Connect with us

Breaking News

പത്താം ക്ലാസുകാര്‍ക്ക് കേന്ദ്രസര്‍വീസില്‍ വിവിധ വകുപ്പുകളില്‍ ഒഴിവുകള്‍

Published

on

Share our post

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ മള്‍ട്ടി ടാസ്‌കിങ് (നോണ്‍ ടെക്‌നിക്കല്‍) സ്റ്റാഫ് തസ്തികയിലേക്കും റവന്യൂ വകുപ്പിലെ സെന്‍ട്രല്‍ ബ്യൂറോ ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ.സി.), സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍കോട്ടിക്‌സ് (സി.ബി.എന്‍.) വിഭാഗങ്ങളിലെ ഹവില്‍ദാര്‍ തസ്തികയിലേക്കുമുള്ള പരീക്ഷ2021ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷൻ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഒഴിവുകള്‍

ഹവില്‍ദാര്‍ തസ്തികയില്‍ 3603 ഒഴിവുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തുള്ള കാഡര്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് (കസ്റ്റംസ്) കീഴില്‍ 81 ഒഴിവുകളുണ്ട്. ജനറല്‍34, എസ്.സി.11, എസ്.ടി.7, ഒ.ബി.സി.21, ഇ.ഡബ്ല്യു.എസ്.8 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍. വിമുക്തഭടര്‍8, ഭിന്നശേഷിക്കാര്‍3 (ഒ.എച്ച്.1, എച്ച്.എച്ച്.1, വി.എച്ച്.0, മറ്റുള്ളവര്‍1) എന്നിങ്ങനെ നീക്കിവെച്ചിട്ടുണ്ട്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എം.ടി.എസ്.) തസ്തികയിലെ ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. നാലായിരത്തിലേറെ ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു.

യോഗ്യത

പത്താംക്ലാസ്/തത്തുല്യം. യോഗ്യത 30.04.2022നകം നേടിയിരിക്കണം. പ്രായം: 1825 വയസ്സ്, 1827 വയസ്സ് എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്. 1825 വിഭാഗത്തിലുള്ളവര്‍ 0211997നും 01.01.2004നും ഇടയില്‍ ജനിച്ചവരും 1827 വിഭാഗത്തിലുള്ളവര്‍ 02.01.1995നും 01.01.2004നും ഇടയില്‍ ജനിച്ചവരുമായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.

പരീക്ഷ

എം.ടി.എസ്. തസ്തികയിലേക്ക് കംപ്യൂട്ടര്‍ അധിഷ്ഠിതമായ പരീക്ഷയും (പേപ്പര്‍I), വിവരണാത്മകമായ പരീക്ഷയും (പേപ്പര്‍II) ഉണ്ടാകും. ഹവില്‍ദാര്‍ക്ക് ഇതുകൂടാതെ ശാരീരികശേഷി പരിശോധനയും ശാരീരികയോഗ്യതാ പരീക്ഷയുമുണ്ടാകും. കംപ്യൂട്ടര്‍ അധിഷ്ഠിത പേപ്പര്‍I പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. പരീക്ഷ 90 മിനിറ്റായിരിക്കും (100 മാര്‍ക്ക്).

അപേക്ഷ

www.ssc.nic.in ലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്‌സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രില്‍ 30.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!