Connect with us

Breaking News

കാന്‍സര്‍ ചികിത്സയ്ക്ക് പണമില്ലേ? ; ഇതാ ചില ധനസഹായ പദ്ധതികള്‍

Published

on

Share our post

കാന്‍സര്‍ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി പണച്ചെലവാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി

ആയുഷ്മാന്‍ ഭാരത്- പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനക കാര്‍ഡുള്ള കുടുംബത്തിന് ഒരു വര്‍ഷം പരമാവധി അഞ്ചുലക്ഷം രൂപവരെ ചികിത്സാസഹായം ലഭിക്കും.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് അര്‍ഹരല്ലാത്ത ബി.പി.എല്‍. കുടുംബത്തിനും വാര്‍ഷികവരുമാനം മൂന്നുലക്ഷത്തില്‍ താഴെയുള്ള എ.പി.എല്‍. കുടുംബത്തിനും കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപവരെ സഹായം ലഭിക്കും.

കാന്‍സര്‍ സുരക്ഷാ പദ്ധതി

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ 18 വയസ്സില്‍ താഴെയുള്ള കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതി. രോഗം സ്ഥിരീകരിച്ച ശേഷം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. അതത് ആശുപത്രികളില്‍ നിയോഗിച്ചിട്ടുള്ള സാമൂഹികസുരക്ഷാ മിഷന്റെ കൗണ്‍സലര്‍മാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ പദ്ധതിയുടെ പ്രയോജനം ലഭിക്കും. എന്നാല്‍ കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ്/ മെഡിക്കല്‍ സ്‌കീം പരിധിയില്‍ വരുന്ന കുട്ടികള്‍, പേവാര്‍ഡുകളില്‍ ചികിത്സ തേടുന്ന കുട്ടികള്‍ എന്നിവര്‍ക്ക് കാന്‍സര്‍ സുരക്ഷാ പദ്ധതിയുടെ സഹായം ലഭിക്കില്ല.

പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ആരോഗ്യ സുരക്ഷാപദ്ധതി

പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആശുപത്രി വഴി വൈദ്യസഹായം നല്‍കുന്ന പദ്ധതി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും പരിയാരം സഹകരണ മെഡിക്കല്‍ കോളേജ്, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലും ഈ പദ്ധതി പ്രകാരം പട്ടികവര്‍ഗക്കാര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും.

സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റ്റന്‍സ്

ആരോഗ്യ- കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള ‘സൊസൈറ്റി ഫോര്‍ മെഡിക്കല്‍ അസിസ്റ്റന്‍സ് ടു ദ പുവര്‍’ നിര്‍ധനരായ രോഗികള്‍ക്ക് പരമാവധി അമ്പതിനായിരം രൂപ വരെ ചികിത്സാസഹായം നല്‍കുന്നു. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രോഗങ്ങളുടെയും ശസ്ത്രക്രിയകളുടെയും കൂട്ടത്തില്‍ കാന്‍സര്‍ ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷന്‍, ട്യൂമര്‍ റിമൂവല്‍ എന്നിവയുമുണ്ട്. അപേക്ഷാഫോമിന്റെ മാതൃകയും വിശദവിവരങ്ങളും www.dhs.kerala.gov.in എന്ന വെബ്‌സൈറ്റില്‍ SMAP എന്ന ലിങ്കില്‍ ലഭ്യമാണ്.

മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധി

മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും പേരിലുള്ള ദുരിതാശ്വാസ നിധികളില്‍ നിന്ന് ചികിത്സാസഹായം ലഭിക്കുന്നതിനായി വരുമാന സര്‍ട്ടിഫിക്കറ്റും ഡോക്ടറുടെ സാക്ഷ്യപത്രവും സഹിതം അപേക്ഷിക്കണം. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അപേക്ഷിക്കുമ്പോള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഇംഗ്ലീഷിലായിരിക്കണം.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!