നലെ വൈകിട്ട് കണ്ണൂർ റോഡ് കവലയിൽ ഉണ്ടായ വാഹന തിരക്ക് മണിക്കൂറുകളോളം നീണ്ടു. പാറാൽ മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെയും കണ്ണൂർ റോഡിൽ പുറക്കളം വരെയും ഇരിട്ടി ഭാഗത്തേക്ക് പാലത്തുങ്കര വരെയും വാഹനങ്ങൾ റോഡിൽ നിറഞ്ഞ് ഇഴഞ്ഞു നീങ്ങുകയായിരുന്നു.
കൂത്തുപറമ്പ് സി.ഐ ബിനു മോഹന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് വൈകിട്ട് ഗതാഗതം നിയന്ത്രിച്ചത്. റിങ് റോഡ് സംവിധാനം ഫലപ്രദമായാൽ മാത്രമേ നഗരത്തിലെ ഈ ഗതാഗത കുരുക്ക് ശാശ്വതമായി പരിഹരിക്കപ്പെടൂ. കൂടാതെ പൊലീസിന്റെ സജീവമായ ഇടപെടലിലൂടെ നഗരത്തിലെ അനധികൃത പാർക്കിങ്ങിന് പരിഹാരം കാണുകയും വേണം.
പദ്ധതികൾ മാത്രം പോരാ
നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കാൻ പദ്ധതികൾ മാത്രം പോരാ. ട്രാഫിക് സംസ്കാരം കൂടി മാറണം. നഗരസഭ നേരിട്ട് നടപ്പാക്കുന്നതിനു പുറമേ എംപി ഫണ്ട്, എംഎൽഎ ഫണ്ട് എന്നിങ്ങനെ കോടികളുടെ വികസനം നടപ്പാക്കുന്നുണ്ട്. ട്രാഫിക് സംസ്കാരം മാറാത്ത കാലത്തോളം ഇവയൊക്കെ വെള്ളത്തിൽ വരച്ച വര പോലെയാകും. ഇപ്പോൾ വാഹനങ്ങൾ പോകുന്നതും നിർത്തി ഇടുന്നതും തോന്നിയതുപോലെയാണ്.
നഗരത്തിലെ ഭൂരിപക്ഷം അപകടങ്ങൾക്കും കാരണം ഡ്രൈവിങ്ങിലെ ഇത്തരം അശ്രദ്ധയാണ്. പലപ്പോഴും കുരുക്കിന് കാരണമാകുന്നത് വാഹനങ്ങൾ തോന്നിയതുപോലെ തിരിക്കുന്നതും മറി കടക്കുന്നതുമാണ്. കാൽ നട യാത്രക്കാരാകട്ടെ റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈൻ ഉപയോഗിക്കില്ല. ഫുട്പാത്തും ഉപയോഗിക്കുന്നില്ല. അടുത്ത കാലത്ത് പലഭാഗങ്ങളിലും ഫുട്പാത്തിന് വേലി കെട്ടിയിട്ടുണ്ട്.
അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്ന രീതിയിലാണ് കാൽനട യാത്ര. നിയമം ലംഘിക്കുന്ന വാഹനങ്ങളെ നിയന്ത്രിക്കേണ്ടതും കാൽനട യാത്രക്കാരെ ബോധവൽക്കരിക്കേണ്ടതും പൊലീസിന്റെ ചുമതലയാണ്. ആവശ്യത്തിന് പൊലീസുകാരില്ല എന്നാണ് കാരണമായി പറയുന്നത്. പരാതി കൂടുമ്പോൾ അനധികൃതമായി നിർത്തിയിടുന്ന ഏതാനും വാഹനങ്ങൾ പിടികൂടി പിഴ ഇടാക്കുന്നതിൽ അവസാനിക്കുന്നു നടപടികൾ.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്