Breaking News
അക്ഷരങ്ങളോടുള്ള പ്രണയം അണയാതെ; 95ാം വയസിൽ മാധവിയമ്മയ്ക്ക് പരീക്ഷക്കാലം
ആലത്തൂർ: എൺപത്തിയാറ് വർഷം മുമ്പ് രണ്ടാംക്ലാസിന്റെ പടിയിറങ്ങിപ്പോയ മാധവിയമ്മ പുതിയങ്കം ഗവ. യു.പി. സ്‌കൂളിലേക്ക് വീണ്ടുമെത്തി. ജീവിത പരീക്ഷകൾ ഒരുപാട് നേരിട്ടെങ്കിലും തനിക്ക് ഒരങ്കത്തിനുകൂടി ബാല്യമുണ്ടെന്ന് തെളിയിക്കാനായിരുന്നു ഈ 95-കാരിയുടെ ശ്രമം. സാക്ഷരതാ മിഷന്റെ പഠ്‌നാ ലിഖ്‌നാ അഭിയാൻ പ്രാഥമിക പരീക്ഷയെഴുതാനാണ് സ്കൂളിലേക്കുള്ള മാധവിയമ്മയുടെ രണ്ടാംവരവ്.
ഡ്രൈവറായിരുന്ന പുതിയങ്കം പേഴുമ്പറമ്പിൽ പരേതനായ കരുണാകരനാണ് മാധവി അമ്മയുടെ ഭർത്താവ്. ജീവിത പ്രാരബ്ധങ്ങളിൽ കുരുങ്ങി രണ്ടാംക്ലാസിൽ പഠിപ്പ് നിർത്തി. ചെറുപ്പത്തിലേ തന്നെ വിവാഹം. 45 വർഷം മുമ്പ് ഭർത്താവ് മരിച്ചു. പിന്നീട് നാല് മക്കളെ വളർത്താനുള്ള പെടാപ്പാട്. ഇതിനുവേണ്ടി കർഷകത്തൊഴിലാളിയായി. എഴുതാനും വായിക്കാനും അറിയില്ലെങ്കിലും രണ്ടാംക്ലാസിൽ കൈവിട്ടുപോയ അക്ഷരങ്ങളോടുള്ള പ്രണയം മനസ്സിൽ അണയാതെ സൂക്ഷിച്ചു. ജനകീയ സാക്ഷരതാ പ്രസ്ഥാനം തുടങ്ങിയ കാലത്ത് പഠിക്കാൻ ശ്രമിച്ചെങ്കിലും സാഹചര്യം ഒത്തുവന്നില്ല.
പഠ്‌നാ ലിഖ്‌നാ പദ്ധതി ആരംഭിച്ചപ്പോൾ സാക്ഷരതാ പ്രേരക് അംബുജം മാധവി അമ്മയെ ക്ലാസിലേക്ക് ക്ഷണിച്ചു. അങ്ങനെ അക്ഷരങ്ങളുമായുള്ള ചങ്ങാത്തം വീണ്ടും ആരംഭിച്ചു. പഠ്‌നാ ലിഖ്‌നാ പദ്ധതിയുടെ പ്രാഥമികതല പരീക്ഷയാണ് ഞായറാഴ്ച എഴുതിയത്. ജില്ലയിൽ പരീക്ഷ എഴുതിയ അരലക്ഷത്തോളം പഠിതാക്കളിൽ ഏറ്റവും പ്രായംകൂടിയയാളായിരുന്നു അവർ. പുതിയങ്കം സ്‌കൂളിൽ മാധവിയമ്മക്കൊപ്പം പരീക്ഷ എഴുതിയ 24-കാരിയായ സൂര്യയായിരുന്നു ഈ കേന്ദ്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പഠിതാവ്. ഒരേ ബെഞ്ചിലിരുന്ന് അവർ പരീക്ഷ എഴുതിയതും കൗതുകമായി. പഴനിയിൽ ജനിച്ചുവളർന്ന സൂര്യ വിവാഹിതയായാണ് ആലത്തൂരിലെത്തിയത്. ശരിക്കും നാട്ടുകാരിയായി മാറാനാണ് മലയാളം പഠിച്ചുതുടങ്ങിയത്. ആലത്തൂർ നെല്ലിയാങ്കുന്നം കേന്ദ്രത്തിൽ 94-കാരി മാങ്ങോടിയും പരീക്ഷ എഴുതാനെത്തിയിരുന്നു.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു