Connect with us

Breaking News

ശ്രീകണ്ഠപുരം ഓടത്തുപാലം വളവിൽ അപകടക്കെണി

Published

on

Share our post

ശ്രീകണ്ഠപുരം : പയ്യാവൂർ റോഡിൽ അപകടക്കെണിയൊരുക്കി ഓടത്തുപാലം വളവ്. റോഡിന്റെ ഇരുവശങ്ങളിലും സംരക്ഷണഭിത്തിയില്ലാത്തതാണ് അപകട ഭീഷണിയുയർത്തുന്നത്. പാലത്തിന്റെ കൈവരികൾ കഴിഞ്ഞുള്ള ഭാഗങ്ങളിലാണ് അപകടക്കെണി. ഇവിടെ റോഡരികിൽ വലിയ താഴ്ചയാണ്. തോടും വയലും ഉൾപ്പെടുന്ന താഴ്ന്നഭാഗത്തേക്ക് വണ്ടികൾ വീഴുന്ന സാഹചര്യമാണ്.

നേരത്തെ പലതവണ വാഹനങ്ങൾ മറിഞ്ഞ് അപകടങ്ങൾ ഉണ്ടായിട്ടുണ്ട്‌. ശ്രീകണ്ഠപുരത്തുനിന്ന് ചെമ്പേരി, കുടിയാൻമല, പൈതൽമല, പയ്യാവൂർ, ചന്ദനക്കാംപാറ, കുന്നത്തൂർപ്പാടി, കാഞ്ഞിരക്കൊല്ലി, ഉളിക്കൽ ഭാഗങ്ങളിലേക്കെല്ലാം ബസുകളടക്കം നിരവധി വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. അതിവേഗത്തിൽ പോകുന്ന വാഹനങ്ങൾക്ക് ഇവിടെയുള്ള അപകടക്കെണി പെട്ടെന്ന് കാണാനാകില്ല.

ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാനുള്ള വീതിയും കുറവാണ്. നടപ്പാതയില്ലാത്തതിനാൽ കാൽനടയാത്രികരും അപകടത്തിൽപ്പെടുന്ന സ്ഥിതിയുണ്ട്. ഓടത്തുപാലം ഭാഗത്തെ റോഡിന്റെ ഇരുവശങ്ങളിലും വീതികൂട്ടി നടപ്പാതയും സംരക്ഷണമതിലും സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ശ്രീകണ്ഠപുരം പഴയങ്ങാടി മാലിക് ദീനാർ മഖാമിലേക്കും അമ്മകോട്ടം ക്ഷേത്രത്തിലേക്കും പയ്യാവൂർ ശിവക്ഷേത്രത്തിലേക്കും ആളുകളെത്തുന്ന റോഡാണിത്.

പൈതൽമല, കാഞ്ഞിരക്കൊല്ലി തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും കുന്നത്തൂർപ്പാടി മുത്തപ്പദേവസ്ഥാനത്തേക്കും ജില്ലക്ക് പുറത്തുനിന്നടക്കം ആളുകൾ വാഹനങ്ങളിൽ എത്തുന്നത് ഇതുവഴിയാണ്.

എന്നാൽ ഓടത്തുപാലം ഭാഗത്തെ അപകടഭീഷണി പലരും അറിയുന്നില്ല. രാത്രിയിൽ ഇവിടെ വെളിച്ചമില്ലാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. ഇരുവശങ്ങളിലും വീതികൂട്ടി നടപ്പാതയും ഭിത്തിയും വെളിച്ചവും ഒരുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!