Breaking News
ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തം
ചങ്ങനാശേരി : ജനസംഖ്യയുടെ 2.2 ശതമാനം വരുന്ന ഭിന്നശേഷി കുട്ടികളെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഭിന്നശേഷി കുട്ടികളുടെ പരിശീലന സ്ഥാപനമായ ഇത്തിത്താനം ആശാഭവന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യ സേവനം ഈശ്വര സേവനമാണ്. പ്രവൃത്തിയിലൂടെ വെളിപ്പെടുന്ന സ്നേഹമാണ് അർഥപൂർണമായ സ്നേഹമെന്നും ആശാഭവൻ പോലുള്ള സ്ഥാപനങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും നിസ്വാർഥ സേവനം അനേകർക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി, മെയ്ന്റനൻസ് ഗ്രാന്റ്, തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സ്റ്റൈപൻഡ് എന്നിവ ലഭ്യമാക്കാൻ ഗവർണർ ഇടപെടണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അഭ്യർഥിച്ചു. ആവശ്യങ്ങൾ എഴുതി നൽകാനും സർക്കാരിന്റെ പരിഗണനയിൽ എത്തിക്കാമെന്നും ഗവർണർ ഉറപ്പുനൽകി. ജോബ് മൈക്കിൾ എം.എൽ.എ, സി.എം.സി ഹോളി ക്വീൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ ഡോ. പ്രസന്ന, വികാരി ജനറൽ ഫാ. ഡോ. തോമസ് പാടിയത്ത്, ആശാഭവൻ പ്രിൻസിപ്പൽ സിസ്റ്റർ പ്രശാന്തി, ജനറൽ കൺവീനർ ഡോ.റൂബിൾ രാജ് എന്നിവർ പ്രസംഗിച്ചു. വികാരി ജനറൽ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, ആശാഭവൻ ഡയറക്ടർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശേരി എന്നിവർ നേതൃത്വം നൽകി.
ആശ്വസിപ്പിച്ച് ഗവർണർ, താരമായി കൊച്ചുമോൻ
ഗവർണറെ യോഗത്തിലേക്ക് സ്വാഗതം ചെയ്തപ്പോൾ ഉപഹാരം നൽകാനെത്തിയത് ഭിന്നശേഷിക്കാരനായ കൊച്ചുമോൻ (24) ആയിരുന്നു. വേദിയിലേക്ക് കയറിയപ്പോൾ ബോക്സിൽ തട്ടി കൊച്ചുമോൻ വീണത് സദസ്സിന് ഒരു നിമിഷം ആശങ്കയും വേദനയും സൃഷ്ടിച്ചു. ഒപ്പമുണ്ടായിരുന്ന അധ്യാപിക റെജിയും ഗവർണറുടെ സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്നു പിടിച്ചെഴുന്നേൽപിച്ചു. പതറാതെ അധ്യാപികയുടെ കൈ പിടിച്ച് ഉപഹാരം നൽകാൻ എത്തിയ കൊച്ചുമോനെ ഗവർണർ ചേർത്തു പിടിച്ചു. ആശ്വാസവാക്കുകൾ പറയുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതോടെ കൊച്ചുമോൻ ഹാപ്പി. ആലപ്പുഴ സ്വദേശിയായ കൊച്ചുമോൻ 12 വർഷമായി ആശാഭവനിലാണ്. അധ്യാപിക സിസ്റ്റർ വിനീതയുടെ സഹായത്തോടെ ചിരട്ട ഉപയോഗിച്ച് നിർമിച്ച പൂവ് ഗവർണർക്ക് സമ്മാനിച്ചു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു