Connect with us

Breaking News

പ്രായം മുപ്പതിന് മുകളിലാണോ? വേനൽക്കാലത്ത് ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

Published

on

Share our post

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വേവുന്ന ചൂടാണ്. കനത്ത ചൂടിൽനിന്ന് ചർമത്തെ രക്ഷിക്കാൻ വേനൽക്കാലത്ത് പകലും രാത്രിയിലും പാലിക്കേണ്ട ചില സൗന്ദര്യ സംരക്ഷണ മാർഗങ്ങളുണ്ടെന്ന് പറയുകയാണ് ഒമാൻ ആസ്റ്റർ ഹോസ്പിറ്റലിലെ സ്പെഷലിസ്റ്റ് ഡെർമറ്റോളജിസ്റ്റ് ഡോ. അർപ്പണ ബി. സുരേഷ്. വേനൽക്കാലത്ത് ചർമസംരക്ഷണത്തിനായി എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നും സൺസ്ക്രീൻ എങ്ങനെ ഉപയോഗിക്കണമെന്നും ഡോക്ടർ പറയുന്നതിങ്ങനെ :- 

ചർമത്തിന്റെ സ്വഭാവമനുസരിച്ച് സൺസ്ക്രീൻ ഉപയോഗിക്കുന്ന രീതിയിലും വ്യത്യാസമുണ്ട്. പകൽ സൺസ്ക്രീൻ മൂന്നുനാലു മണിക്കൂർ ഇടവിട്ട് പുരട്ടണം. കാരണം ഒരു പ്രാവശ്യം ഉപയോഗിക്കുന്ന സൺസ്ക്രീനിന്റെ ഫലം മൂന്നോ നാലോ മണിക്കൂർ മാത്രമേ നീണ്ടുനിൽക്കുകയുള്ളൂ. അതുപോലെതന്നെ പ്രധാനമാണ് സൺസ്ക്രീൻ ഉപയോഗിക്കേണ്ട വിധവും. വരണ്ട ചർമമുള്ളവർ സൺസ്ക്രീം ഉപയോഗിക്കുന്നതിനു മുൻപ് ചർമത്തിനിണങ്ങുന്ന ഒരു മോയ്സചറൈസിങ് ക്രീം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. എണ്ണമയമുള്ള ചർമമുള്ളവർ അതിനനുയോജ്യമായ സൺസ്ക്രീം ഉപയോഗിക്കാൻ ശ്രദ്ധിക്കണം. 30 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെങ്കിൽ ആന്റി ഏജിങ് ഘടകങ്ങളടങ്ങിയ സൺസ്ക്രീൻ ഉപയോഗിക്കണം.

രാത്രികാലത്തും ചർമസംരക്ഷണത്തിനു പ്രാധാന്യം നൽകണം. ദിവസവും കിടക്കുന്നതിന് മുൻപ് ഫെയ്സ്‌വാഷ് അല്ലെങ്കിൽ ക്ലെൻസർ കൊണ്ട് മുഖം നന്നായി വൃത്തിയാക്കണം. മേക്കപ് ഉപയോഗിക്കുന്നവരാണെങ്കിൽ ഉറങ്ങുന്നതിനു മുൻപ് മേക്കപ് മുഴുവനായി നീക്കം ചെയ്യാൻ ശ്രദ്ധിക്കണം. ഇന്ന് ലഭ്യമാകുന്ന മേക്കപ്പുകളിൽ ഭൂരിഭാഗവും വാട്ടർ റെസിസ്റ്റന്റ് മേക്കപ്പുകളായതിനാൽ, നിലവാരമുള്ള മേക്കപ് റിമൂവറുകൾ ഉപയോഗിച്ചു തന്നെ മേക്കപ് പൂർണമായും നീക്കം ചെയ്യണം. അല്ലെങ്കിൽ അത് ചർമ സുഷിരങ്ങളിലടിഞ്ഞു കൂടി പാടുകളുണ്ടാക്കുകയും അലർജിക്കു കാരണമാകുകയും ചെയ്യും. മേക്കപ് നീക്കം ചെയ്ത ശേഷം നല്ലൊരു ഫേസ്‌വാഷ് ഉപയോഗിച്ച് ചർമം വൃത്തിയാക്കുകയും വൈറ്റമിൻ സി സിറം പുരട്ടുകയും ചെയ്യുക. അതിനു ശേഷം ഒരു മോയിസ്ചറൈസർ കൂടി ഉപയോഗിക്കാം.

രാത്രിയിൽ കുളിക്കുന്ന ശീലമുള്ളവർ മൈൽഡ് ആയ സോപ്പോ ക്ലെൻസിങ് ലോഷനോ ഉപയോഗിക്കണം. കുളി കഴിഞ്ഞ് അഞ്ചു മിനിറ്റിനകം ചർമത്തിനിണങ്ങുന്ന നല്ലൊരു മോയ്സചറൈസിങ് ക്രീം പുരട്ടണം. സെറാമൈഡ് (ceramide), ഷിയാബട്ടർ, ഓട്ട്മീൽ, ഗ്ലിസറിൻ എന്നിവയടങ്ങിയ മോയ്സചറൈസിങ് ക്രീം ഉപയോഗിക്കാം. വല്ലാതെ വരണ്ട ചർമമുള്ളവരാണെങ്കിൽ യൂറിയ ചേർന്ന മോയ്സചറൈസർ ഉപയോഗിക്കാം. ഫാൻ, എസി പോലെയുള്ളവ യുടെ ഉപയോഗം വോനൽക്കാലത്ത് അധികമായതിനാൽ അത് ചർമത്തിന് ദോഷം ചെയ്യാതിരിക്കാൻ ഇവ നോർമൽ സ്പീഡിൽ ഉപയോഗിക്കാൻ ശ്രദ്ധിക്കാം. എസിയും മറ്റും ആദ്യം കൂളിങ് അ‍ഡ്ജസ്റ്റ് ചെയ്ത് മുറിയിലെ താപനില ക്രമീകരിച്ച ശേഷം നോർമൽ കൂളിങ്ങിലാക്കാം.

വരണ്ടതോ വിണ്ടു കീറിയതോ ആയ കാലുകളാണെങ്കിൽ ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് സോക്സ് ധരിക്കണം. കാലിൽ നേരിട്ട് തണുപ്പടിച്ച് ചർമ പ്രശ്നങ്ങൾ ഉണ്ടാവുന്നത് തടയാൻ ഇതിലൂടെ കഴിയും.


Share our post

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!