Breaking News
നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസിൽ പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്
തൃശൂര്‍ : ചാലക്കുടിക്കടുത്ത് കാടുകുറ്റിയില് നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. കൊല്ലം ചെമ്മന്തൂര്‍ തെക്കെചെറുവിള പുത്തന്‍വീട്ടില്‍ വിനോദ് കുമാര്‍ (47 ), ഇയാളുടെ സഹോദരിയുടെ മകന് ആളൂര്‍ ആനത്തടം തെക്കെചെറുവിള പുത്തന്‍വീട്ടില്‍ ഗിരിധരന് (ഗിരി-27) എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡീസഷന്സ് ജഡ്ജ് പി.എന്‍. വിനോദ് ശിക്ഷിച്ചത്.
വിനോദ് കുമാര്‍ ഇപ്പോള്‍ ആളൂരിലാണ് താമസം. 2013 മാര്‍ച്ച് ഒന്നിനാണ് സംഭവം. കാടുകുറ്റി എല്‍.എ.ഐ.യു.പി സ്കൂളില്‍ എല്‍.കെ.ജി വിദ്യാര്‍ഥിനിയായ കുട്ടിയെ സ്കൂള്‍ വാഹനം ഇറങ്ങി നടന്ന് പോകുമ്പോള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയുടെ അച്ഛന് ജ്വല്ലറി ജീവനക്കാരനായിരുന്നു. ഇയാള്‍ ജ്വല്ലറി ഉടമയാണെന്ന് കരുതി പണം ലഭിക്കുമെന്ന് കരുതി മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെട്ടു.
അച്ഛന് കൊരട്ടി പൊലീസിനെ അറിയിച്ചതുപ്രകാരം കേസെടുത്തു. പിന്നീട് ചേലക്കര പള്ളിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവം കണ്ട മറ്റു സഹപാഠികള്‍ വരച്ച് കൊടുത്ത പ്രതികളുടെ രേഖാചിത്രമാണ് വഴിത്തിരിവായത് . ഫോണ്‍ ടവര്‍ ലൊക്കേഷന്‍ വഴിയാണ് പ്രതികളെ കുരുക്കിയത്. കേസില്‍ പ്രോസിക്യൂട്ടര്‍ ലിജി മധു, അഡ്വ. കെ ബി സുനില്‍കുമാര്‍ എന്നിവര്‍ ഹാജരായി.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു