Breaking News
പ്രതികളുടെ ജൈവ സാംപിളെടുക്കാൻ പോലീസിന് അധികാരം
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതിയാക്കപ്പെട്ടവരുടെയും കുറ്റവാളികളുടെയും ശാരീരിക-ജൈവ സാംപിളുകൾ ശേഖരിക്കാൻ പോലീസിന് അധികാരം നൽകുന്ന നിയമവുമായി കേന്ദ്രസർക്കാർ. ഇതിനായുള്ള ക്രിമിനൽ നടപടി (തിരിച്ചറിയൽ) ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനത്തെത്തുടർന്ന് അവതരണാനുമതിക്ക് വോട്ടെടുപ്പ് വേണ്ടിവന്നു. പ്രതിപക്ഷത്തിന്റെ 58 വോട്ടിനെ 120 വോട്ടുമായി ഭരണപക്ഷം മറികടന്നു. ആഭ്യന്തര സഹമന്ത്രി അജയ്‌മിശ്ര ടെനിയാണ് ബിൽ അവതരിപ്പിച്ചത്.
ബില്ലിലെ വ്യവസ്ഥപ്രകാരം ഒരു സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിന് ക്രിമിനൽ കേസുകളിൽ കുറ്റവാളികളുടെയും കുറ്റാരോപിതരുടെയും ശാരീരിക-ജൈവ തെളിവുകൾ ശേഖരിക്കാം. ജയിലിലാണെങ്കിൽ വാർഡന് തെളിവെടുക്കാൻ അധികാരമുണ്ടാവും. തെളിവുശേഖരണത്തിൽ ആധുനികവിദ്യകൾ ഉപയോഗിക്കാൻ അവസരമൊരുക്കാനാണ് ബില്ലെന്ന് മന്ത്രി വിശദീകരിച്ചു. 1920 മുതലുള്ള ഇപ്പോഴത്തെ നിയമംവഴി വിരലടയാളം, കാലടയാളം തുടങ്ങിയവ മാത്രമേ ശേഖരിക്കാനാവൂ. നിയമാനുസൃതമായ അളവുകൾക്കുള്ള സാധ്യത വികസിപ്പിക്കാനും അതുവഴി അന്വേഷണ ഏജൻസികൾക്ക് കേസുകളിൽ വേഗത്തിൽ തീർപ്പാക്കാനുംവേണ്ടിയാണ് ഈ നിയമം. ‘‘ലോകത്താകെ സാങ്കേതികവും ശാസ്ത്രീയവുമായ മാറ്റങ്ങൾ വന്നിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ രീതികൾതന്നെ മാറുന്നു’’ -മന്ത്രി വാദിച്ചു.
ബിൽ ഭരണഘടനാവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിൽ കടന്നുകയറലുമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നാർകോ, മസ്തിഷ്ക പരിശോധനകളിലേക്കു നയിക്കാനിടയുള്ള ജൈവസാംപിൾ ശേഖരണം സുപ്രീംകോടതി ഉത്തരവിന്റെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും ലംഘിക്കുന്നതാണ് നിയമമെന്ന് എൻ.കെ. പ്രേമചന്ദ്രൻ വിമർശിച്ചു. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമായി സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ നിയമം പാസാക്കാൻ പാർലമെന്റിന് അധികാരമില്ല. മൗലികാവകാശങ്ങൾക്കുമേലുള്ള ഭരണകൂട കടന്നുകയറ്റത്തിന് വഴിമരുന്നിടുന്നതാണ് ബില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. കോൺഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി, ബി.എസ്.പി.യിലെ ഋതേഷ് പാണ്ഡെ തുടങ്ങിയവരും ബില്ലിനെ എതിർത്തുസംസാരിച്ചു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു