Connect with us

Breaking News

പേരാവൂരിൽ ഡി.വൈ.എഫ്.ഐ യുടെ പൊതിച്ചോർ വിതരണം അഞ്ചാം വർഷത്തിലേക്ക്

Published

on

Share our post

പേരാവൂർ: വയറെരിയുന്നവരുടെ മിഴി നനയാതിരിക്കാൻ ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റി പേരാവൂർ താലൂക്കാസ്പത്രിയിൽ നടത്തിവരുന്ന പൊതിച്ചോർ വിതരണം അഞ്ചാം വർഷത്തിലേക്ക്. 2018 മാർച്ച് 31-നാണ് പേരാവൂർ താലൂക്കാസ്പത്രിയിൽ നടന്ന ഒരു ചടങ്ങിൽ പൊതിച്ചോർ വിതരണ പദ്ധതി അന്നത്തെ എം.പിയായിരുന്ന ശ്രീമതി ടീച്ചർ പ്രഖ്യാപിച്ചത്. പിറ്റേന്ന് ( 2018 ഏപ്രിൽ ഒന്ന് ) ഉച്ചക്ക് ആസ്പത്രി പരിസരത്ത് നടന്ന ചടങ്ങിൽ സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എം.രാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.കെ. ശ്രീജിത്തിൻ്റെയും പ്രസിഡൻ്റ് കെ.സംതീഷ് കുമാറിൻ്റെയും നേതൃത്വത്തിലാരംഭിച്ച പദ്ധതിയാണ് ഏപ്രിൽ ഒന്നിന് നാലു വർഷം പൂർത്തിയാക്കുന്നത്.

4 വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം പൊതിച്ചോറുകളാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പേരാവൂർ താലൂക്കാസ്പത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി വിതരണം ചെയ്തത്. ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ 186 യൂണിറ്റുകളാണ് ഒരു ദിവസം പോലും മുടക്കം വരുത്താതെ ഈ സദുദ്യമത്തിൽ പങ്കു ചേർന്നത്. ദിവസവും 70 നും 100 നുമിടയിൽ പൊതിച്ചോറുകൾ ആസ്പത്രിയിൽ വിതരണം ചെയ്യുന്നുണ്ട്.

കണ്ണൂർ ജില്ലയിൽ ജില്ലാ ജനറലാസ്പത്രിയിലും തലശ്ശേരി ജനറലാസ്പത്രിയിലും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതിച്ചോർ വിതരണം നടക്കുന്നുണ്ട്. ജില്ലയിൽ 18 ബ്ലോക്ക് കമ്മറ്റികൾ ഡി.വൈ.എഫ്.ഐക്കുണ്ടെങ്കിലും പേരാവൂർ ബ്ലോക്ക് കമ്മറ്റി മാത്രമാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ അഞ്ചാം വർഷത്തിലേക്കുള്ള പ്രയാണം വെളളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ ബിനോയ് കുര്യൻ നിർവഹിക്കും.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!