Breaking News
ഭൂമി തരംമാറ്റം: അപേക്ഷ നിരസിച്ചാൽ ഡേറ്റാ ബാങ്കിൽ
തിരുവനന്തപുരം : വിജ്ഞാപനം ചെയ്യപ്പെടാത്ത വിഭാഗത്തിലെ ഭൂമി, പരിശോധനയിൽ നെൽവയലോ തണ്ണീർത്തടമോ ആണെന്ന് കണ്ടെത്തി ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ ആർ.ഡി.ഒ നിരസിച്ചാൽ അതിനെ ഡേറ്റാ ബാങ്കിൽ ഉൾപ്പെടുത്തും. ഇക്കാര്യം പരിഗണിക്കാൻ പ്രാദേശിക നിരീക്ഷണ സമിതിക്ക് (എൽ.എൽ.എം.സി) ആർ.ഡി.ഒ.മാർ ശുപാർശ നൽകണമെന്ന് റവന്യു വകുപ്പിന്റെ സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറിൽ (എസ്.ഒ.പി) വ്യക്തമാക്കി.
അപേക്ഷകൾ റവന്യു ഡിവിഷനൽ ഓഫിസുകളിൽ മുൻഗണനാക്രമത്തിൽ തീർപ്പാക്കണമെന്നും ഇവ കൈകാര്യം ചെയ്യുന്ന ആർ.ഡി.ഒ, താലൂക്ക്, വില്ലേജ് ഓഫിസുകളിൽ നിയമത്തിലോ ചട്ടങ്ങളിലോ നിഷ്കർഷിച്ചിട്ടില്ലാത്ത അനാവശ്യമായ നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ഇ-ഓഫിസ് നിലവിലുള്ള ഓഫിസിലും അപേക്ഷയുടെ വിവരങ്ങൾ രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കണം.
ആർ.ഡി.ഒ / സബ് കലക്ടർ തരം മാറ്റത്തിന് ഉത്തരവിട്ട കേസുകളിൽ ഭൂരേഖകളിൽ മാറ്റംവരുത്തുന്നതിനായി (സബ് ഡിവിഷൻ നടപടി) വീണ്ടും അപേക്ഷിക്കേണ്ട. ഉത്തരവിന് അനുസൃതമായി ഭൂരേഖാ തഹസിൽദാർ നടപടി സ്വീകരിക്കണം. എല്ലാ അപേക്ഷകളും റവന്യു വകുപ്പിന്റെ www.revenue.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സ്വീകരിക്കുന്നത്. ആർഡിഒയ്ക്കു ലഭിക്കുന്ന രേഖകൾ അടക്കമുള്ള അപേക്ഷ വില്ലേജ്, കൃഷി ഓഫിസർമാർക്ക് അയച്ച് റിപ്പോർട്ട് ലഭ്യമാക്കിയ ശേഷം ഉത്തരവ് നൽകും.
ഓൺലൈനായി അപേക്ഷിക്കാൻ 1000 രൂപ ഫീസുണ്ട്. അനുകൂല ഉത്തരവു ലഭിച്ചാൽ ഭൂമിയുടെ നിശ്ചിത നിരക്കിലുള്ള ഫീസ് അടയ്ക്കണം. തുടർന്ന് ആർ.ഡി.ഒ തഹസിൽദാർക്ക് കൈമാറുന്ന ഉത്തരവിൽ നടപടി സ്വീകരിച്ച് വില്ലേജ് ഓഫിസർക്ക് ലഭിക്കുമ്പോൾ ഭൂരേഖകളിൽ മാറ്റം വരുത്തും. 25 സെന്റ് വരെയുള്ള ഭൂമി തരം മാറ്റാൻ ഫീസ് ഇല്ല. 1967 ജൂലൈ 4നു മുൻപ് തരംമാറ്റിയത് സംബന്ധിച്ച രേഖകൾ ഹാജരാക്കിയാലും സൗജന്യ തരംമാറ്റം അനുവദിക്കും.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു