Connect with us

Breaking News

14 തീവണ്ടികളിൽ ഏപ്രിൽ ഒന്നുമുതൽ അൺ റിസർവ്ഡ് കോച്ച് തിരിച്ചുവരുന്നു

Published

on

Share our post

കണ്ണൂർ: എക്സ്പ്രസ് സ്‌പെഷ്യൽ തീവണ്ടികളിൽ റിസർവാക്കി ഓടിച്ച ജനറൽ കോച്ചിൽ ആളില്ല. വരുമാനനഷ്ടം കാരണം 14 തീവണ്ടികളിൽ ഏപ്രിൽ ഒന്നുമുതൽ ഇവ അൺ റിസർവ്ഡ് കോച്ചുകളാക്കും. കേരളത്തിലെ അഞ്ച്‌ ജോഡി വണ്ടികൾ ഉൾപ്പെടെ 10 വണ്ടികളിലാണ് സിറ്റിങ് ജനറൽ കോച്ചുകൾ റെയിൽവേ പുനഃസ്ഥാപിക്കുന്നത്.

മംഗളൂരു-കൊച്ചുവേളി അന്ത്യോദയ (16355/16356), മംഗളൂരു-കോഴിക്കോട് എക്സ്പ്രസ് (16610), കണ്ണൂർ-കോയമ്പത്തൂർ (16607/16608), നിലമ്പൂർ-കോട്ടയം എക്സ്പ്രസ് (16325/16326), ഗുരുവായൂർ-പുനലൂർ (16327/16328), തിരുച്ചിറപ്പള്ളി-പാലക്കാട് ടൗൺ (16843/16844), നാഗർകോവിൽ-കോട്ടയം (16366), ചെന്നൈ-ജോലാർപേട്ട യെലഗിരി എക്സ്പ്രസ് (16089/16090) എന്നിവയാണ് വണ്ടികൾ. ഇവയിൽ സാധാരണ ടിക്കറ്റും സീസൺടിക്കറ്റും അനുവദിക്കും. ആഴ്ചയിൽ രണ്ടുദിവസമുള്ള അന്ത്യോദയയ്ക്ക് മുഴുവൻ കോച്ചുകളും ജനറലാണ്. രാത്രി ഓടുന്ന ഈ വണ്ടിയിൽ മംഗളൂരു-കൊച്ചുവേളി യാത്രക്കാർക്ക് റിസർവ് ചെയ്യാതെ യാത്ര ചെയ്യാം.

ഹാൾട്ട് സ്റ്റേഷനിൽ അവ്യക്തത

56654 എന്ന പഴയ മംഗളൂരു-കോഴിക്കോട് പാസഞ്ചർ ഇപ്പോൾ എക്സ്പ്രസായിട്ടാണ് (16610) ഓടിക്കുന്നത്. ഇതിൽ സാധാരണ ടിക്കറ്റോ സീസണോ അനുവദിച്ചിട്ടില്ല. മാർച്ച് 28 മുതൽ 31 വരെയുള്ള ഓൺലൈൻ റിസർവേഷൻ നിലയനുസരിച്ച് 794 മുതൽ 820 വരെ സീറ്റുകളാണ് ഇതിൽ ഒഴിവുള്ളത്. റിസർവ് ചെയ്ത് പോകുന്നവർ നൂറിൽ താഴെയാണ്. നഷ്ടത്തിൽ ഓടിയിട്ടും ഇതിൽ അൺ റിസർവ്ഡ് കോച്ചുകൾ അനുവദിച്ചിരുന്നില്ല. ഏപ്രിൽ ഒന്നുമുതൽ വണ്ടിയിലെ മുഴുവൻ കോച്ചുകളും ജനറൽ ആകും. എന്നാൽ വണ്ടി ഹാൾട്ട് സ്റ്റേഷനിൽ നിർത്തുമോ എന്ന് റെയിൽവേ വ്യക്തമാക്കിയിട്ടില്ല. മംഗളൂരുമുതൽ കോഴിക്കോടുവരെ 10 ഹാൾട്ട് സ്റ്റേഷനുകളാണുള്ളത്. വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, നാദാപുരം റോഡ്, മുക്കാളി, ധർമടം, ചിറക്കൽ, ചന്തേര, കളനാട് ഹാൾട്ട് സ്റ്റേഷനുകളിൽ നിലവിൽ ഒരു വണ്ടിയും നിർത്തുന്നില്ല.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!