Breaking News
പൊന്നുമോളെ കണ്ട് കൊതി തീർന്നില്ല; കനിവ് തേടി ഷാജി
വിധിക്ക് മുന്നിൽ പകച്ച് നിസഹായതയോടെ സുമനസുകളുടെ ദയവിനായി കാത്തിരിക്കുകയാണ് മനയിൽകുളങ്ങര പ്രണാമത്തിൽ ജറാൾഡ് ഫെർണാണ്ടസും (ഷാജി-53) കുടുംബവും. കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ ഷാജിക്ക് നിരവധി സ്വപ്നങ്ങളുണ്ടായിരുന്നു. വിവാഹത്തിന്റെ ഇരുപതാം വാർഷികത്തിൽ പെൺകുഞ്ഞ് കൂടി പിറന്നതോടെ കുടുംബത്തിൽ ഇരട്ടി സന്തോഷമായി.
എന്നാൽ ഈ സന്തോഷദിനങ്ങൾ അധികം നീണ്ടില്ല. വൃക്കരോഗം ഷാജിയെ പിടികൂടിയതോടെ ആശുപത്രികൾ കയറിയിറങ്ങേണ്ട സ്ഥിതിയായി. പിന്നീട് അങ്ങോട്ട് ചികിത്സകളുടെ കാലമായിരുന്നു. പ്രവാസ ജീവതത്തിൽ സമ്പാദിച്ച പണമെല്ലാം ചികിത്സകൾക്കായി ആശുപത്രികളിൽ നൽകി.
2020 നവംബർ മുതൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായി വരികയാണ് ഷാജി. ഇതിനു മാത്രം മാസംതോറും 30,000 രൂപ കുടുംബം കണ്ടെത്തണം. ചികിത്സ തുടങ്ങിയതോടെ വിദേശത്തെ ജോലി വഴി സമ്പാദിച്ച മൂന്നര സെന്റ് സ്ഥലവും വീടും പണയത്തിലായി.
ഭാര്യ ബീനയുടെ സ്വകാര്യ സ്കൂളിലെ അധ്യാപക ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. വീട് ജപ്തി ഭീഷണിയിലായതോടെ നിലവിൽ ഭാര്യയുടെ ബന്ധു വീട്ടിലാണ് താമസം.
ഷാജിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഉടൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അടുത്ത് തന്നെ ഇതിനായുള്ള പരിശോധനകൾ നടത്തണം. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി നൽകേണ്ട ഭീമമായ തുക എവിടെ നിന്നും കണ്ടെത്തുമെന്ന ആശങ്കയിലാണ് കുടുംബം.
മൂന്നര വയസുകാരിയായ പൊന്നുമോൾക്കൊപ്പം ഒരു ജീവിതം ഷാജി കൊതിക്കുന്നുണ്ട്. അതിനാലാണ് സഹായിക്കുമെന്ന പ്രതീക്ഷകളോടെ സുമനസുകളുടെ മുന്നിൽ കുടുംബം കൈനീട്ടുന്നത്. ഷാജിക്കായുള്ള സഹായം ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം.
അക്കൗണ്ട് നമ്പർ: 00370730 00003036
IFSC Code: SIBL 0000037
ദീപിക ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ പണം അയയ്ക്കുന്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. സംശയങ്ങൾക്ക് ബന്ധപ്പെടുക, ഫോൺ: (91) 93495 99068.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു