Connect with us

Breaking News

കണ്ണൂരിൽ അതിഥി തൊഴിലാളികൾക്കുള്ള ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

Published

on

Share our post

കണ്ണൂർ : അതിഥി തൊഴിലാളികൾക്കുള്ള ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു. ആവാസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് സർക്കാർ ആശുപത്രികളിലും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭിക്കും. തൊഴിലിടങ്ങളിലുണ്ടാകുന്ന അപകട മരണത്തിന് രണ്ടു ലക്ഷം രൂപയും സ്ത്രീതൊഴിലാളികൾക്ക് പ്രസവാനുകൂല്യം, തൊഴിലാളികളുടെ മക്കൾക്ക് പഠനാനുകൂല്യവും നൽകുന്നുണ്ട്‌.

 അതിഥി തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പാർപ്പിട പദ്ധതിയാണ് അപ്നാഘർ. ഇതിനുപുറമെ ആലയ് പദ്ധതിയും നടപ്പാക്കുന്നു. അതിഥി തൊഴിലാളികൾക്ക് 6.5 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഫ്ലോർ ഏരിയയും പൊതുവരാന്തയും ശുചിമുറിയും ഉൾപ്പെടെ മെച്ചപ്പെട്ട താമസസൗകര്യം ഉറപ്പാക്കുന്നതാണ് ആലയ് പദ്ധതി. ലേബർ കമീഷണർ തയ്യാറാക്കിയ സോഫ്റ്റ് വെയർ പോർട്ടൽ മുഖേന കെട്ടിട ഉടമകൾക്ക് അവരുടെ കെട്ടിട വിവരങ്ങൾ പ്രസിദ്ധീകരിക്കാവുന്നതും പോർട്ടലിൽ പ്രവേശിച്ച്‌ അതിഥി തൊഴിലാളികൾക്ക് കെട്ടിടങ്ങൾ തെരഞ്ഞെടുക്കാവുന്ന തരത്തിലുമാണ് പോർട്ടൽ സജ്ജീകരിച്ചത്‌. ഫെസിലിറ്റേഷൻ സെന്റർ വഴി അതിഥിതൊഴിലാളികൾക്ക്‌ ഇത്തരം വിവരങ്ങൾ ലഭിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ , ജില്ലാ ലേബർ ഓഫീസർ കെ.എ. ഷാജു, ടി.സി.വി രജിത്ത്, സി.ഐ.ടി.യു ജില്ലാ ട്രഷറർ അരക്കൻ ബാലൻ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്‌ ജോസ് ജോർജ് പ്ലാത്തോട്ടം, എ.ഐ.ടി.യു.സി  ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ, എസ്.ടി.യു ജില്ലാ പ്രസിഡന്റ്‌ എം.എ. കരീം, ബി.എം.എസ് ജില്ലാ സെക്രട്ടറി വേണുഗോപാൽ എന്നിവർ സംസാരിച്ചു.


Share our post

Breaking News

ചക്കരക്കല്ലിൽ ഇന്ന് ഹർത്താൽ

Published

on

Share our post

ചക്കരക്കൽ : വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചക്കരക്കല്ലിൽ ഇന്ന് വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ. മൗവ്വഞ്ചേരിയിൽ സർവ്വേ കല്ല് സ്ഥാപിക്കാൻ വന്ന കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ വ്യാപാരികളും ഭൂഉടമകളും ചേർന്ന് തടഞ്ഞ സംഭവത്തിലാണ് വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തത്. ഇന്ന് വൈകുന്നേരം വരെയാണ് ഹർത്താൽ.


Share our post
Continue Reading

Breaking News

ദന്തഡോക്ടർ കഴുത്തറത്ത് മരിച്ച നിലയിൽ

Published

on

Share our post

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്.തുടർന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Breaking News

ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം

Published

on

Share our post

കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.


Share our post
Continue Reading

Trending

error: Content is protected !!