Connect with us

Breaking News

ആറളം ഫാമിൽ ആടുകളുടെ ബ്രീഡിങ് യൂണിറ്റ് തുടങ്ങി

Published

on

Share our post

ഇരിട്ടി : വൈവിധ്യവത്കരണത്തിലൂടെ വരുമാന വർധന ലക്ഷ്യമാക്കി ആറളം ഫാമിൽ നടപ്പാക്കുന്ന ഒന്നാംഘട്ട വികസനപദ്ധതികളുടെ ഭാഗമായി ആടുവളർത്തൽ യൂണിറ്റും ബ്രീഡിങ്ങ് യൂണിറ്റും തുടങ്ങി.

മലബാറി, ജമ്‌നപ്യാരി, ബീറ്റൽ എന്നീ ഇനങ്ങളിലുള്ള ആടുകളെയാണ് ബ്രീഡിങ്ങിനായെത്തിച്ചത്. ഫാം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലായിരുന്നപ്പോൾ നല്ലനിലയിൽ പ്രവർത്തിച്ചുവന്ന എട്ടാം ബ്ലോക്കിലാണ് ബ്രീഡിങ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്.

ജമ്‌നാപ്യാരിക്ക് 500 രൂപയും മറ്റ് ഇനങ്ങൾക്ക് 450 രൂപയുമാണ് ബ്രീഡിങ്ങിന്‌ ഈടാക്കുക. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി 22.4 ലക്ഷം രൂപ മുടക്കി ഫാമിൽ ആട്, പശുവളർത്തൽ യൂണിറ്റുകൾ നേരത്തേ തുടങ്ങിയിരുന്നു. 25 ആടുകൾ വീതമുള്ള രണ്ട് യൂണിറ്റും 10 പശുക്കളുടെ ഒരുയൂണിറ്റുമാണ് ആദ്യഘട്ടത്തിൽ തുടങ്ങിയത്. താറാവ് യൂണിറ്റ് തുടങ്ങാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. എട്ടാം ബ്ലോക്കിൽ ഒരേക്കർ സ്ഥലം ആന കയറാതിരിക്കാൻ കമ്പിവേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കാർഷിക സർവകാലാശാലാ ഗവേഷണവിഭാഗം ഫാം പുരുദ്ധാരണത്തിനായി സമർപ്പിച്ച 22 കോടി രൂപയുടെ പദ്ധതികളിൽ നാലുകോടിയോളം രൂപയുടെ പ്രവൃത്തികൾക്കാണ് ഇപ്പോൾ അനുമതി കിട്ടിയിരിക്കുന്നത്.

നാളികേരവികസനപദ്ധതി പ്രകാരം രണ്ട് ലക്ഷത്തോളം തെങ്ങിൻതൈകൾ കൃഷിവകുപ്പ് മുഖാന്തരം ജനങ്ങൾക്ക് നൽകാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ഫാം സെൻട്രർ നഴ്‌സറിയുടെ നവീകരണവും പൂർത്തിയായിവരികയാണ്. ഫാം എം.ഡി. ബിമൽ ഘോഷിന്റെ നേതൃത്വത്തിൽ മറ്റ് പദ്ധതികൾക്കുള്ള പണം വകയിരുത്തുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങി.

കാർഷികവിളകളെല്ലാം കാട്ടനക്കൂട്ടങ്ങൾ വ്യാപകമായി നശിപ്പിക്കുകയാണ്. തേങ്ങ ഉത്പാദനം മൂന്നിലൊന്നായി കുറഞ്ഞു. കുരങ്ങ് ശല്യത്തിനൊപ്പം കാട്ടാനകൾ തെങ്ങിന്റെ ചുവട് ചവിട്ടിവീഴ്ത്തുന്നതും വ്യാപകമാണ്. കശുമാവുകളും കവുങ്ങും വ്യാപകമായി നശിപ്പിക്കുന്നണ്ട്. ഇത്തരം വിളകളുടെ ആവർത്തനകൃഷി പ്രോത്സാഹിപ്പിക്കാൻ പറ്റാത്ത സഹചര്യമാണ്. വന്യമൃഗങ്ങൾ നശിപ്പിക്കാത്ത ഇഞ്ചിയും മഞ്ഞളും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ആട്, പശുവളർത്തൽ എന്നിവയിലൂടെയും വരുമാനം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളുമാണ് പുരോഗമിക്കുന്നത്.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!