വാട്സാപ്പ് നമ്മുടെ നിത്യ ജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഘടകമായി മാറിയിരിക്കുകയാണ്. അതില്ലാത്ത ഒരു ദിവസത്തെ പറ്റി ഓർക്കുക പോലും കഠിനമാണ്. അത്രയേറെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ദിനം പ്രതി വാട്സാപ്പിലൂടെ കടന്നു പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരുപാടുപേർ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് വാട്സാപ്പിലെ ഫയലുകളും സന്ദേശങ്ങളും നഷ്ടപ്പെടുകയെന്നത്. നഷ്ടപ്പെടുന്ന ഫയലുകളും മെസേജുകളും തിരിച്ചെടുക്കാൻ വാട്സാപ്പ് നിരന്തരം ബാക്കപ്പ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ബാക്കപ്പ് ചെയ്യാത്ത പക്ഷം ഇവ തിരിച്ചെടുക്കാനാവില്ല. എന്നാൽ തിരക്കിട്ട ഈ ജീവിതത്തിനിടയിൽ പലരും ബാക്കപ്പിനെ പറ്റി മറന്നു പോവുകയാണ് പതിവ്.
എന്തെങ്കിലും അത്യാവശ്യ കാര്യം വാട്സാപ്പിൽ നിന്ന് നഷ്ടപ്പെടുമ്പോഴായിരിക്കും ബാക്കപ്പിനെ പറ്റി പലരും ചിന്തിക്കുന്നത് പോലും. എന്നാൽ ബാക്കപ്പ് ചെയ്യാതെ തന്നെ നഷ്ടപ്പെട്ട ആൻഡ്രോയിഡ് ഫോണുകളിൽ വാട്സാപ്പ് ഫയലുകൾ തിരിച്ചെടുക്കാൻ വഴിയുണ്ട്. മറ്റൊരു ടെക്നീഷ്യന്റെ സഹായം തേടാതെ തന്നെ നിങ്ങൾക്ക് സ്വന്തമായി ചെയ്യാൻ സാധിക്കുന്ന വളരെ ലളിതമായ ഒരു പ്രക്രിയയാണ് ഇവിടെ പറയുന്നത്. അതിനായി നിങ്ങൾ ചെയ്യേണ്ടത് എന്താണെന്നാണ് ഇനി പറയുന്നത്.
ടെനർ ഷെയർ അൾട്ട് ഡേറ്റ ഫോർ ആൻഡ്രോയിഡ് (Tenor share Ult Data for Android) എന്ന സോഫ്റ്റ്‌വെയറാണ് ആൻഡ്രോയിഡ് ഫോണുകളിലെ ബാക്കപ്പ് ചെയ്യാത്ത വാട്സാപ്പ് മെസേജുകളും ഫയലുകളും തിരിച്ചെടുക്കാൻ സഹായിക്കുന്നത്. റൂട്ട് ഇല്ലാതെ തന്നെ വാട്സാപ്പ് സന്ദേശങ്ങൾ വീണ്ടെടുക്കാൻ ഇതു സഹായിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ മേന്മ. ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
1. നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിനെ ഒരു കേബിൾ ഉപയോഗിച്ച് കംപ്യൂട്ടറുമായി ബന്ധിപ്പിച്ച ശേഷം ടെനർ ഷെയർ അൾട്ട് ഡേറ്റ ഫോർ ആൻഡ്രോയിഡ് എന്ന സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുക. ഇത് ഫ്രീയായി തന്നെ ഡൗൺലോഡ് ചെയ്യാവുന്നതാണ്. സോഫ്റ്റ്‌വെയർ ഓപ്പൺ ചെയ്യുമ്പോൾ റിക്കവർ വാട്സാപ്പ് ഡേറ്റ എന്ന ഓപ്ഷൻ കാണാം അതിൽ ക്ലിക്ക് ചെയ്യുക.
2. ഇതിനു പിന്നാലെ തുറന്നു വരുന്ന ബോക്സിൽ നിന്ന് എനേബിൾ യുഎസ്ബി ഡീബഗ്ഗിംഗ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഫോണിലെ ആൻഡ്രോയിഡ്പ പതിപ്പ് ഏതാണെന്ന് തിരഞ്ഞെടുക്കുകയും പിന്നാലെ തെളിയുന്ന നിർദ്ദേശങ്ങൾ പിന്തുടരുകയും വേണം.
3. ഇപ്പോൾ സോഫ്റ്റ്‌വെയർ നിങ്ങളുടെ ഫോൺ ഏതാണെന്ന് തിരിച്ചറിയും. ബ്രാൻഡും മോഡലും തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ സ്‌ക്രീനിൽ തെളിയുന്ന സ്റ്റാർട്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ഫോണിന്റെ സ്‌കാനിംഗ് ആരംഭിക്കും.
4. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്ത് അക്കൗണ്ടിലെ ഡേറ്റ ബാക്ക്പ്പ് ചെയ്യുക. ഈ ബാക്ക്പ്പ് കഴിഞ്ഞാലുടൻ സോഫ്റ്റ്‌വെയർ നിങ്ങളുടെ വാട്സാപ്പ് ഡാറ്റ സ്‌കാൻ ചെയ്യാൻ തുടങ്ങും.
5. കുറച്ചു സമയം കാത്തിരിക്കുമ്പോഴേക്കും റിക്കവറി പ്രക്രിയ പൂർത്തിയാകും. ശേഷം നിങ്ങൾക്ക് ആരുടെ ചാറ്റ് ആണോ തിരിച്ചെടുക്കേണ്ടത്, അത് തിരഞ്ഞെടുക്കുകയും റിക്കവർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആ ചാറ്റ് മുഴുവനായി തിരിച്ചെടുക്കാം.
ഈ സോഫ്റ്റ്‌വെയറിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ ഡിലീറ്റഡ് സന്ദേശങ്ങളും അറ്റാച്ച്‌മെന്റുകളും തിരിച്ചെടുക്കാൻ സാധിക്കും. മാത്രമല്ല ഒരു വർഷത്തിലധികം പഴക്കമുള്ള ബാക്കപ്പ് ചെയ്യാത്ത മെസേജുകൾ പോലും ഈ സോഫ്റ്റ്‌വെയറിന് തിരിച്ചെടുക്കാൻ കഴിയും.
ബാക്കപ്പ് ചെയ്യാത്ത ഫോട്ടോസും വീഡിയോസും എങ്ങനെ തിരിച്ചെടുക്കാമെന്നതാണ് ഇനി പറയുന്നത്. ഒരു ഫയൽ മാനേജർ ആപ്ലിക്കേഷൻ ഉപയോഗിച്ച് തന്നെ ഇത് ചെയ്യാവുന്നതാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം.
1. ഫോണിൽ ഫയൽ മാനേജർ ആപ്ലിക്കേഷൻ തുറക്കുക. ഫോണിൽ ഫയൽ മാനേജർ ഇല്ലാത്ത പക്ഷം അത് പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
2. ആപ്പ് തുറന്ന ശേഷം ഇന്റേണൽ മെമ്മറി – വാട്സാപ്പ് – മീഡിയ – വാട്സാപ്പ് ഇമേജസ് അല്ലെങ്കിൽ വാട്സാപ്പ് വീഡിയോസ് എന്ന ഫോൾഡറിൽ കയറിയാൽ ഫോട്ടോസും വീഡിയോകളും തിരിച്ചെടുക്കാം.