Connect with us

Breaking News

ഫോമാ വനിതാ ഫോറം സഞ്ജയിനി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

സാമ്പത്തിക പരാതീനത മൂലമോ, വേണ്ട പഠനോപകാരങ്ങളോ, ഇല്ലാതെ കഷ്ടത അനുഭവിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥിനികളെ സാമ്പത്തികമായി സഹായിക്കുന്നതിനു വേണ്ടി ഫോമാ വനിതാ ഫോറം ആരംഭിച്ച സഞ്ചയിനിയുടെ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അര്‍ഹരായ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അന്‍പത് നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, മറ്റ് സാങ്കേതിക വിദ്യാഭ്യാസ മേഖലകളിലെ അന്‍പത് പഠനാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് തുക നല്‍കുക. സ്‌കോളര്‍ഷിപ്പ് തുക മെയ് ആദ്യവാരം കേരളത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഫോമയുടെ കേരള കണ്‍വന്‍ഷന്‍ വേദിയില്‍ വെച്ച് വിതരണം ചെയ്യും.

സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ സമര്‍ത്ഥരായ വിദ്യാര്‍ഥിനികള്‍ക്ക് പ്രോത്സാഹനം നല്‍കേണ്ടത് അനിവാര്യമാണെന്ന ഉത്തമബോധ്യമാണ് സഞ്ജയിനി എന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ഫോമാ വനിതാ ഫോറം രൂപം നല്‍കിയത്. ഫോമയുടെ പ്രവര്‍ത്തകരും അംഗസംഘടനകളും നല്‍കിയ സംഭാവനകളിലൂടെയും, മയൂഖം വേഷവിധാന മത്സരത്തിലൂടെയുമാണ് സ്‌കോളര്‍ഷിപ്പിനായി തുക സമാഹരിച്ചത്.

സ്‌കോളര്‍ഷിപ്പിനായുള്ള അപേക്ഷകള്‍ക്കും, മറ്റു വിശദാംശങ്ങള്‍ക്കുമായി fomaa.nationalwomensforum@gmail.com എന്ന മേല്‍വിലാസത്തില്‍ ബന്ധപ്പെടണമെന്ന് വനിതാ ഫോറം നാഷണല്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂ എന്നിവര്‍ അറിയിച്ചു. അപേക്ഷകള്‍ ലഭിക്കേണ്ട അവസാനതീയതി 2022 ഏപ്രില്‍ 25 ആണ്. അപേക്ഷകള്‍ http://sanjayini.fomaa.org ലിങ്ക് വഴി സമര്‍പ്പിക്കാവുന്നതാണ്.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!