Breaking News
അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിച്ചു
ന്യൂഡൽഹി: രാജ്യത്ത് കോവിഡിനെ തുടർന്ന് രണ്ടു വർഷമായി നിർത്തിവെച്ച ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാന സർവീസുകൾ ഞായറാഴ്ച പുനരാരംഭിച്ചു. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെയാണ് സർവീസുകൾ പുനരാരംഭിച്ചത്.
യു.എസ്, ഇറാഖ്, തുർക്കി, തായ്‍ലാൻഡ്, മലേഷ്യ, മൗറീഷ്യസ് ഉൾപ്പടെ 40 രാജ്യങ്ങളിലെ എയർലൈൻ കമ്പനികൾ ഇന്ത്യയിലേക്ക് സർവീസ് നടത്തും. വേനൽക്കാല ഷെഡ്യൂളിന് കീഴിലാണ് ഞായറാഴ്ച മുതൽ ഒക്ടോബർ 29 വരെ പതിവ് അന്താരാഷ്ട്ര വിമാനങ്ങൾക്ക് അനുമതി നൽകിയത്. കഴിഞ്ഞവർഷം ജൂലൈയിൽ 37 രാജ്യങ്ങളുമായുണ്ടാക്കിയ കരാർ പ്രകാരം എയർ ബബ്ൾ അടിസ്ഥാനത്തിൽ സർവിസിന് അനുമതി നൽകിയിരുന്നു. വിമാനങ്ങളുടെ കുറവ് ടിക്കറ്റ് നിരക്ക് ഗണ്യമായ വർധിക്കാൻ ഇടയാക്കി.
എന്നാൽ, സർവീസുകൾ പൂർണതോതിൽ ആകുന്നതോടെ ടിക്കറ്റ് നിരക്കിലും കുറവുണ്ടാകും. ഗർഫ് രാജ്യങ്ങളിലെ ഇന്ത്യക്കാർക്ക് മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ഇത് വലിയ ആശ്വാസമാകും. 150ലധികം റൂട്ടുകളിലേക്കുള്ള സർവീസുകളിൽ ഏപ്രിലിൽ ഘട്ടംഘട്ടമായി ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. കുവൈത്ത്, അബൂദബി, ഷാർജ, ജിദ്ദ, റിയാദ്, ദോഹ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് സർവിസ് നടത്തുന്നത്. ഏപ്രിൽ ഒന്നിനുശേഷം സർവിസുകൾ ആരംഭിക്കുമെന്ന് എമിറേറ്റ്സും അറിയിച്ചു.
വ്യോമയാന മന്ത്രാലയത്തിന്‍റെ പുതിയ നിർദേശപ്രകാരം കാബിൻ ക്രൂ ജീവനക്കാർ പി.പി.ഇ കിറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ധരിക്കേണ്ടതില്ല. വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാർക്ക് ദേഹപരിശോധനക്കും അനുമതി നൽകിയിട്ടുണ്ട്. അതേസമയം, യാത്രക്കാർ മാസ്ക്ക് ധരിക്കലും കൈകൾ അണുമുക്തമാക്കലും കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 2020 മാർച്ച് 23നാണ് ഇന്ത്യ ഷെഡ്യൂൾഡ് അന്താരാഷ്ട്ര വിമാന സർവീസ് നിർത്തിവെച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു