Breaking News
സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും പരിസ്ഥിതിലോല പ്രദേശമാക്കി പ്രഖ്യാപനം

തിരുവനന്തപുരം: സംരക്ഷിത വനമേഖലകൾക്കുചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. തലസ്ഥാന ജില്ലയിലെ അമ്പൂരി, വിതുര, കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലെ ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളിയാണ് കേന്ദ്രം ഇപ്പോൾ കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
പരിസ്ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച പ്രദേശത്ത് കർശന നിയന്ത്രണങ്ങളാണ് ഇനിമുതൽ ഉണ്ടാവുക. വനാതിർത്തിയിൽ നിന്ന് ഒരുകിലോമീറ്റർ ചുറ്റളവിലുളള സ്ഥലങ്ങളിലായിരിക്കും കൂടുതൽ നിയന്ത്രണങ്ങൾ . ഈ പ്രദേങ്ങളിൽ ക്വാറികൾ, തടിമില്ലുകൾ, മരംവെട്ടൽ, ഹോട്ടലുകൾ, റിസോർട്ടുകൾ, മറ്റുനിർമ്മിതികൾ, വ്യവസായങ്ങൾ എന്നിവയ്ക്ക് കർശന നിയന്ത്രണമുണ്ടാവും. പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഇപ്പോഴുള്ള നിർമ്മിതിയോട് ചേർന്ന് മറ്റ് നിർമ്മിതികൾ നടത്തുന്നതിനും പ്രത്യേക അനുമതി ആവശ്യമുണ്ട്. വനപ്രദേശങ്ങളോട് അടുത്ത് നിർമ്മാണങ്ങൾക്കും മറ്റുമായി ഇപ്പോൾ തന്നെ ശക്തമായ നിയന്ത്രണങ്ങളുണ്ട്. കേന്ദ്രസർക്കാരിന്റെ പുതിയ വിജ്ഞാപനംകൂടി വന്നതോടെ നിയന്ത്രണങ്ങൾ ഒന്നുകൂടി കർശനമാകും. കേരളത്തിൽ വനമേഖലയ്ക്ക് ചുറ്റുമുളള പ്രദേശങ്ങൾ പലതും ജനവാസ മേഖലകളാണ് എന്നതാണ് ഏറെ പ്രശ്നം. ഇവിടെ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നത് ജനങ്ങളെ ഏറെ ബാധിക്കുമെന്നാണ് ചൂങ്ങിക്കാണിക്കുന്നത്.
കരടുവിജ്ഞാപനമാണ് ഇപ്പോൾ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ എന്തെങ്കിലും ആക്ഷേപമുള്ളവർക്ക് രണ്ടുമാസത്തിനുള്ളിൽ തങ്ങളുടെ പരാതികളും അഭിപ്രായങ്ങളും അറിയിക്കാം. ഇതിൽ കഴമ്പുണ്ടെങ്കിലും പരിഗണിക്കും എന്നുമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്