Connect with us

Breaking News

ആർത്തവ സൗഖ്യത്തിന് വാഴനാരിന്റെ പാഡ്

Published

on

Share our post

കൊല്ലം: ആർത്തവ പാഡുകൾ ലോകത്താദ്യമായി വാഴനാരിൽ നിർമ്മിച്ച് ‘ദി പാഡ് വുമൺ ഒഫ് ഇന്ത്യ’ എന്ന ഖ്യാതി നേടിയ പഞ്ചാബി വനിത അഞ്ജു ബിസ്‌ത് ഇപ്പോൾ കേരളത്തിന്റെ സ്വന്തം. കഴിഞ്ഞ ആഴ്ചയാണ് ഈ സേവനത്തിന് നിതി ആയോഗിന്റെ ‘വുമൺ ട്രാൻസ്‌ഫോമിംഗ് ഇന്ത്യ’ ബഹുമതി ലഭിച്ചത്.

ഇരുപത് വർഷമായി മാതാ അമൃതാനന്ദമയീ മഠത്തിന്റെ ഭാഗമായി കേരളത്തിലാണ്. വാഴപ്പോള വെയിലത്ത് ഉണക്കി സംസ്‌കരിച്ച നാരുകൊണ്ട് നിർമ്മിച്ച് കോട്ടൺ തുണി പൊതിഞ്ഞ ‘സൗഖ്യം’ പാഡുകൾ ലോകത്താകെ ഹിറ്റായി. പച്ചവെള്ളത്തിൽ കഴുകി ഉണക്കി ഉപയോഗിക്കാവുന്ന പാഡ് മൂന്ന് വർഷം വരെ ഉപയോഗിക്കാം. ഓൺലൈനിലാണ് പ്രധാന വിൽപ്പന. അമേരിക്ക അടക്കം വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

അനുഭവമാണ് ‘സൗഖ്യം’

അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് മേരിലാൻഡിൽ നിന്ന് എം.ബി.എ.യും എം.എസും നേടി അവിടത്തെ ഒരു മാനേജ്മെന്റ് കൺസൾട്ടിംഗ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അ‌‌ഞ്ജു. 2003ൽ നാട്ടിൽ തിരിച്ചെത്തി അമൃത യൂണിവേഴ്സിറ്റിയിൽ എൺവയൺമെന്റൽ സയൻസ് പ്രൊഫസറായി.

2013ൽ അമൃതാനന്ദമയി മഠം ഗ്രാമങ്ങൾ ദത്തെടുത്തപ്പോൾ രാജ്യത്തെ 21 സംസ്ഥാനങ്ങളിലെ പിന്നാക്ക ഗ്രാമങ്ങളിൽ പ്രവർത്തിച്ച വിപുലമായ അനുഭവങ്ങളാണ് അഞ്ജു ബിസ്‌തിനെ ‘സൗഖ്യ’ത്തിലേക്ക് നയിച്ചത്.

  • വിതരണം ചെയ്ത  പാഡുകൾ 5 ലക്ഷം
  • 5 പാഡ് അടങ്ങുന്ന പാക്കറ്റിന് വില  350 രൂപ
  • 3​ ​വ​ർ​ഷം​വ​രെ വൃ​ത്തി​യാ​ക്കി ഉ​പ​യോ​ഗി​ക്കാം

Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!